കുറഞ്ഞ ശമ്പളം മണിക്കൂറിന് $9 ഡോളറില്‍ നിന്ന് അടുത്ത വര്‍ഷം $10 ഡോളറായി വര്‍ദ്ധിപ്പിക്കും എന്ന് വാള്‍മാര്‍ട്ട് അറിയിച്ചു. ഇത് 5 ലക്ഷം തൊഴിലാളികള്‍ക്ക് ആയിരിക്കും ലഭിക്കുക. വാള്‍മാര്‍ട്ടില്‍ ചരിത്രപ്രസിദ്ധമായി സമരം നടത്തിയ തൊഴിലാളികളുടെ ആവശ്യം മണിക്കൂറിന് $15 ഡോളര്‍ ആയിരുന്നു. 2012 ലെ വിശകലന പ്രകാരം വാള്‍മാര്‍ട്ട് മുതലാളിയുടെ കുടുംബത്തിലെ 6 അവകാശികള്‍ക്ക് അമേരിക്കയിലെ താഴെ നിന്ന് മൊത്തം ജനങ്ങളുടെ 40% പേര്‍ക്കുള്ളത്ര സമ്പത്തുണ്ട്.