ആഗോളതപനം കാരണം ഇടിമിന്നല്‍ 50% വര്‍ദ്ധിക്കും

കാലാവസ്ഥാ മാറ്റത്തിന്റെ ഫലമായുണ്ടാകുന്ന ചൂട് കൂടിയ അന്തരീക്ഷം ഈ നൂറ്റാണ്ടില്‍ തന്നെ അമേരിക്കയിലെ ഇടിമിന്നല്‍ 50% വര്‍ദ്ധിപ്പിക്കും എന്നാണ് ഇപ്പോഴുള്ള കാലാവസ്ഥാ മോഡലുകള്‍ പ്രവചിക്കുന്നത്.

Berkeley യിലെ University of California ശാസ്ത്രജഞനായ David Romps നും സഹപ്രവര്‍ത്തകരും മഴയുടേയും മേഖത്തിന്റെ പ്ലവനശക്തി(buoyancy)യേയും കുറിച്ച് 11 വ്യത്യസ്ഥ കാലാവസ്ഥാ മോഡലുകളില്‍ പഠനം നടത്തി. കൂടുതല്‍ ഇടിമിന്നലുണ്ടാകും എന്നാണ് അവര്‍ ആ പഠനത്തില്‍ നിന്ന് കണ്ടെത്തിയത്. ഈ പഠനം Nov. 14 ലക്കം Science മാസികയില്‍ പ്രസിദ്ധീകരിച്ചു.

“ചൂട് കൂടുന്നതിനനുസരിച്ച് ഇടിമിന്നല്‍ കൂടുതല്‍ പൊട്ടിത്തെറിക്കുന്ന തരത്തിലാവും. അന്തരീക്ഷത്തിലെ ആഴത്തിലുള്ള പൊട്ടിത്തെറി സംവഹനത്തെ നീരാവി ശക്തമാക്കുന്നതാണ് ഇതിന് കാരണം. ചൂട് കൂടുന്നത് അന്തരീക്ഷത്തിലേക്ക് കൂടുതല്‍ നീരാവി എത്തിക്കും” എന്ന് Lawrence Berkeley National Laboratory ശാസ്ത്രജ്ഞനായ Romps പറയുന്നു.

കൂടുതല്‍ ഇടിമിന്നല്‍ കൂടുതല്‍ മനുഷ്യര്‍ക്ക് പരുക്കുകളുണ്ടാക്കും. മരണവും കൂടും. മിന്നല്‍ കൂടുന്നതിന്റെ വേറൊരു ഫലം കൂടുതല്‍ കാട്ടുതീയുണ്ടാകുന്നതാണ്. കാടുതീയുടെ പകുതിയും ഉണ്ടാകുന്നത് മിന്നലിനാലാണ്. ഇടിമിന്നല്‍ കൂടുന്നത് അന്തരീക്ഷത്തില്‍ കൂടുതല്‍ നൈട്രജന്‍ ഓക്സൈഡുണ്ടാകിന്നതിന് കാരണമാകുന്നു. അന്തരീക്ഷത്തിന്റെ രാസപ്രവര്‍ത്തനത്തില്‍ വലിയ സ്വാധീനമുണ്ടാക്കുന്നതാണ് അത്.

ചില പഠനങ്ങള്‍ വര്‍ഷത്തില്‍ താപനിലയിലുണ്ടാകുന്ന മാറ്റങ്ങളും ഇടിമിന്നലുമായിയുള്ള ബന്ധം കാണിക്കുന്ന ചില പഠനങ്ങളുണ്ടായിട്ടുണ്ടെങ്കിലും ഭാവിയില്‍ ആ ബന്ധം എങ്ങനെയിരിക്കും എന്നതിനെക്കുറിച്ച് വിശ്വാസ്യമായ വിശകലനമൊന്നും നടന്നിട്ടില്ല. മഴ, മേഘ പ്ലവനശക്തി എന്നിവ ഇടിമിന്നല്‍ പ്രവചിക്കാനുപയോഗിക്കാവുന്ന രണ്ട് ഗുണങ്ങള്‍ ആണ് എന്ന് Romps ഉം അദ്ദേഹത്തിന്റെ വിദ്യാര്‍ത്ഥിയായ Jacob Seeley യും പറയുന്നു. ബന്ധങ്ങളുണ്ടോ എന്ന് 2011 ലെ രേഖകള്‍ അവര്‍ പരിശോധിച്ചു.

“മേഘത്തിനകത്തെ ചാര്‍ജ്ജ് വ്യത്യാസമാണ് മിന്നലിന് കാരണം. ചാര്‍ജ്ജ് വ്യത്യാസം വര്‍ദ്ധിപ്പിക്കണമെങ്കില്‍ അന്തരീക്ഷത്തിന്റെ മേല്‍ത്തട്ടില്‍ കൂടുതല്‍ നീരാവിയും കട്ടി കൂടിയ മഞ്ഞ് കണികകളും വേണം. മുകളിലേക്കുള്ള ഒഴുക്കിന് വേഗത കൂടുന്നതിനനുസരിച്ച് കൂടുതല്‍ മിന്നലും കൂടുതല്‍ മഴയും ഉണ്ടാകും” അദ്ദേഹം പറഞ്ഞു.

Precipitation — മഴ, മഞ്ഞ്, ആലിപ്പഴം തുടങ്ങി എല്ലാ രീതിയിലും ഭൂമിയിലെത്തുന്ന മൊത്തം ജലം. അന്തരീക്ഷം എത്രമാത്രം സംവഹനം നടത്തുന്നു എന്നതിന്റെ അളവാണിത്. സംവഹനം മിന്നലിന് കാരണമാകുന്നു. CAPE — convective available potential energy — എന്ന് വിളിക്കുന്ന ഒരു ഘടകത്തിന്റെ അടിസ്ഥാനത്തിലാണ് സംവഹനത്തിന്റെ വേഗത. അന്തരീക്ഷത്തില്‍ ബലൂണില്‍ കയറ്റി അയക്കുന്ന radiosondes എന്ന് വിളിക്കുന്ന ഉപകരണങ്ങളാലാണ് ഇത് അളക്കുന്നത്. അമേരിക്കയില്‍ രണ്ടിലൊരു ദിവസം ഇത്തരം ഉപകരണങ്ങള്‍ അയക്കുന്നുണ്ട്.

“അന്തരീക്ഷം എത്രമാത്രം പൊട്ടിത്തെറിക്കുന്ന തരത്തിലാണെന്നുള്ളതിന്റെ അളവാണ് CAPE. ഒരു കെട്ട് വായൂ സംവഹനം നടത്തുമ്പോള്‍ എത്രമാത്രം പൊങ്ങിക്കിടക്കുന്ന സ്വഭാവമുള്ളതാണെന്ന് ഇതില്‍ നിന്ന് അറിയാം. precipitation ഉം CAPE ഉം ഉപയോഗിച്ച് നമുക്ക് മിന്നലിനെ പ്രവചിക്കാം” എന്ന് Romps പറയുന്നു.

precipitation ന്റെ U.S. Weather Service ഡാറ്റ, University of Albany യിലെ National Lightning Detection Network ല്‍ നിന്നുള്ള CAPEന്റേയും മിന്നലിന്റേയും radiosonde measurements തുടങ്ങിയവ ഉപയോഗിച്ച് മിന്നലിന്റെ വ്യതിയാനത്തില്‍ 77%വും ഈ രണ്ട് ചരങ്ങളും ഉപയോഗിച്ച് പ്രവചിക്കാനാവും എന്ന് അവര്‍ ഉപസംഹരിച്ചു.

ഈ നൂറ്റാണ്ടിലെ precipitation ഉം CAPE പ്രവചിക്കുന്ന 11 വ്യത്യസ്ഥ കാലാവസ്ഥാ മോഡലുകള്‍ അവര്‍ പിന്നീട് പരിശോധിച്ചു. ആ വിവരങ്ങള്‍ ഏറ്റവും പുതിയ Coupled Model Intercomparison Project (CMIP5) ല്‍ സൂക്ഷിച്ചു. കാലാവസ്ഥാ മാതൃകകള്‍ നിര്‍മ്മിക്കുന്നവരുടെ ഒരു സ്രോതസ്സാണ് CMIP. ഒത്ത് ചേര്‍ത്ത അന്തരീക്ഷ-സമുദ്ര ചംക്രമണ മാതൃകകളുടെ ഫലങ്ങള്‍ പഠിക്കാനുള്ള ഒരു വഴിയാണിത്. ഇതിനാല്‍ മാതൃകകള്‍ താരതമ്യം ചെയ്യാനും ശരിയാണോ എന്ന് നോക്കാനും സാധിക്കും.

21 ആം നൂറ്റാണ്ടിന്റെ അവസാന കാലത്ത് ആഗോള താപനില ഒരു ഡിഗ്രി ഉയരുമ്പോള്‍ അമേരിക്കയില്‍ CAPE 11% വര്‍ദ്ധിക്കും എന്നാണ് മാതൃകകള്‍ പ്രവചിക്കുന്നത്. അന്ന് precipitation ല്‍ ചെറിയ വര്‍ദ്ധവും ഉണ്ടാകും. മേഘത്തില്‍ നിന്ന് ഭൂമിയിലേക്കുള്ള മിന്നലില്‍ 12% വര്‍ദ്ധനവുണ്ടാകും. 2100 ല്‍ താപനില 4-ഡിഗ്രി വര്‍ദ്ധിച്ചാല്‍ മിന്നലിന്റെ വര്‍ദ്ധനവ് 50% ആയിരിക്കും. കാര്‍ബണ്‍ ഡൈ ഓക്സൈഡിന്റെ നില പതിവുപോലെ സ്ഥിരമായി വര്‍ദ്ധിക്കും എന്നാണ് ഇതില്‍ പരിഗണിച്ചിരിക്കുന്നത്.

കാലാവസ്ഥ ചൂടാകുന്നതിനനുസരിച്ച് CAPE ഉയരുന്നതെന്തുകൊണ്ട് എന്നത് ഗവേഷണത്തിനുള്ള വിഷയമാണ്. ജലത്തിന്റെ അടിസ്ഥാന ഭൌതിക ശാസ്ത്രമാണ് അതിന് കാരണം എന്നത് തീര്‍ച്ചയാണ്.ചൂട് കൂടിയ വായുവില്‍ തണുത്ത വായുവിനേക്കാള്‍ കൂടുതല്‍ നീരാവി അടങ്ങിയിട്ടുണ്ട്. താപനില കൂടുന്നതിനനുസരിച്ച് വായുവിന് പിടിച്ച് നിര്‍ത്താനാവുന്ന ജലത്തിന്റെ അളവ് exponentially വര്‍ദ്ധിക്കുന്നു. ഇടിമിന്നലിന് ഇന്ധനം നല്‍കുന്നത് നീരാവിയായതുകൊണ്ട് അതിന്റെ തോതും താപനില കൂടുന്നതനുസരിച്ച് വര്‍ദ്ധിക്കുന്നു.

Romps ന്റെ കൂടെ ഈ പഠനം നടത്തിയത് UC Berkeley യുടെ Department of Earth and Planetary Science ലെ തന്നെ ശാസ്ത്രജ്ഞനായ Jacob Seeley യും UAlbany യുടെ Department of Atmospheric and Environmental Sciences ലെ David Vollaro യും John Molinari യും ആണ്.

ഈ പഠനത്തിന് വേണ്ട ധനസഹായം ചെയ്തത് U.S. Department of Energy യുടെ Office of Advanced Scientific Computing Research ഉം Office of Biological and Environmental Research ഉം National Science Foundation ഉം ആണ്.

– സ്രോതസ്സ് sciencedaily.com

ഒരു അഭിപ്രായം ഇടൂ