ടോപാസ്, ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജനിലയം പ്രവര്‍ത്തിച്ച് തുടങ്ങി


550 മെഗാവാട്ടിന്റെ ടോപാസ്(Topaz) പ്രോജക്റ്റ് കാലിഫോര്‍ണിയയിലെ ഗ്രിഡ്ഡിലേക്ക് വൈദ്യുതി നല്‍കി.

അവസാനത്തെ 40-മെഗാവാട്ട് ഘട്ടം കൂടി പണി പൂര്‍ത്തിയാക്കിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസം ടോപാസ് സോളാര്‍ പ്രോജക്റ്റ് പൂര്‍ണ്ണമായ വാണിജ്യപരമായ വൈദ്യുതോല്‍പ്പാദനം നടത്തി തുടങ്ങി. അമേരിക്കയില്‍ സ്ഥാപിച്ച 500 മെഗാവാട്ടിലധികം ശേഷിയുള്ള ആദ്യത്തെ സൌരോര്‍ജ്ജ നിലയമാണിത് കൂടാതെ ലോകത്തിലെ ഏറ്റവും വലിയ സൌരോര്‍ജ്ജ നിലയവും ഇതാണ്.

രണ്ട് വര്‍ഷം മുമ്പ് MidAmerican Solar ന്റെ ഉടമസ്ഥതയിലുള്ള വൈദ്യുത നിലയത്തില്‍ First Solar (FSLR) ന്റെ ദശലക്ഷം സോളാര്‍ മൊഡ്യൂളുകള്‍ സ്ഥാപിച്ചു. ഇന്ന് ആ പ്രോജക്റ്റില്‍ 90 ലക്ഷം സോളാര്‍ പാനലുകളുണ്ട്. 9.5 ചതു.മൈല്‍ സ്ഥലത്ത് കാലിഫോര്‍ണിയയിലെ San Luis Obispo Countyയില്‍ അത് വ്യാപിച്ചിരിക്കുന്നു. 2012 ല്‍ ആണ് പണി തുടങ്ങിയത്. 2015 ന്റെ തുടക്കത്തില്‍ പണി പൂര്‍ത്തിയാവും എന്ന് അവര്‍ പറഞ്ഞിരുന്നു. പറഞ്ഞത് പോലെ തന്നെ കൃത്യമായി 2015 ന്റെ തുടക്കത്തില്‍ തന്നെ പണി പൂര്‍ത്തിയായി വൈദ്യുതി ഗ്രിഡ്ഡിലേക്ക് നല്‍കിത്തുടങ്ങി. [എത് ജല, കല്‍ക്കരി, ആണവ നിലയത്തിന് ഇത്ര കൃത്യമായി പണിപൂര്‍ത്തിയാക്കാന്‍ കഴിയും?]

ഈ സൌരോര്‍ജ്ജ നിലയത്തിന് സര്‍ക്കാരിന്റെ loan guarantee ലഭിക്കുന്നില്ല. [എത്ര കോടികളാണ് ഫോസില്‍ ഇന്ധനത്തിന് സബ്സിഡി നല്‍കുന്നതെന്ന് അന്വേഷിക്കുക.] PG&E ആണ് ടോപാസില്‍ നിന്നും വൈദ്യുതി ഒരു power-purchase agreement അനുസരിച്ച് വാങ്ങുന്നത്.

— സ്രോതസ്സ് greentechmedia.com

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ