TTIP ക്ക് എതിരെയുള്ള സമരത്തില്‍ പങ്ക്ചേരുക

EU ഉം US ഉം ഇപ്പോള്‍ ചര്‍ച്ച ചെയ്ത് വരുന്ന ‘സ്വതന്ത്ര വ്യാപാര’ കരാറാണ് TTIP. വമ്പന്‍ വ്യവസായികള്‍ക്ക് നമ്മുടെ സമൂഹത്തിലും, പരിസ്ഥിതിയിലും, പൊതു സേവനത്തിലും, നമ്മുടെ ജനാധിപത്യത്തിലും കൂടുതല്‍ നിയന്ത്രണാധികാരം നല്‍കുന്നതാണ് ഈ കരാര്‍.

അതുകൊണ്ടാണ് ബ്രിട്ടണിലെ സാമൂഹ്യപ്രവര്‍ത്തകരോട് അമേരിക്കയിലേയും യൂറോപ്പിലേയും ജനങ്ങളോട് ചേര്‍ന്ന് ഒക്റ്റോബര്‍ 11 ന് TTIP ക്ക് എതിരെ പ്രതിഷേധിക്കണം എന്ന് ഞങ്ങള്‍ ആഹ്വാനം ചെയ്യുന്നത്.

ബ്രിട്ടീഷ്‍ സര്‍ക്കാര്‍ ഈ കരാറിനെ പിന്‍താങ്ങുന്നവരാണ് എന്നത് നാണംകെട്ട കാര്യമാണ്. നമ്മുടെ സമൂഹത്തിന് മേല്‍ വമ്പന്‍ ബിസിനസ്സിന്റെ പിടുത്തം കൂടുതല്‍ ശക്തമാക്കുന്നതാണ് TTIP. അതിന്റെ ഫലം ഇവയാണ്:

  • സര്‍ക്കാരിനെതിരെ കേസ് കൊടുക്കാന്‍ കോര്‍പ്പറേറ്റുകള്‍ക്ക് അനുമതി നല്‍കും.
  • NHS, വിദ്യാഭ്യാസം തുടങ്ങി എല്ലാ പൊതു സേവനങ്ങളേയും സ്വകാര്യവത്കരിക്കും.
  • തൊഴിലാളികളുടെ അവകാശങ്ങള്‍ ഇല്ലായ്മ ചെയ്യും.
  • പരിസ്ഥിതിയെ സംരക്ഷിക്കുന്ന നിയമങ്ങളെടുത്തുകളയും
  • ഭക്ഷ്യ സുരക്ഷാ നിയമങ്ങള്‍ നീക്കം ചെയ്ത് പുതിയ ജനിതകമാറ്റം വരുത്തിയ വിളകള്‍ക്കും, ഹോര്‍മോണ്‍ അടിച്ച മാട്ടിറച്ചിയും, ക്ലോറിന്‍ കഴുകിയ ചിക്കനും അംഗീകാരം നല്‍കും.

എന്നാല്‍ നമുക്കൊന്നിച്ച് ഈ കരാറിനെ തോല്‍പ്പിക്കാം. അമേരിക്കയിലും യൂറോപ്പിലും പ്രതിഷേധക്കാര്‍ ഒത്തുചേരുന്നു.

മുമ്പ് നാം ഇത്തരം കരിനിയമങ്ങള്‍ ഇല്ലാതാക്കിയതു പോലെ ഇതും നമുക്ക് ഇല്ലാതാക്കണം. ഇത്തരം കരാറുകള്‍ അവരുടെ രാജ്യങ്ങളെ കുളംതോണ്ടുന്നു എന്ന് തെക്കെ ആഫ്രിക്ക, ഇക്വഡോര്‍ പോലുള്ള രാജ്യങ്ങളുടെ അഭിപ്രായം.

താങ്കളുടെ ശബ്ദം ഒക്റ്റോബര്‍ 11 ന് കേള്‍ക്കാനാവട്ടേ. #NoTTIP.

— സ്രോതസ്സ് wdm.org.uk

ഒരു അഭിപ്രായം ഇടൂ