ജക്കാര്‍ത്തയില്‍ സ്വകാര്യവല്‍ക്കരണ വിരുദ്ധതയുടെ പുലരി

ലോകത്തെ പല നഗരങ്ങളേയും പോലെ ജക്കാര്‍ത്തയും ജലവിതരണം പൊതുമേഖലയിലേക്ക് കൊണ്ടുവരുകയാണ്. ജല സ്വകാര്യവല്‍ക്കരം എന്തുകൊണ്ട് പരാജയപ്പെട്ടു എന്നതിന്റെ ഒരു കൂട്ടം fact-sheets വ്യക്തമാക്കുന്നു.

Amrta Institute for Water Literacy (Indonesia), Jakarta Water Trade Union (SP-PDAM Jakarta), Transnational Institute (TNI) and Public Services International(PSI) തുടങ്ങിയ സംഘടനകളാണ് ഈ പ്രവര്‍ത്തനത്തിന് മുന്നില്‍.

Coalition of Jakarta Residents Opposing Water Privatization (KMMSAJ) നല്‍കിയ പരാതിയിന്‍മേലുള്ള കേസിന്റെ വിധി Central Jakarta District Court പ്രഖ്യാപിക്കും.

ജല സ്വകാര്യവല്‍ക്കരണം മൂലമുള്ള വിവിധ പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്.

1. ജല സ്വകാര്യവല്‍ക്കരണം അവസാനിപ്പിക്കാന്‍ സമയമായി.
2. ജക്കാര്‍ത്തയിലെ ജല സ്വകാര്യവല്‍ക്കരണത്തിന്റെ ഫലം
3. ജല സ്വകാര്യവല്‍ക്കരണത്തിന്റെ അന്യായമായ കരാര്‍
4. പൊതു ജലവിതരണത്തിന്റെ സ്ഥിരമായ ഗുണം.

ജലത്തിന്റെ സ്വകാര്യവല്‍ക്കരണം രണ്ട് സ്വകാര്യ സംരംഭങ്ങള്‍ 1998 ല്‍ ആണ് തുടങ്ങിയത്. സേവനം മെച്ചപ്പെടുത്തുകയായിരുന്നു അവരുടെ പ്രധാന ലക്ഷ്യം. സ്വകാര്യ കമ്പനികള്‍ക്ക് ജലം വിതരണം ചെയ്യാനുള്ള കുത്തകാവകാശം നല്‍കി. എന്നാല്‍ 15 വര്‍ഷത്തെ സ്വകാര്യവല്‍ക്കരണത്തിന് ശേഷവും ജക്കാര്‍ത്തയിലെ ജലവിതരണം സംതൃപ്തി നല്‍കുന്നതല്ല.

സാമൂഹ്യ സംഘടനകളും ജല ട്രേഡ് യൂണിയനുകളും സ്വകാര്യവല്‍ക്കരണത്തെ ശക്തമായി എതിര്‍ത്തു. എണ്ണമറ്റ ജാഥകളും പൊതു ചര്‍ച്ചകളും നടത്തി. ജലവിതരണം പൊതുമേഖലയിലെത്തിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. അന്തര്‍ ദേശീയ ജല നീതി പ്രസ്ഥാനങ്ങളും ജക്കാര്‍ത്തക്കാര്‍ക്ക് പിന്‍തുണ പ്രഖ്യാപിച്ചു.

ജല സ്വകാര്യവല്‍ക്കരണത്തിന് അന്ത്യം വരുത്തുമെന്ന് 2013 ല്‍ ജക്കാര്‍ത്തയുടെ ഗവര്‍ണര്‍ ആയ Joko Widodo വാഗ്ദാനം നല്‍കി. (അദ്ദേഹമാണ് ഇപ്പോള്‍ ഇന്‍ഡോനേഷ്യയുടെ പ്രസിഡന്റ്) ഇന്ന് ലോകത്തില്‍ പല നഗരങ്ങളും സ്വകാര്യവല്‍ക്കരിക്കപ്പെട്ട ജലത്തെ തിരികെ പൊതുമേഖലയിലേക്ക് കൊണ്ടുവരികയാണ്. ജക്കാര്‍ത്ത അവരോടൊപ്പം ചേരുന്നു.

— സ്രോതസ്സ് tni.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ