Thessaloniki ജലവിതരണ കമ്പനിയായ EYATh അത് വേഗം പ്രാവര്‍ത്തികമാക്കിയിരിക്കുകയാണ്. ദരിദ്ര ജനങ്ങളെ സഹായിക്കാനായി അവര്‍ ഒരു സാമൂഹ്യ നിരക്ക് നടപ്പാക്കി. നാല് മാസത്തില്‍ 30 ഘന മീറ്റര്‍ ജലം സൌജന്യമായി നല്‍കും. പ്രതിവര്‍ഷം 8000 EUR ല്‍ കുറവ് വരുമാനമുള്ളവര്‍ക്കാകും ഈ സൌകര്യം ലഭിക്കുക. കുട്ടികളുണ്ടെങ്കില്‍ 3.000 EUR കൂടുതലുള്ളവരേയും പരിഗണിക്കും.
31 മുതല്‍ 80 വരെ ഘന മീറ്റര്‍ ജലം 50% ഡിസ്കൌണ്ടിലാകും അവര്‍ക്ക് വിതരണം ചെയ്യുക. ഈ നയം ഗ്രീസിലെ തൊഴിലില്ലായ്മയും austerityയും സഹിക്കുന്ന ദാരിദ്രരെ സഹായിക്കുന്നതാണ്.
Thessaloniki ലെ സാമൂഹ്യ നിരക്കിനെ ഞങ്ങള്‍ സ്വാഗതം ചെയ്യുന്നു. അത്തരം നയങ്ങളില്ലാത്ത കമ്പനികളും ഇതുപോലുള്ള പരിഷ്കാരം കൊണ്ടുവരണം എന്ന് ഞങ്ങള്‍ ആഗ്രഹിക്കുന്നു.
ഈ നയം രൂപീകരിക്കുന്നതില്‍ ഗ്രീസിലെ ജല തൊഴിലാളി യൂണിയനുകളും SOSteNERO ഉം വളരെ വലിയ പങ്കാണ് വഹിച്ചത്. EYATh യുടെ സ്വകാര്യവല്‍ക്കരണത്തെ തടഞ്ഞ തെരഞ്ഞെടുപ്പില്‍ “ജലം ലാഭത്തിനുള്ളതല്ല, ജനങ്ങള്‍ക്കുള്ളതാണ്” എന്ന് പറഞ്ഞ അവര്‍ അവരുടെ വാഗ്ദാനം പാലിച്ചു.
— സ്രോതസ്സ് right2water.eu