മലാല പറയുന്നു, “സോഷ്യലിസമാണ് ഒരേയൊരു ഉത്തരം”

Malala Yousufzai speaking at the Marxist school in SWAT

പാകിസ്ഥിനിലെ വിദ്യാഭ്യാസ പ്രവര്‍ത്തകയും ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവുമായ 17 വയസ്സുള്ള മലാല യൂസഫായ് വെടിയേറ്റ് ലണ്ടനിലെ ആശുപത്രി കിടക്കയില്‍ മരണത്തോട് മല്ലടിക്കുമ്പോള്‍ പാകിസ്ഥാനി മാര്‍ക്സിസ്റ്റ് സമ്മേളനത്തിലേക്ക് ഒരു സന്ദേശമയച്ചു. അതില്‍ അവള്‍ ഇങ്ങനെ എഴുതി, “സോഷ്യലിസമാണ് ഒരേയൊരു ഉത്തരം എന്ന് എനിക്ക് വിശ്വാസമായി. സമരം വിജയത്തിലേക്കെത്തിക്കാന്‍ ഞാന്‍ എല്ലാ സഖാക്കളോടും ആഹ്വാനം ചെയ്യുന്നു. മതഭ്രാന്തിന്റേയും ചൂഷണത്തിന്റേയും ചങ്ങലകളില്‍ നിന്ന് അത് മാത്രമേ നമ്മേ സ്വതന്ത്രരാക്കൂ.” എന്നാല്‍ ഈ വാചകങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെട്ടില്ല.

ക്ഷാമാ സാവന്ത് സംസാരിക്കുന്നു:

ഞാന്‍ വളരെ വിനയാന്വിതയായി. സാധാരണയില്‍ നിന്ന് വ്യത്യസ്ഥമായി ഈ ചെറുപ്പക്കാരി എത്രമാത്രം ധീരയാണെന്ന് കണ്ടിട്ട് എനിക്ക് മതിപ്പ് തോന്നുന്നു. അവളുടെ മാത്രം വിദ്യാഭ്യാസത്തിനുള്ള അവകാശത്തിന് വേണ്ടി മാത്രമല്ല അവള്‍ പോരാടുന്നത്. അവള്‍ ആ തട്ടകം ഉപയോഗിച്ച് നിലനില്‍ക്കാനും അവരുടെ അവകാശങ്ങള്‍ക്കായും പോരാടുന്ന അനേകായിരം കുട്ടികള്‍ക്ക് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തുകയാണ്. ആല്‍ബര്‍ട്ട് ഐന്‍സ്റ്റീനിന് ശേഷം നോബല്‍ സമ്മാനം കിട്ടുന്ന ആദ്യത്തെ സോഷ്യലിസ്റ്റാണ് അവള്‍ എന്ന് എനിക്ക് തോന്നുന്നു. ഭൌതികശാസ്ത്രത്തിന് നോബല്‍ സമ്മാനം കിട്ടിയ അദ്ദേഹം ഒരു സോഷ്യലിസ്റ്റായിരുന്നു എന്ന് വളരെ കുറവ് ആളുകള്‍ക്കേ അറിയുള്ളു എന്ന് എനിക്ക് തോന്നുന്നു. അതേ പോലെയാണ് ഹെലന്‍ കെല്ലര്‍. അവരും ഒരു സോഷ്യലിസ്റ്റായിരുന്നു. ഈ കാര്യങ്ങളൊന്നും ആരും പറയില്ല. കാരണം ആ വിവരങ്ങള്‍ ആരും അറിയരുത് എന്ന് ആഗ്രഹിക്കുന്ന വ്യവസ്ഥയാണ് മാധ്യമങ്ങള്‍ നടത്തുന്നത്. കാരണം ആ വിവരങ്ങള്‍ ആളുകള്‍ക്ക് ശക്തി നല്‍കും. മലാല യൂസഫായ് സോഷ്യലിസം എന്ന ആശയത്തില്‍ വിശ്വസിക്കുന്നു എന്ന് കേള്‍ക്കുമ്പോള്‍ എത്ര മാത്രം കുട്ടികളെ ശക്തരാക്കും എന്ന് ആലോചിക്കൂ.

അവള്‍ പറയുന്നത് കൃത്യമായ കാര്യമാണ്. പാകിസ്ഥാനിലേയും, അഫ്ഗാനിസ്ഥാനിലേയും, മദ്ധ്യപൂര്‍വ്വേഷ്യയിലേയും ആളുകള്‍ സഹിക്കുന്ന അതിവ ദുഷ്കരമായ അവസ്ഥ നോക്കൂ. ഇവിടെല്ലാം പടിഞ്ഞാറന്‍ രാജ്യങ്ങളിലെ സാമ്രാജ്യത്വത്തിന്റെ നിഷ്ടൂരതയുടെ ഇരകളാണ്. ഇതിന് പരിഹാരമെവിടെ? ഒരേയൊരു പരിഹാരം മുതലാളിത്തത്തെ തള്ളിക്കളയുക എന്നത് മാത്രമാണ്. ലോകത്തെ വിഭവങ്ങള്‍ അവര്‍ എങ്ങനെ ഉപയോഗിക്കുമെന്നും അതിനായി അവിടെ യുദ്ധത്തിന് പോകുമെന്നും മുകളിലുള്ള കുറച്ച് ശതകോടീശ്വരന്‍മാരും കുറച്ച് ഭരണ വര്‍ഗ്ഗവും കൂടി തീരുമാനിക്കുന്നു. ആരാണ് ഈ യുദ്ധങ്ങള്‍ക്ക് പോകുന്നത്? അമേരിക്കയിലെ ദരിദ്രരായ മനുഷ്യര്‍. ആരാണ് ഈ യുദ്ധത്തില്‍ മരിച്ച് വീഴുന്നത്? ആ രാജ്യങ്ങളിലെ ദരിദ്രരായവര്‍. അവള്‍ ഐക്യദാര്‍ഢ്യത്തിന്റെ ഒരു സന്ദേശം കൊണ്ടുവരുന്നു. അത് നാം മനസിലാക്കണം. അത് അമേരിക്കയിലെ തൊഴിലാളിവര്‍ഗ്ഗത്തിന്റെ ഐക്യദാര്‍ഢ്യം മാത്രമല്ല. അത് ലോകത്തുള്ള മൊത്തം പണിയെടുക്കുന്നവരുടെ വ്യവസ്ഥക്കെതിരെയുള്ള ഐക്യദാര്‍ഢ്യം ആണ്. ക്രൂരത അടിച്ചേല്‍പ്പിക്കുന്ന നമുക്ക് ദുരിതങ്ങള്‍ മാത്രം നല്‍കുന്ന സമ്പന്ന വര്‍ഗ്ഗത്തിനെതിരായ ഐക്യദാര്‍ഢ്യം.

കാര്യങ്ങള്‍ അത്രക്ക് വഷളായി എന്നത് നോബല്‍ കമ്മറ്റിക്ക് പോലും തോന്നി തുടങ്ങുന്ന അവസരമാണിത്. നവഉദാരവത്കരണ(neoliberalism) പരിപാടികളാല്‍ പുത്തന്‍ കോളനി രാജ്യങ്ങളിലെ അവസ്ഥ കൂടുതല്‍ കൂടുതല്‍ മോശമാകുകയാണ്. അവിടെ ലോകബാങ്കും നാണയ നിധിയും കൊണ്ടുവന്ന structural adjustment program എന്ന പേരില്‍ പൊതുവിദ്യാഭ്യാസം പോലുള്ള പൊതു സേവനങ്ങള്‍ വെട്ടിക്കുറക്കുകയാണ്. സമാധനത്തിനുള്ള നോബല്‍ സമ്മാനം വാങ്ങിയിട്ട് കൂടുതല്‍ യുദ്ധങ്ങളും കൊലപാതകങ്ങളും നടത്തുന്ന ഒബാമയെ പോലുള്ളവര്‍ക്ക് പകരം ഇപ്പോള്‍ അവര്‍ ശരിക്കുള്ള സന്നദ്ധപ്രവര്‍ത്തകരേയും നീതിക്ക് വേണ്ടി യുദ്ധം ചെയ്യുന്നവരേയും ആദരിച്ച് തുടങ്ങി. മാറ്റത്തിന്റെ സൂചനയാണത്. ദുരിതം സഹിക്കുന്ന ബഹുഭൂരിപക്ഷം ജനത്തിന്റെ മാറ്റം മാത്രമല്ല, എല്ലാം കിട്ടിക്കൊണ്ടിക്കുന്നവര്‍ പോലും നിശബ്ദരാകാന്‍ വിസമ്മതിക്കുകയാണ്. ലോകം മൊത്തം നടക്കുന്ന സാമൂഹ്യപ്രസ്ഥാനങ്ങളെ നോക്കൂ, ഏറ്റവും കുറവ് വികസനം നടന്ന രാജ്യങങള്‍ പ്രത്യേകിച്ച്.

— സ്രോതസ്സ് democracynow.org

Kshama Sawant, Socialist Seattle city councilmember in Seattle. She is a member of Socialist Alternative, a nationwide organization of social and economic justice activists.

ഒരു അഭിപ്രായം ഇടൂ