നമ്മുടെ വെള്ളം കമ്പനികളുടെ സ്വത്തല്ല

മാര്‍ച്ച് 22 ലോക ജല ദിവസമാണ്. നാം ആഗോള ജല പ്രതിസന്ധി നേരിടുകയാണ്. ഒമ്പതില്‍ ഒരാള്‍ക്ക് വെള്ളമോ, കുടിവെള്ളമോ ഇല്ലാത്തവരാണ്. സുരക്ഷിതമല്ലാത്ത വെള്ളം കുടിക്കുന്നതിനാല്‍ ധാരാളം ആളുകള്‍ മരിക്കുന്നു. യുദ്ധം ഉള്‍പ്പടെയുള്ള എല്ലാ അക്രമത്താലും മരിക്കുന്നവരേക്കാള്‍ കൂടുതാണ് അവരുടെ എണ്ണം. ലോകം മൊത്തം ജലവിതരണ സംവിധാനങ്ങള്‍ അടിയന്തിര നിക്ഷേപം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നിട്ടും വലിയ ബഹുരാഷ്ട്ര കോര്‍പ്പറേറ്റുകളും അവരുടെ സാമ്പത്തിക പിന്‍തുണക്കാരും പൊതു ജനങ്ങളുടെ വെള്ളത്തെ സ്വകാര്യ വ്യക്തികളുടെ കൈയ്യിലേക്ക് മാറ്റി ഈ പ്രശ്നത്തെ മുതലെടുക്കുകയാണ്. കോര്‍പ്പറേറ്റുകള്‍ നയിക്കുന്ന പ്രോജക്റ്റുകള്‍ ലാഭത്തിനാണ് പ്രാധാന്യം കൊടുക്കുക, ജനങ്ങളുടെ ആവശ്യത്തിനല്ല. അതാണ് ഫലം. ആഫ്രിക്കയിലെ ഏറ്റവും വലിയ നഗരമായ നൈജീരിയയിലെ ലഗോസില്‍(Lagos) ജല സ്വകാര്യവര്‍ക്കരണത്തിന് ലോക ബാങ്ക് നീക്കങ്ങള്‍ നടത്തുന്നു.

തങ്ങളുടെ മനുഷ്യാവകാശം മുതല്‍ വെള്ളം വരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്ന ലഗോസിലെ ജനങ്ങളോടൊപ്പം ഞങ്ങള്‍ നില്‍ക്കുന്നു. വെള്ളം അവരുടെ കൈകളില്‍ നിലനിര്‍ത്തുന്ന സമരത്തിനെ ഞങ്ങള്‍ പിന്‍താങ്ങുന്നു. കഴിഞ്ഞ ആഴ്ച്ച ആളുകള്‍ ലഗോസിലൂടെ ഗവര്‍ണര്‍ Raji Babatunde Fashola ന്റെ ഓഫീസിനുമുമ്പിലൂടെ പാര്‍ളമെന്റ് വരെ Lagos Water Company യുടെ സ്വകാര്യവര്‍ക്കരണത്തിനെതിരെ പ്രതിഷേധ ജാഥ നടത്തി. “സ്വകാര്യവര്‍ക്കരണം വേണ്ട”, “ജലം ഞങ്ങളുടെ അവകാശം”, “ജലം ജനങ്ങള്‍ക്ക്, കച്ചവടത്തിനല്ല” തുടങ്ങിയ placardsഉം ഏന്തിയായിരുന്നു അവരുടെ ജാഥ. ജല കമ്പനിയെ സ്വകാര്യവല്‍ക്കരിക്കാനായി Public Private Partnership (PPP) എന്ന മറയുടെ പിറകില്‍ ഒളിച്ചിരിക്കുകയാണ് സര്‍ക്കാരെന്ന് അവര്‍ ആരോപിച്ചു. സര്‍ക്കാരിനേയും ജല സ്വകാര്യവല്‍ക്കരണ കോര്‍പ്പറേറ്റുകളേയും ചോദ്യം ചെയ്യുന്ന ലഗോസിലെ ജനത്തെ പിന്‍തുണക്കൂ. #OurWaterOurRight #Right2Water

— source right2water.eu

ഒരു അഭിപ്രായം ഇടൂ