കീടനാശിനി കുടിച്ചാലും കുഴപ്പമില്ല എന്ന് ഡോക്റ്റര്‍

Dr. Patrick Moore മായി ഫ്രാന്‍സിലെ ടെലിവിഷന്‍ ചാനലായ Canal+ ഒരു അഭിമുഖം നടത്തി. ecological expert ആയ ഡോക്റ്റര്‍ മൂര്‍ Ecosense Environmental ന്റെ മുന്‍നിര നേതാവാണ്. അര്‍ജന്റീനയിലെ ക്യാന്‍സര്‍ രോഗികളുടെ എണ്ണം ഉയരുന്നതില്‍ മൊണ്‍സാന്റോയുടെ കളനാശിനിയായ Roundup ന് ഒരു പങ്കുമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

ക്യാന്‍സര്‍ കാരണത്തിന്റെ ഒരു സാദ്ധ്യത കളനാശിനിയാണെന്ന് കുറച്ച് ദിവസം മുമ്പ് World Health Organization റിപ്പോര്‍ട്ട് ചെയ്തിരുന്നു. അഭിമുഖം തുടങ്ങി കുറച്ച് കഴിഞ്ഞപ്പോള്‍ അതൊരു surreal തിരുവിലെത്തി.

റൌണ്ടപ്പ് കുടിക്കുന്നത് പോലും സുരക്ഷിതമാണെന്ന് ഡോ.മൂര്‍ വെച്ച് കാച്ചി. ആ സമയത്ത് ഏതൊരു മനുഷ്യനും തോന്നുന്ന യുക്തിപൂര്‍ണ്ണമായ ഒരു കാര്യം അഭിമുഖം നടത്തിയാള്‍ അവതരിപ്പിച്ചു. തന്റെ അവകാശവാദം തെളിയിക്കാന്‍ ഒരു ഗ്ലാസ് കളനാശിനി ഡോക്റ്റര്‍ക്ക് അദ്ദേഹം കുടിക്കാനായി വാഗ്ദാനം ചെയ്തു. താഴെക്കുടുത്തിരിക്കുന്നതാണ് പിന്നീട് സംഭവിച്ചത്.

Dr. Patrick Moore: “ഒരു കുപ്പി കളനാശിനി നിങ്ങള്‍ കുടിച്ചാലും ഒരു കുഴപ്പവുമില്ല.”
Canal+: “താങ്കള്‍ കുറച്ച് കുടിക്കാമോ? ഞങ്ങളുടെ കൈവശം അതുണ്ട്.”
Moore: “എനിക്ക് സന്തോഷമേയു…. സത്യത്തില്‍ Uhh…ഇല്ല.. ഇല്ല. എന്നാല്‍ അത് എനിക്ക് കുഴപ്പമുണ്ടാക്കില്ല എന്ന് എനിക്കറിയാം.”
Canal+: “താങ്കളങ്ങനെ പറയുന്നുണ്ടെങ്കില്‍, എന്റെ കൈവശം കുറച്ച് ഗ്ലൈഫോസേറ്റുണ്ട്(glyphosate). കുറച്ച് കഴിക്കൂ.”
Moore: “ഇല്ല. ഞാന്‍ വിഡ്ഢിയല്ല.”
Canal+: “അതായത് അത് അപടകകരമാണ്. അല്ലേ?”
Moore: “അല്ല, അത് കഴിച്ച് ആളുകള്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കാറുണ്ട്. എന്നാല്‍ അവര്‍ പരാജയപ്പെടുന്നു. നിരന്തരം പരാജയപ്പെടുന്നു.”
Canal+: “സത്യം പറ, അത് അപകടകരമാണ്..”
Moore: “അത് മനുഷ്യന് ഹാനീകരമല്ല.”
Canal+: “എങ്കില്‍ താങ്കള്‍ ഒരു ഗ്ലാസ് കുടിക്കാന്‍ തയ്യാറാണോ?”
Moore: “ഇല്ല, ഞാന്‍ വിഡ്ഢിയല്ല. സ്വര്‍ണ്ണ അരിയെക്കുറിച്ച് എന്നോട് ചോദിക്കു. അതിനെക്കുറിച്ചാണ് ഞാന്‍ സംസാരിക്കാനാഗ്രഹിക്കുന്നത്.”
Canal+: “ഞങ്ങള്‍ ചോദിച്ചു.”

മൂര്‍ വേഗം അഭിമുഖം അവസാനിപ്പിച്ച് എഴുനേറ്റു. അഭിമുഖം നടത്തിയാളിനെ “complete jerk” എന്ന് വിളിച്ച് ഇറങ്ങിപ്പോയി.

ഗ്രീന്‍പീസ് ഡോ.പാട്രിക് മൂറിനെക്കുറിച്ച് 2008 ല്‍ ഒരു പ്രസ്ഥാവന ഇറക്കിയിരുന്നു.

“പാട്രിക് മൂര്‍ ഒരു പരിസ്ഥിതി “വിദഗ്ദ്ധന്‍” എന്നോ എന്തിന് “പരിസ്ഥിതി പ്രവര്‍ത്തകന്‍” എന്ന പേരിലോ ആണ് മാധ്യമങ്ങളില്‍ സ്വയം പരിചയപ്പെടുത്തുന്നത്. എന്നാല്‍ വിപുലമായ വിഷയങ്ങളില്‍ വ്യക്തമായ പരിസ്ഥിതി വിരുദ്ധ നിലപാടാണ് എടുക്കുന്നത്. ഗ്രീന്‍പീസുമായി മുമ്പുണ്ടായിരുന്ന ബന്ധത്തെ ദുരുപയോഗം ചെയ്ത് കോര്‍പ്പറേറ്റ് വാദിയായി സംസാരിക്കുകയും ചെയ്യുന്നു. അതെല്ലാം ഗ്രീന്‍പീസ് പ്രതിനിധാനം ചെയ്യുന്ന ആശയങ്ങള്‍ക്കെല്ലാം വിരുദ്ധമാണ്.

1970കളില്‍ പാട്രിക് മൂര്‍ ഗ്രീന്‍പീസിന്റെ അംഗമായിരുന്നു എങ്കിലും 1986 ല്‍ അതുവരെ പറഞ്ഞിരുന്ന നയങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിച്ച് തുടങ്ങി. “താന്‍ പ്രകാശം” കണ്ടു എന്നാണ് മൂര്‍ പറയുന്നത് എന്നാല്‍ മൂര്‍ പണത്തിന്റെ സാദ്ധ്യതയാണ് കണ്ടത്. അതിന് ശേഷം മൂര്‍ പരിസ്ഥിതിയുടെ കാവല്‍ക്കാരന്‍ എന്നതില്‍ നിന്ന് മാറി കോര്‍പ്പറേറ്റ് മലിനീകാരികളുടെ ശമ്പളം വാങ്ങുന്ന വക്താവായി മാറി.

പരിസ്ഥിതി വിരുദ്ധ പ്രവര്‍ത്തനങ്ങളായ clearcut logging, ആണവോര്‍ജ്ജം, farmed salmon, PVC (vinyl) production, ജനിതകമാറ്റം വരുത്തിയ വിള, ഖനനം. തുടങ്ങിയവയെ പ്രോത്സാഹിപ്പിക്കുന്നു. Monsanto, Weyerhaeuser, BHP Minerals തുടങ്ങി പരിസ്ഥിതി നാശമുണ്ടാക്കുന്നു എന്ന് ഗ്രീന്‍പീസ് പുറത്തുകൊണ്ടുവെന്ന കമ്പനികളാണ് മൂറിന്റെ Clients.”

— സ്രോതസ്സ് theantimedia.org

ഒരു അഭിപ്രായം ഇടൂ