അഞ്ച് ലക്ഷമാളുകള്‍ കാലാവസ്ഥാമാറ്റ പ്രതികരണം ആവശ്യപ്പെടുന്നു

New York Mayor Bill de Blasio marches in the People’s Climate March alongside French Foreign Minister Laurent Fabius, primatologist Jane Goodall, former U.S. Vice President Al Gore, and U.N. Secretary General Ban Ki-moon on Sunday, Sept. 21, 2014. CREDIT: AP Photo/Craig Ruttle

ന്യൂയോര്‍ക്കില്‍ നാല് ലക്ഷം, ലണ്ടനില്‍ 40,000, Melborne ല്‍ 30,000, പാരീസില്‍ 25,000. ലോകത്തെ 150 രാജ്യങ്ങളില്‍ നടന്ന 2,700 പ്രകടനങ്ങളില്‍ ആയിരങ്ങള്‍ പങ്കെടുത്തു. 5.7 ലക്ഷത്തിലധികം ആളുകള്‍ ജാഥകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇത്തരം ഒരു സംഭവം നാം ഇതുവരെ കണ്ടിട്ടില്ല. ഇവരുടെ ആവശ്യം ഒന്നേയുള്ളു – കാലാവസ്ഥാ മാറ്റത്തിനെതിരെ ഉടന്‍ പ്രതികരിക്കുക.

ഐക്യരാഷ്ട്ര സഭയുടെ കാലാവസ്ഥാ ചര്‍ച്ചയുടെ തൊട്ട് മുമ്പാണ് People’s Climate March സംഘടിപ്പിച്ചത്. അമേരിക്കയിലെ വിവധ പ്രദേശങ്ങളില്‍ നിന്നെത്തിയ അവര്‍ കാലാവസ്ഥാ ദുരിതമനുഭവിച്ചവര്‍ക്കും മരണമടഞ്ഞവരേയും ഓര്‍ത്തു.

ക്യാനഡയിലെ ടാര്‍ മണ്ണിനെതിരേയും ആമസോണിലെ എണ്ണ ഖനനത്തിനേയും എതിര്‍ക്കുന്ന ഫോസില്‍ ഇന്ധനങ്ങള്‍ക്കെതിരെ സമരം നയിക്കുന്ന സന്നദ്ധപ്രവര്‍ത്തകരാണ് ജാഥകള്‍ നയിച്ചത്. എല്ലാവരും നമ്മുടെ ഫോസില്‍ ഇന്ധന ആസക്തിക്കെതിരേയും കാലാവസ്ഥാ പ്രതികരണം വേണമെന്നും ആവശ്യപ്പെട്ടു.

കണ്ണെത്താ ദൂരത്തേക്ക് നീണ്ട് കിടന്ന എല്ലാ പ്രായക്കാരും നിറക്കാരും ആയ മനുഷ്യക്കൂട്ടം എല്ലാ നിറങ്ങളിലും ആകൃതികളിലുമുള്ള ബാനറുകളും ബോര്‍ഡുകളും മറ്റുുമായി മുന്നോട്ട് നീങ്ങി. “There Is No Planet B,” “Canadians for a Fossil Free Future”, “Jobs, Justice, Clean Energy,” “Grandmas Against Global Warming” “No More Climate Change”, “Stop Funding Fossils” തുടങ്ങിയ മുദ്രാവാക്യങ്ങള്‍ അവയില്‍ രേഖപ്പെടുത്തിയിരുന്നു.

Manhatten ലൂടെ Columbus Circle മുതല്‍ Times Square ഉം Far West Side വരെ “We want climate justice” എന്ന് അവര്‍ ആര്‍ത്ത് വിളിച്ചു.

ആളുകള്‍ അമിതമായതിനാല്‍ ഒരു സമയത്ത് 6.5 കിലോമീറ്റര്‍ നീളത്തിലെള്ള ജാഥ കുറച്ച് സമയം നിര്‍ത്തിവെച്ചു. Al Gore, Ban Ki-moon, Leonardo DiCaprio, Mark Ruffalo, primatologist Jane Goodall, musician Sting, New York Mayor Bill de Blasio തുടങ്ങിയ പ്രമുഖരും ജാഥയില്‍ പങ്കെടുത്തു.

വിദേശ രാഷ്ട്രീയക്കാരും ജാഥയിലുണ്ടായിരുന്നു. French വിദേശകാര്യ മന്ത്രി Laurent Fabius, നോര്‍വ്വേയുടെ പരിസ്ഥിതി-കാലാവസ്ഥാ മന്ത്രി Tine Sundtoft, Marshall Islands ന്റെ വിദേഷകാര്യ മന്ത്രി Tony deBrum തുടങ്ങിയവരും ജാഥയില്‍ പങ്കെടുത്തു. കാലാവസ്ഥാ നയം പ്രാവര്‍ത്തികമാക്കണമെന്ന് ജനം നേതാക്കളോട് ആവശ്യപ്പെടണം എന്ന് Tine Sundtoft ഉം നാം നമ്മുടെ ഫോസിലിന്ധന ആസക്തി ഉപേക്ഷിച്ചില്ലെങ്കില്‍ താപനില 4.5C കൂടും എന്ന് Tony deBrum ഉം പറഞ്ഞു.

കാലാവസ്ഥാ മാറ്റത്തിനെതിരെയുള്ള പ്രവര്‍ത്തി ചെയ്യണമെന്ന 21 ലക്ഷമാളുകള്‍ ഒപ്പ് വെച്ച പരാതി സംഘാടകരിലൊന്നായ Avaaz ന്റെ പ്രവര്ഡത്തകര്‍ പ്രദര്‍ശിപ്പിച്ചു. ജാഥയുടെ വലിപ്പത്തില്‍ നിന്ന് നമ്മുടെ ശക്തി തെളിയിക്കാനായി എന്ന് Sierra Club ന്റെ Michael Brune പറഞ്ഞു.

ഈ പരിപാടിടെ പ്രധാന സംഘാടകരായ 350.org ന്റെ May Boeve ന്റെ അഭിപ്രായത്തില്‍ നാളെ രാഷ്ട്രീയക്കാരും ഈവഴിക്ക് തന്നെ വരേണ്ടിവരും എന്ന് കൂട്ടിച്ചേര്‍ത്തു.

നേതാക്കള്‍ക്ക് ഉടനടി ചെയ്യാവുന്ന ഒരു കാര്യം ഫോസില്‍ ഇന്ധങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി ഇല്ലാതാക്കുകയാണ്. നികുതി ദായകരുടെ ശതകോടിക്കണക്കിന് പണം നഷ്ടപ്പെടുത്തി പ്രശ്നത്തെ വഷളാക്കുന്ന പ്രവര്‍ത്തനം സര്‍ക്കാരുകള്‍ നിര്‍ത്തണമെന്ന് Oil Change International ന്റെ Steve Kretzmann ആവശ്യപ്പെട്ടു. ‘Stop Funding Fossils’ എന്നതാകണം ആദ്യത്തെ അജണ്ട.

— സ്രോതസ്സ് priceofoil.org

ഒരു അഭിപ്രായം ഇടൂ