എഡ്വേഡ് സ്നോഡന്‍ : “നമ്മുടെ സര്‍ക്കാരുകള്‍ ഒന്ന് ചേര്‍ന്ന് ലോകം മൊത്തമുള്ള ഒരു പൊതുജന ചാരപ്പണി(mass surveillance) സംവിധാനം നിര്‍മ്മിച്ച് നാം ചെയ്യുന്ന എല്ലാ കാര്യങ്ങളും നിരീക്ഷിക്കുകയാണെന്ന് അടുത്ത കാലത്ത് നാം അറിഞ്ഞു. ഇത്തരം വിവരങ്ങളുടെ അപകടത്തെക്കുറിച്ച് ബ്രിട്ടണിലെ ജോര്‍ജ്ജ് ഓര്‍വെല്‍ നമുക്ക് മുന്നറീപ്പ് നല്‍കിയിട്ടുമുണ്ട്. നാം വായിക്കുന്ന പുസ്തകങ്ങള്‍, ഉപയോഗിക്കുന്ന മൈക്രോഫോണ്‍, വീഡിയോ ക്യാമറ, ടെലിവിഷന്‍ തുടങ്ങിയവ ഇന്ന് നമുക്ക് കൈവശമുള്ളവയെ സംബധിച്ച് ഒന്നുമല്ല. നാം എവിടെയൊക്കെ പോകുന്നു എന്ന് അറിയിക്കാനായുള്ള sensors നാം നമ്മുടെ പോക്കറ്റില്‍ സൂക്ഷിക്കുന്നു. സാധാരണ ഒരു മനുഷ്യനെ സംബന്ധിച്ചടത്തോളം എന്താണ് സ്വകാര്യത കൊണ്ടുള്ള അര്‍ത്ഥം. ഇന്ന് ജനിക്കുന്ന ഒരു കുട്ടി സ്വകാര്യത എന്ന ആശയം എന്തെന്ന് അറിയാതെയാണ് വളരുക. റിക്കോഡ് ചെയ്യപ്പെടാത്ത, വിശകലനം ചെയ്യപ്പെടാത്ത ചിന്തയോ, സ്വകാര്യ നിമിഷങ്ങളോ എന്ത് അര്‍ത്ഥം നല്‍കുന്നു എന്ന് അവര്‍ ഒരിക്കലും അറിയില്ല. അതാണ് പ്രശ്നം. കാരണം സ്വകാര്യത പ്രധാനപ്പെട്ടതാണ്. നാം ആരാണെന്നും നാം ആരാകണമെന്നും തീരുമാനിക്കാനുള്ള അവസരം സ്വകാര്യത നമുക്ക് തരുന്നു. നമുക്ക് ചുറ്റുമുള്ള സാങ്കേതികവിദ്യയേയും അതിനെ നിയന്ത്രിക്കുന്ന സര്‍ക്കാരിനേയും എത്രമാത്രം വിശ്വസിക്കാം എന്നത് തീരുമാനിക്കുന്നത് ഇന്ന് നടക്കുന്ന ചര്‍ച്ചകളായിരിക്കും. നമുക്കൊന്നിച്ച് പൊതുജന ചാരപ്പണി നിര്‍ത്തലാക്കാം. സന്തുലിതമായ ഒരു സംവിധാനം കൊണ്ടുവരാം. സര്‍ക്കാരിന് നമ്മളില്‍ നിന്ന് ശരിക്കും വിവരങ്ങള്‍ അറിയേണ്ട കാര്യമുണ്ടെങ്കില്‍ അത് നേരിട്ട് ചോദിക്കുന്നതാണ് ഏറ്റവും ചിലവ് കുറഞ്ഞ മാര്‍ഗ്ഗം എന്ന് അവരെ ഓര്‍മ്മിപ്പിക്കാം. എല്ലാവര്‍ക്കും എന്റെ ക്രിസ്തുമസ് ദിന ആശംസകള്‍.”