എണ്ണ ഭീമനായ എക്സോണ്‍മൊബിലിനെ(ExxonMobil) കനിയുന്ന തരത്തിലുള്ള ഒരു ഒത്തുതീര്‍പ്പുണ്ടാക്കാനായി ഗവര്‍ണര്‍ ക്രിസ് ക്രിസ്റ്റിയുടെ ഓഫീസ് നിര്‍ബന്ധിച്ചു എന്ന് മുമ്പത്തെ പരിസ്ഥിതി ഉദ്യോഗസ്ഥന്‍ പറഞ്ഞു. അതുവഴി എക്സോണിന് ശതകോടിക്കണക്കിന് ഡോളര്‍ ലാഭമുണ്ടായി. എക്സോണില്‍ നിന്ന് വെറും $25 കോടി ഡോളര്‍ കൈപ്പറ്റാനായി ന്യൂജഴ്സി രഹസ്യമായി സമ്മതിച്ചു. ഒരു ദശാബ്ദം മുമ്പ് നടന്ന പരിസര മലിനീകരണത്തിന് ആദ്യം ആവശ്യപ്പെട്ടിരുന്ന നഷ്ടപരിഹാര തുക $890 കോടി ഡോളറായിരുന്നു. ആ തുക അടക്കണം എന്ന് രണ്ട് മാസം മുമ്പ് സംസ്ഥാന attorney general ന്റെ ഓഫീസ് ശക്തമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഗവര്‍ണര്‍ ക്രിസ്റ്റിയുടെ chief counsel ആയ Christopher Porrino ഇടപെട്ട് എക്സോണിന് ഗുണകരമായ കരാറുണ്ടാക്കുകയാണ് ചെയ്തതെന്ന് New York Times ലെ ലേഖനത്തില്‍ ന്യൂജഴ്സിയുടെ Department of Environmental Protection ന്റെ പഴയ കമ്മീഷണര്‍ ആയ Bradley Campbell ആരോപിച്ചു. [ദശാബ്ദം കാത്തിരിക്കണം. എന്നിട്ടും കമ്പനിക്ക് ഗുണകരമായ ഒത്തുതീര്‍പ്പ്]