Great Lakes Bioenergy Research Center ന്റെ അടുത്ത രണ്ട് വര്‍ഷത്തേക്കുള്ള ബഡ്ജറ്റില്‍ സ്കോട്ട് വാക്കര്‍(Scott Walker) $81 ലക്ഷം ഡോളര്‍ കുറവ് വരുത്താന്‍ പോകുന്നു. അവിടെയുള്ള 35 ജോലിക്കാര്‍ക്ക് തൊഴില്‍ നഷ്ടപ്പെടും എന്ന് Milwaukee Journal Sentinel റിപ്പോര്‍ട്ട് ചെയ്തു. പുല്ല്, വൈക്കോല്‍ പോലുള്ള പുതിയ ഊര്‍ജ്ജ സ്രോതസ്സ് കണ്ടെത്തുന്നതിനോടൊപ്പം ഊര്‍ജ്ജ ദക്ഷത പോലുള്ള രംഗത്തും അവര്‍ ഗവേഷണം നടത്തുന്നുണ്ട്. പുനരുത്പാദിതോര്‍ജ്ജത്തിന്റെ ഗണത്തെക്കുറിച്ച് സംശയദൃഷ്ടിയോടെയാണ് പണ്ടു മുതല്‍ക്കേ വാക്കര്‍ നോക്കുന്നത്. വിസ്കോണ്‍സിനില്‍ കാറ്റാടി നിലയങ്ങള്‍ സ്ഥാപിക്കുന്നത് തടയാനുള്ള നിയമം ഇയാള്‍ 2011 ല്‍ കൊണ്ടുവന്നിട്ടുണ്ട്.