ഭൂമിയിലെ മഹാ ഉന്‍മൂലനത്തില്‍ ആര്‍ക്ടിക് കടലും ഉള്‍പ്പെടുന്നു

ശാസ്ത്രത്തിലെ നിലനില്‍ക്കുന്ന രഹസ്യങ്ങളിലൊന്നാണ്: ഭൂമിയുടെ ചരിത്രത്തിലെ മഹാ ഉന്‍മൂലനത്തിന് കാരണം എന്താണ്. അതല്ല ഡൈനസോറുകളെ ഇല്ലാതാക്കിയത്.

സൈബീരിയയിലെ വലിയ അഗ്നിപര്‍വ്വതങ്ങളില്‍ നിന്ന് പുറത്ത് വന്ന വലിയ അളവ് കാര്‍ബണ്‍ ഡൈ ഓക്സൈഡ് 25.2 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് സമുദ്രത്തെ അപകടകരമായി അമ്ലവല്‍ക്കരിച്ചു. അത് കരയിലേയും കടലിലേയും വലിയ അളവ് ജീവികളേയും തുടച്ചുനീക്കി.

Permian കാലത്തെ കടലിന്റെ മാറ്റങ്ങളുടെ വിശദമായ ചരിത്രം വ്യക്തമാക്കുന്ന പാറകള്‍ ഗവേഷകര്‍ United Arab Emirates ല്‍ കണ്ടെത്തി. അക്കാലത്ത് കടലിനടിയിലായിരുന്നു ഈ പാറകള്‍.

സമുദ്രത്തിന്റെ അമ്ലവല്‍ക്കരണം വളരെ മുമ്പും സംഭവിച്ചിട്ടുണ്ട് എന്ന് ഇതില്‍ നിന്നും തെളിയിക്കാനാവും എന്ന് University of Edinburgh ലെ Rachel Wood പറയുന്നു. നമ്മുടെ ഇപ്പോഴത്തെ സമുദ്രവും അതുപോലെ അമ്ലവല്‍ക്കരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഈ പഠനം വഴി നമുക്ക് നേരിടേണ്ടിവരുന്ന ഈ പ്രശ്നത്തെക്കുറിച്ചുള്ള കൂടുതല്‍ വ്യക്തമായ കാഴ്ച്ചപ്പാടുകള്‍ ലഭിക്കും.

6.5 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് ഉല്‍ക്കാ പതനത്തെത്തുടര്‍ന്ന് ദിനോസറുകളും മറ്റുജീവികളും ഇല്ലാതായ ഉല്‍മൂലനത്തെ വിശദീകരിക്കാന്‍ വിവിധങ്ങളായ സിദ്ധാന്തങ്ങളുണ്ട്. അതില്‍ സമുദ്രത്തിന്റെ അംമ്ലവല്‍ക്കരണത്തെക്കുറിച്ച് സംശയമേയുണ്ടായിരുന്നുള്ളു. ഇതുവരെ നേരിട്ടുള്ള തെളിവുകളില്ലായിരുന്നു.

കഴിഞ്ഞ 50 കോടി കൊല്ലങ്ങള്‍ക്ക് മുമ്പ് നടന്ന വലിയ അഗ്നിപര്‍വ്വത വിസ്ഫോടനങ്ങള്‍ Siberian Traps എന്ന് വിളിക്കുന്ന അഗ്നിപര്‍വ്വ ശിലകളുടെ വലിയ പ്രദേശം സൃഷ്ടിച്ചു. Permian നും പിന്നീടുള്ള Triassic കാലത്തിനും ഇടക്കുള്ള പത്ത് ലക്ഷം വര്‍ഷങ്ങള്‍ തുടര്‍ച്ചയായി ആ വിസ്ഫോടനങ്ങള്‍ നടന്നുകൊണ്ടിരുന്നു.

അതില്‍ നിന്ന് പുറത്ത് വന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ് കലയിലേയും കടലിലേയും ജീവികളെ സാരമായി ബാധിച്ചു. CO2 ആഗിരണം ചെയ്തത് താല്‍ക്കാലികമായി സമുദ്രത്തിന്റെ രാസഘടനയില്‍ മാറ്റമുണ്ടാക്കി.

മഹാ ഉന്‍മൂലനം പിന്നീടുള്ള 60,000 കൊല്ലത്തോളം നടമാടി. കോടിക്കണക്കിന് വര്‍ഷങ്ങളായി നിലനിന്നിരുന്ന horseshoe crab പോലുള്ള trilobites ഉം കടല്‍ തേളും തുടങ്ങി ധാരാളം ജീവികള്‍ ഇല്ലാതെയായി.

കരയിലെ ജീവികള്‍ ആഗോളതപനത്താലും വരളുന്ന കാലാവസ്ഥയാലും നേരിട്ടു. അന്ന് ആധിപത്യമുളള സസന്തനി ജീവികളായിരുന്ന ഇഴജന്തുക്കള്‍ ചത്തു. വളരെ ചെറിയ ഒരു കൂട്ടം മാത്രം രക്ഷപെട്ടുയ അതില്‍ നിന്ന് പരിണമിച്ചുണ്ടായതാണ് മനുഷ്യരുള്‍പ്പടെയുള്ള ആധുനിക സസ്തനികള്‍.

മഹാ ഉല്‍മൂലനം ആദ്യത്തെ ദിനോസറുകള്‍ക്ക് 2 കോടി കൊല്ലങ്ങള്‍ക്ക് ശേഷം വഴിയൊരുക്കുകയും ചെയ്തു.

— സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ