അമേരിക്കയിലും ലോകം മൊത്തവും തൊഴിലാളി പ്രസ്ഥാനങ്ങള്‍ തിരിച്ചുവരുന്നു

ഏപ്രില്‍ 15, 2015 ന് അമേരിക്കയിലേയും ലോകം മൊത്തത്തിലേയും താഴ്ന്ന വരുമാനക്കാരായ തൊഴിലാളികള്‍ മുതലാളിമാരുടേയും ശമ്പളം നിയന്ത്രിക്കുന്ന നയം രൂപീകരിക്കുന്നവരുടേയും ശ്രദ്ധ നേടാനായി ഒരു മിന്നല്‍ സമരം നടത്തി. എന്നാല്‍ കിട്ടിയവാഹനങ്ങളില്‍ വാഷിങ്ടണ്‍ ഡിസിയിലെത്തിയ അവരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാധ്യമ ശ്രദ്ധ നേടാനായിക്കാണില്ല. അമേരിക്കയിലെ 200 നഗരങ്ങളിലും ബ്രിട്ടണ്‍, ബ്രസീല്‍, ഇന്‍ഡ്യ, ഇറ്റലി, ബംഗ്ലാദേശ്, ജപ്പാന്‍ തുടങ്ങിയ 30 രാജ്യങ്ങളിലെ തെരുവുകളില്‍ അവര്‍ ജഥകള്‍ നടത്തി.

ലോകത്തിലെ ഏറ്റവും വലിയ സമ്പദ്‌വ്യവസ്ഥകളില്‍ 50 എണ്ണവും രാജ്യങ്ങള്‍ക്ക് പകരം വലിയ കോര്‍പ്പറേറ്റുകളായിരിക്കുന്ന അവസരത്തില്‍ ഈ പ്രസ്ഥാനം ഒരേസമയം പ്രാദേശികമായി ശക്തിയേറുകയും ആഗോളതലത്തില്‍ വ്യാപിക്കുകയും ചെയ്യേണ്ടതാണ്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക് സിറ്റി ഫാസ്റ്റ് ഫുഡ് തൊഴിലാളികളും ലോസാഞ്ജലസ് വാള്‍മാര്‍ട്ട് തൊഴിലാളികളും നടത്തിയ Thanksgiving പ്രതിഷേധ സമരത്തോടെയാണിത് ജീവിതവേതനത്തിനായി താഴേക്കിടയിലുള്ള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. ഈ വര്‍ഷത്തെ പ്രതിഷേധം ഇതുവരെയുള്ളതില്‍ വെച്ച് ഏറ്റവും വലുതായിരുന്നു.

മനില മുതല്‍ മാന്‍ഹാട്ടന്‍ വരെ തൊഴിലാളികള്‍ 21ആം നൂറ്റാണ്ടിലെ തൊഴിലാളി പ്രസ്ഥാനത്തിനായി മുഖം കാണിച്ചു. Fight for $15 സമരക്കാര്‍ McDonald’s ന്റെ “90-seconds-a-customer” നിയമം ചെറുത്തു. Seoul ലെ തൊഴിലാളികള്‍ Ronald McDonald നടത്തുന്ന ശമ്പള മോഷണത്തിന്റെ ജനകീയ വിചാരണ നടത്തി. മനിലയില്‍ തൊഴിലാളികള്‍ റോഡുകള്‍ ഉപരോധിച്ചു. മാളുകളില്‍ നൃത്തം ചെയ്യുകയും പാട്ട് പാടുകയും ചെയ്യുന്ന മിന്നല്‍ ജനക്കൂട്ടത്തെക്കൊണ്ട് നിറച്ചു. സോഷ്യല്‍ മീഡിയകളില്‍ അവരുടെ ചിത്രങ്ങളും വീഡിയോകളും അവര്‍ കയറ്റി.

ലോകത്തെ മിക്ക ഭാഗങ്ങളിലും പ്രാദേശിക തൊഴില്‍ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ പ്രശ്നങ്ങള്‍ പറയാനുള്ള അവസരമായിരുന്നു ഈ ഏപ്രിലിലെ തൊഴിലാളി പ്രതിഷേധം. ബ്രസീലില്‍ യൂണിയനുകള്‍ ഏപ്രില്‍ 15 ന് പൊതു സമരം പ്രഖ്യാപിച്ചു. ബംഗ്ലാദേശില്‍ തുണി തൊഴിലാളികള്‍ ആഗോള തൊഴിലാളി പ്രസ്ഥാനങ്ങളുടെ സഹായത്തോടെ പ്രധാന തുണിത്തര കമ്പനികളെക്കൊണ്ട് യൂണിയന്‍ പ്രവര്‍ത്തനം അനുവദിപ്പിക്കുകയും ഫാക്റ്ററികളുടെ സുരക്ഷിതം ലംഘിക്കപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാനുള്ള അവകാശവും നേടി. ഏപ്രില്‍ 24 റാണാ പ്ലാസയുടെ തകര്‍ച്ചയുടെ രണ്ടാം വാര്‍ഷികമാണ്. അന്ന് 1,134 തുണി തൊഴിലാളികള്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ബ്രാന്റ് കമ്പനികള്‍ ഇരകള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും നഷ്ടപരിഹാരം നല്‍കണം എന്ന് ആവശ്യമാണ് ബംഗ്ലാദേശിലെ തൊഴിലാളികള്‍ മുന്നോട്ട് വെച്ചത്. Children’s Place കോര്‍പ്പറേറ്റ് ഉദ്യോഗസ്ഥരില്‍ ആ ആവശ്യം ഉന്നയിക്കാനായി എത്തിയ തുണിതൊഴിലാളി യൂണിയന്‍ നേതാവായ കല്‍പന അക്തറും റാണാ പ്ലാസ അതിജീവിച്ച മഹിമ ബീഗവും ഉള്‍പ്പടെ 28 പേരെ കഴിഞ്ഞ മാസം ന്യൂ ജഴ്സിയില്‍ അറസ്റ്റ് ചെയ്യുകയുണ്ടായി.

ജീവിക്കാനുള്ള ശമ്പളം എന്നത് ഒരു പ്രാദേശിക പ്രശ്നവും ഒപ്പം ആഗോള പ്രശ്നവുമാണ്. 2008 ലെ തകര്‍ച്ചക്ക് ശേഷം അമേരിക്കയില്‍ സൃഷ്ടിക്കപ്പെട്ട 58% തൊഴിലുകളും തൊഴിലാളികള്‍ക്ക് ജീവിക്കാനുള്ള വരുമാനം നല്‍കുന്നതല്ല. പ്രാദേശിക തൊഴിലാളികളുടെ പ്രതിഷേധം ന്യൂയോര്‍ക്ക്, ഷിക്കാഗോ, ലോസാഞ്ജലസ് തുടങ്ങിയ നഗരങ്ങളിലെ നടപ്പാതകള്‍ തടഞ്ഞു. അവിടെ കുടിയേറിയ തൊഴിലാളികള്‍ ആഴ്ച്ചയില്‍ 70 മണിക്കൂര്‍ പണിയാണെടുക്കുന്നത്. അതും സര്‍ക്കാര്‍ പറഞ്ഞിട്ടുള്ള കുറഞ്ഞ ശമ്പളത്തെക്കാള്‍ താഴ്ന്ന ശമ്പളത്തില്‍. ആരോഗ്യപരിപാലന തൊഴിലാളികളും ഇരുട്ടില്‍ നിന്ന് മുന്നോട്ട് വന്നിരിക്കുന്നു. അവരില്‍ ചിലര്‍ ആഴ്ചയില്‍ 120 മണിക്കൂര്‍ വരെ പണിയെടുക്കുന്നവരാണ്. ജീവിക്കാനുള്ള ശമ്പളത്തിനായുള്ള സമരം അമേരിക്കയിലെ കോളേജ് കാമ്പസുകളേയും ബാധിച്ചിരിക്കുകയാണ്. അവിടെ നാലില്‍ മൂന്ന് പ്രൊഫസര്‍മാരും കരാര്‍ ജോലിക്കാരാണ്. നാലിലൊന്ന് പേര്‍ക്ക് സര്‍ക്കാരിന്റെ റേഷന്‍ കിട്ടിയെങ്കിലേ ജീവിക്കാനാവൂ. സഹായി പ്രൊഫസര്‍മാര്‍ അമേരിക്കയിലെ ഫാസ്റ്റ് ഫുഡ് തൊഴിലാളികളുടെ അത്ര കഷ്ടപ്പാടിലല്ല എന്ന് മാത്രം. അവരില്‍ 52% സര്‍ക്കാര്‍ റേഷന്‍ സ്വീകരിക്കുന്നു. ആരോഗ്യപരിപാലന തൊഴിലാളികളില്‍ 48% വും, കുട്ടികളെ പരിപാലിക്കുന്ന തൊഴിലാളികളില്‍ 46% വും സര്‍ക്കാര്‍ സഹായം വേണ്ടവരാണ്. കോളേജ് പ്രൊഫസര്‍മാരില്‍ കൂടുതല്‍ പേരും താല്‍ക്കാലിക കരാറുകാരാണ്. അവര്‍ കാമ്പസുകള്‍ തോറും ഷട്ടിലടിക്കുന്നു. വര്‍ഷത്തില്‍ 12 ന് അടുത്ത് കോഴ്സുകള്‍ പഠിപ്പിക്കുന്ന അവര്‍ നേടുന്നത് $20,000 – $25,000 ഡോളര്‍ മാത്രമാണ്. [മൈക്കല്‍ മൂറിന്റെ സിനിമയില്‍ പൈലറ്റ്മാര്‍ പറയുന്നത് പോലെ.] അവര്‍ ശരിക്കും കുറഞ്ഞ ശമ്പള തൊഴിലാളികളാണ്. അവര്‍ക്ക് ഫാസ്റ്റ് ഫുഡ്, കുട്ടികളെ പരിപാലിക്കുന്ന തുടങ്ങിയ തൊഴിലാളികളുമായി ശരിക്കുള്ള ബന്ധം സ്ഥാപിക്കണം എന്ന് തോന്നുന്നു.

അത്തരം ഒരു ബന്ധം രൂപീകൃതമാകുന്നത് തൊഴിലാളികളെ സംബന്ധിച്ചടത്തോളം വളരെ പ്രധാനപ്പെട്ടതാണ്. ഉയര്‍ന്ന ഡിഗ്രിയുണ്ടായാലും ദാരിദ്ര്യത്തില്‍ നിന്ന് മോചനം നേടാനാവാത്ത തരം ഒരു അവസ്ഥയിലേക്കാണ് നാം എത്തിയിരിക്കുന്നത്.

അതിനാലാവും പ്രസ്ഥനങ്ങള്‍ വിജയിക്കുന്നത്. Providence മുതല്‍ Seattle വരെ നഗരത്തിലെ ഉദ്യോഗസ്ഥര്‍ മുന്‍സിപ്പല്‍ കുറഞ്ഞ ശമ്പള നിയമം പാസാക്കുന്നു. അത് ഫെഡറല്‍ സര്‍ക്കാരിന്റേയും സംസ്ഥാന സര്‍ക്കാരിന്റേയും കുറഞ്ഞ ശമ്പളത്തേക്കാള്‍ കൂടുതലാണ്. ലോകത്തിലെ ഏറ്റവും വലിയ കോര്‍പ്പറേഷനും മാറ്റത്തിന്റെ സൂചനകള്‍ നല്‍കിക്കഴിഞ്ഞു.

ഈ പ്രസ്ഥാനങ്ങള്‍ നല്ല ശമ്പളമല്ല ആവശ്യപ്പെടുന്നത്. അമേരിക്കയിലേയും ലോകത്തെ മൊത്തവും താഴ്ന്ന ശമ്പളക്കാരായ തൊഴിലാളികളുടെ ആവശ്യം യൂണിയന്‍ പ്രവര്‍ത്തനം നടത്താനുള്ള അവകാശമാണ്. ആ ആവശ്യത്തിനെ മുതലാളിമാര്‍ ശക്തമായി എതിര്‍ക്കുന്നു.

താഴ്ന്ന ശമ്പളക്കാരായ തൊഴിലാളികള്‍ക്ക് തൊഴിലുടമയുടെ മേല്‍ ശക്തി പ്രയോഗിക്കാനുള്ള കുറഞ്ഞ സാദ്ധ്യതകളേയുള്ളു. പ്രതിഷേധ ജാഥ നടത്തുകയോ പ്രവര്‍ത്തനം തടസപ്പെടുത്തുകയോ മറ്റോ. സര്‍ക്കാരിന്റെ ശക്തിയെ തൊഴിലാളികളുടെ പക്ഷത്ത് നിര്‍ത്തി ഉപയോഗിക്കുകയാണ് മറ്റൊരു വഴി. Service Employees International Union (SEIU), Laundry Workers Center United (LWCU) തുടങ്ങിയ വലിയ യൂണിയനുകള്‍ ശമ്പള മോഷണം, ലൈംഗിക പീഡനം, കുറഞ്ഞ ശമ്പള നിയമ ലംഘനം തുടങ്ങിയ പ്രശ്നങ്ങള്‍ കാണിച്ച് കേസ് കൊടുത്തിരിക്കുകയാണ്.

മുതലാളിമാരും Racketeering and Corrupt Organization Act (RICO) ഉപയോഗിച്ച് യൂണിയനുകളെ തകര്‍ക്കാനും ശ്രമിക്കുന്നു. യൂണിയനുകളെ തകര്‍ക്കാനായി മാത്രം RICO നിയമം ഉപയോഗിക്കുന്നത് ആ നിയമത്തിന്റെ അന്തസത്തക്ക് എതിരാണ്. യൂണിയന്റെ അധികാരം ഗുണ്ടകള്‍ നേടി അങ്ങനെ അവര്‍ നടത്തുന്ന ആസൂത്രിതമായ കുറ്റകൃത്യങ്ങളെ തടയാനാണ് 1970 ല്‍ ആ നിയമം പാസാക്കിയത്. എന്നാല്‍ തൊഴിലാളികള്‍ അത് കാര്യമാക്കാതെ കൂടുതല്‍ ശക്തി സംഭരിക്കുകയാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ചത്തെന്നും കുഴിച്ച് മൂടിയെന്നും കരുതപ്പെട്ടിരുന്ന തൊഴിലാളി യൂണിയനുകള്‍ ഇപ്പോള്‍ വലിയ തിരിച്ച് വരവാണ് നടത്തിയിരിക്കുന്നത്. കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങളില്‍ 1890 ലെത് പോലുള്ള സാമ്പത്തിക അവസ്ഥയാണ് നാം കണ്ടുകൊണ്ടിരിക്കുന്നത്. ചിലപ്പോള്‍ സുസ്ഥിരമായതും ആരോഗ്യമുള്ളതുമായ ഒരു സാമ്പത്തിക വ്യവസ്ഥക്ക് യൂണിയന്‍ വേണമെന്ന 1930കളിലേത് പോലുള്ള ചിന്താഗതിയിലേക്ക് നാം എത്തിക്കൊണ്ടിരിക്കുകയായിരിക്കും.

— സ്രോതസ്സ് talkpoverty.org

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ