വേറൊരു ഏജന്‍സിയും “കാലാവസ്ഥാ മാറ്റം” എന്ന വാക്ക് നിരോധിച്ചു

കാലാവസ്ഥാ മാറ്റ ഭാഷ പോലീസ് വീണ്ടും ആക്രമണം തുടങ്ങി

കഴിഞ്ഞ മാസം അത് ഫ്ലോറിഡയായിരുന്നു. അവിടെ Department of Environmental Protection ലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ജോലിക്കാരെ ഗവര്‍ണര്‍ റിക് സ്കോട്ടിന്റെ നിര്‍ദ്ദേശപ്രകാരം “കാലാവസ്ഥാ മാറ്റം”, “ആഗോളതപനം” തുടങ്ങിയ വാക്കുകള്‍ ഉപയോഗിക്കരുത് എന്ന് നിബന്ധന കൊടുത്തിരുന്നു. സ്കോട്ട് ഈ ആരോപണം നിഷേധിക്കുന്നുണ്ട്.

ഈ ആഴ്ച്ച സംഭവം കൂടുതല്‍ വ്യക്തമായി. ഇന്നലെ വിസ്കോണ്‍സിനിലെ public land trust ന്റെ മേല്‍ നോട്ടം വഹിക്കുന്ന 3 അംഗ സമിതി 2-1 എന്ന വോട്ടോടെ ട്രസ്റ്റിന്റെ ഡസന്‍ കണക്കിന് ഉദ്യോഗസ്ഥര്‍ ആഗോളതപനമോ, കാലാവസ്ഥാമാറ്റമോ ആയി ബന്ധമുള്ള പ്രവര്‍ത്തികള്‍ ചെയ്യാന്‍ പാടില്ല എന്ന നിരോധനാജ്ഞ ഇറക്കി.

ഈ തീരുമാനമെടുക്കാന്‍ സമിതി “19 മിനിട്ട് 29 സെക്കന്റ് സമയം കാലാവസ്ഥാ മാറ്റത്തെക്കുറിച്ച് ചര്‍ച്ച ചെയ്തു” എന്ന് Bloomberg റിപ്പോര്‍ട്ട് ചെയ്തു:

The move to ban an issue leaves staff at the Board of Commissioners of Public Lands in the unusual position of not being able to speak about how climate change might affect lands it oversees…

The Midwest warmed about 1.5F on average from 1895 to 2012. Pine, maple, birch, spruce, fir, aspen, and beech forests, which are common in the region, are likely to decline as the century progresses, according to the latest US National Climate Assessment.

നിരോധനം കൊണ്ടുവന്നത് പുതിയതായി തെരഞ്ഞെടുത്ത ട്രഷറര്‍ Matt Adamczyk ആണ്. ഏജന്‍സിയുടെ ഡയറക്റ്റര്‍ Tia Nelson 2007-08 കാലത്ത് ആഗോളതപന task force ന്റെ നേതൃത്വത്തില്‍ ഇരുന്നു എന്നറിഞ്ഞത് തന്നെ അസ്വസ്ഥനാക്കി എന്ന് ഒരു പൊതു സമ്മേളനത്തില്‍ Adamczyk പറഞ്ഞു. കാലാവസ്ഥാ പ്രശ്നത്തില്‍ ഇടപെടുന്നതോ, കത്തിന്റെ വിഷയ തലക്കെട്ടായി ആ വാക്ക് ഉപയോഗിക്കുന്നതോ ഏജന്‍സിയുടെ പണിയല്ല.

Adamczyk നോടൊപ്പം State Attorney General ആയ Brad Schimel ഉം വോട്ടെടുപ്പില്‍ നിരോധനത്തിന് വേണ്ടി വോട്ടു ചെയ്തു. പുതിയ കാലാവസ്ഥാ നിയന്ത്രണങ്ങള്‍ ഒബാമ കൊണ്ടുവരുന്നതിനാല്‍ Environmental Protection Agency ക്ക് എതിരെ ഗവര്‍ണര്‍ സ്കോട്ട് വാക്കര്‍ കൊടുത്ത കേസ് നടത്തുന്നത് Schimel ആണ്. ഈ നിരോധനത്തെ മൂന്നാമത്തെ അംഗമായ Secretary of State Bob La Follette എതിര്‍ത്ത് വോട്ട് ചെയ്തു.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ