ഇപ്പോഴത്തേയും പിരിഞ്ഞു പോയതുമായ മുഴുവന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ Social Security നമ്പര്‍ ഉള്‍പ്പടെ സ്വകാര്യവിവരങ്ങള്‍ ഹാക്കര്‍മാര്‍ ചോര്‍ത്തി എന്ന് അമേരിക്കന്‍ സര്‍ക്കാര്‍ ജോലിക്കാരുടെ യൂണിയന്‍ പറഞ്ഞു. 40 ലക്ഷം ആളുകളുടെ വിവരങ്ങളാണ് ചോര്‍ത്തിയതെന്ന് ഒബാമ സര്‍ക്കാര്‍ അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സര്‍ക്കാര്‍ പറയുന്നതിനേക്കാള്‍ വളരെ വലുതാണ് ചോര്‍ച്ച എന്ന് American Federation of Government Employees പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഹാക്കര്‍മാരാണ് ഇതിന് പിറകില്‍ എന്നാണ് സര്‍ക്കാരിന്റെ അഭിപ്രായം.
[NSA ക്കും CIA ക്കും എളുപ്പം വിവരം ചോര്‍ത്താന്‍ വേണ്ടി backdoor കളും സുരക്ഷിതത്വത്തില്‍ മായം ചേര്‍ക്കുകയും ചെയ്യുന്ന നയത്തിന്റെ തിരിച്ചടിയാണ് ഇത്. വിദേശ രാജ്യങ്ങള്‍ക്കും ദൌര്‍ബല്യത്തെ ഉപയോഗിക്കാം. അമേരിക്കന്‍ കമ്പനികളുടെ ഇലക്ട്രോണിക് ഉപകരണങ്ങളും സോഫ്റ്റ്‌വെയറുകളും സുരക്ഷിതമല്ലെന്ന് ഓര്‍ക്കുക.]