ജപ്പാനിലേക്ക് MOX ഇന്ധനത്തിന്റെ നാലാം കടത്ത്

ഫ്രാന്‍സിലെ തുറമുഖമായ Cherbourg ല്‍ നിന്ന് പുനചംക്രമണം നടത്തിയ ആണവഇന്ധനവുമായി ചരക്ക് കപ്പല്‍ ജപ്പാനിലേക്ക് യാത്രയായി.

കപ്പലില്‍ 15 ടണ്‍ യുറേനിയം-പ്ലൂട്ടോണിയം mixed-oxide ഇന്ധനം കയറ്റിയിട്ടുണ്ട്. ഏകദേശം 1.3 ടണ്‍ പ്ലൂട്ടോണിയം അതിലുണ്ടാവും എന്ന് ഫ്രാന്‍സിലെ റേഡിയോ സ്റ്റേഷന്‍ പറഞ്ഞു. കടലിലൂടെ MOX ഇന്ധനം കൊണ്ടുപോകുന്നത് അപകടകരമാണെന്ന് Greenpeace International മുന്നറീപ്പ് നല്‍കി. ആണവ ഇന്ധനമുണ്ടാക്കാന്‍ അത് ഉപയോഗിക്കാം.

1999 ന് ശേഷം ഇത് നാലാമത്തെ തവണയാണ് MOX ഇന്ധനം കടലിലൂടെ കടത്തിക്കൊണ്ട് പോകുന്നത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലായിരുന്നു ഏറ്റവും വലിയ കടത്ത് നടന്നത്.

— സ്രോതസ്സ് istockanalyst.com

2010/11/22

ഒരു അഭിപ്രായം ഇടൂ