യൂറോപ്പിലെ മുസ്ലീങ്ങളെക്കുറിച്ച് കള്ളം പറഞ്ഞതിന് ഫോക്സ് 4 പ്രാവശ്യം മാപ്പുചോദിച്ചു

Charlie Hebdo ആക്രമണത്തെ തുടര്‍ന്ന് യൂറോപ്പിലെ മുസ്ലീങ്ങളെക്കുറിച്ച് കള്ളം പറഞ്ഞ ഫോക്സ് 4 പ്രാവശ്യം മാപ്പുചോദിച്ചു. യൂറോപ്പിന്റെ ചില ഭാഗങ്ങളും ഇംഗ്ലീഷ് നഗരമായ ബര്‍മിങ്ഹാം Birmingham ഉം പൂര്‍ണ്ണമായും മുസ്ലീം പ്രദേശമാണെന്ന് Fox News പരിപാടിയില്‍ ഭീകരവാദത്തെക്കുറിച്ചുള്ള വിദഗ്ദ്ധനാണെന്ന് സ്വയം വിശേഷിപ്പിക്കുന്ന Steve Emerson അഭിപ്രായപ്പെട്ടു. അവിടെ മുംസ്ലീങ്ങളല്ലാത്തവര്‍ പോകാറില്ല(“no-go zones”) എന്നും അയാള്‍ വെച്ച് കാച്ചി. അയാളെ നിര്‍ന്ധിപ്പിച്ച് മാപ്പ് പറയിച്ചെങ്കിലും വാര്‍ത്താ അവതാരകരും മറ്റ് അതിഥികളും “no-go zones” എന്ന വാക്ക് ധാരാളം പ്രാവശ്യം ആവര്‍ത്തിച്ചു. അടുത്ത ദിവസം Fox News നാല് പ്രാവശ്യം മാപ്പ് പറഞ്ഞു. ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയും ജനങ്ങളോട് Julie Banderas മാപ്പ് ചോദിച്ചു. എന്നാലും ലൂസിയാന റിപ്പബ്ലിക്കന്‍ ഗവര്‍ണര്‍ ബോബി ജിന്‍ഡല്‍ ലണ്ടന്‍ സന്ദര്‍ശിച്ചപ്പോള്‍ “no-go zones” നിലനില്‍ക്കുന്നതായി അഭിപ്രായപ്പെടുകയുണ്ടായി. [ഇങ്ങനെയാണ് മാധ്യമങ്ങള്‍ ഫാസിസത്തിന് വേണ്ടി വിഷം വിളമ്പുന്നത്. നമ്മുടെ നാട്ടിലും അവര്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് സാധാരണമാണ്. ആദ്യം ഒരു കള്ളം പറയും ഉടന്‍ തന്നെ തിരുത്തുകയും ചെയ്യും. എന്നാല്‍ ആദ്യം പറഞ്ഞ കള്ളം മറ്റുള്ളവര്‍ ആവര്‍ത്തിച്ചുകൊണ്ടേയിരിക്കും.
ദയവ് ചെയ്ത് ടെലിവിഷന്‍ കാണുന്നത് കുറക്കുക.]

ഒരു അഭിപ്രായം ഇടൂ