വരാന്‍ പോകുന്ന Trans-Pacific Partnership (TPP) ന്റെ ഒരു അദ്ധ്യായം 2015 മാര്‍ച്ച് 25 ന് വിക്കീലീക്സ് പുറത്തുവിട്ടു. പുതിയ തരം നിയന്ത്രണങ്ങളുടെ ഒരു കൂട്ടം നിര്‍മ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കൂട്ടം രഹസ്യ കൂടിയാലോചന വഴിയാണ് ഈ ബഹുരാഷ്ട്ര വാണിജ്യ കരാര്‍ വികസിപ്പിച്ചെടുത്തത്.
extrajudicial investor-state dispute settlement (ISDS) tribunals എന്ന് വിളിക്കുന്ന supra-national കോടതികളുടെ ഒരു വ്യവസ്ഥ നിര്‍മ്മിക്കുന്നതിനേക്കുറിച്ചാണ് നിക്ഷേപത്തെക്കുറിച്ചുള്ള ചോര്‍ന്ന പുതിയ അദ്ധ്യായം. കോര്‍പ്പറേറ്റുകള്‍ എതിര്‍ക്കുന്ന നയങ്ങളുടെ പേരില്‍ ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകള്‍ക്കെതിരെ കേസ് കൊടുക്കാന്‍ വര്‍ഷങ്ങളായി ഈ കോടതികള്‍ വലിയ കമ്പനികളെ പ്രാപ്തരാക്കുന്നു. ലോക രാജ്യങ്ങളില്‍ പുകവലി കുറച്ചുകൊണ്ടുവരാന്‍ ശ്രമിക്കുന്ന ആരോഗ്യ നിയമങ്ങളെ ഭീമന്‍ പുകയില ഈ വ്യവസ്ഥ ഉപയോഗിച്ച് തടയുകയോ വഴിമാറ്റുകയോ ചെയ്യുന്നത് ഉദാഹരണം.
പൊതുവായി ഇതെല്ലാം മോശം വാര്‍ത്തയാണെങ്കിലും ചോര്‍ന്ന രേഖയില്‍ പറയുന്ന ഒരു കാര്യം സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യത്തിന് പ്രത്യേകമായി ഭീഷണിയാണ്. പകര്‍പ്പവകാശം, പേറ്റന്റ്, മറ്റ് കുത്ത താല്‍പ്പര്യങ്ങള്‍ തുടങ്ങിയവയെ ഇപ്പോള്‍ “നിക്ഷേപം” എന്ന പേരിലാണ് നിര്‍വ്വചിച്ചിരിക്കുന്നത്. കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് ഈ കരാറിന്റെ നശീകരണ സ്വഭാവം ഉപയോഗിച്ച് പ്രാദേശിക സര്‍ക്കാരുകളുടെ ഉപയോക്താക്കളുടെ അവകാശ സംരക്ഷണത്തില്‍ ഇടപെടാന്‍ കഴിയും എന്നത് അപകട സൂചനയാണ്.
എന്നാല്‍ ആവശ്യകത അവിടെ നില്‍ക്കുന്നില്ല. TPP യുടെ ഏറ്റവും മോശമായ വ്യവസ്ഥയോടുപോലും അനുസരണ കാണിക്കുന്ന തരത്തിലാണ് ഈ supranational കോടതികള്‍ എന്നും ചോര്‍ന്ന രേഖയില്‍ കാണുന്നു. ആദ്യത്തെ ഫലം തങ്ങള്‍ക്കിഷ്ടപ്പെട്ടില്ലെങ്കില്‍ പോലും കുത്തക സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കള്‍ക്ക് രണ്ടാമതൊരു വെടിയുണ്ട കൂടി കിട്ടുന്നു എന്നതാണ് അതിനര്‍ത്ഥം. ഉദാരണത്തിന് മാന്യമായ ഉപയോഗം(fair use) എന്ന വിധി. നിയമസഭകള്‍ വഴിയോ, കോടതി വഴിയോ യുക്തിബോധമുള്ള പകര്‍പ്പവകാശ, പേറ്റന്റ് നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിക്കുന്ന രാജ്യങ്ങളേ പോലും ഈ തട്ടിപ്പുകാരന്‍ വധികര്‍ത്താവിലേക്ക്(tribunal) വലിച്ചിഴച്ചെത്തിക്കുകയും നയം മാറ്റിമറിക്കാനുമാവും.
ധാരാളം വര്‍ഷങ്ങളായി TPP യുടെ ഭീഷണി ചക്രവാളത്തില്‍ മങ്ങിക്കണ്ടിരുന്നതാണ്. സമയം മുന്നോട്ട് പോകും തോറും നാം നേരിടേണ്ടിവരുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ച് വരികയാണെന്ന് ഈ പുതിയ ചോര്‍ച്ച വ്യക്തമാക്കുന്നു. ഒബാമയും കോണ്‍ഗ്രസ്സിലെ അയാളുടെ സുഹൃത്തുക്കളും ചേര്‍ന്ന് TPP ക്ക് അതിവേഗ അംഗീകാരം(fast track) നല്‍കാന്‍ ശ്രമിക്കുന്ന ഈ അവസരത്തില്‍ അമേരിക്കയില്‍ സമയം അതിക്രമിച്ചിരിക്കുകയാണ്. കോണ്‍ഗ്രസ്സിലെ പ്രധാന നേതാക്കള്‍ എല്ലാം ഈ കരാറിന് TPP ക്ക് അതിവേഗ അംഗീകാരം നല്‍കാന്‍ സമ്മതം നല്‍കി. അതിനെതിരെ യുദ്ധം തുടങ്ങേണ്ട കാലമായി. താങ്കള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യങ്ങള്‍:
- താങ്കള്‍ അമേരിക്കന്‍ പൌരനാണെങ്കില്‍, EFF ന്റെ പ്രവര്‍ത്തനത്തില്‍ പങ്കുചേരുക. TPPക്ക് അതിവേഗഅംഗീകാരം നല്‍കരുതെന്ന് നിങ്ങളുടെ ജനപ്രതിനിധിക്ക് കത്ത് അയക്കുക. EFF ന്റെ പ്രവര്‍ത്തനം സ്വതന്ത്ര സോഫ്റ്റ്‌വെയറായ Phantom of the Capitol ഉപയോഗിച്ചുള്ളതാണ്.
- അമേരിക്കക്ക് പുറത്തുള്ള ആളാണ് താങ്കളെങ്കില്‍ നിങ്ങളുടെ ജനപ്രതിനിധിയെ ബന്ധപ്പെട്ട് നിങ്ങള്‍ TPP യെ എതിര്‍ക്കുന്നു എന്ന കാര്യം ബോധിപ്പിക്കുക.
— സ്രോതസ്സ് fsf.org