ദൈനംദിന വസ്തുക്കളുടെ മൊത്തം ജല ഉപഭോഗം

നിങ്ങള്‍ അമേരിക്കയുടെ പടിഞ്ഞാറ്, പ്രത്യേകിച്ച് കാലിഫോര്‍ണിയയില്‍ ജീവിക്കുന്ന ആളാണെങ്കില്‍, അവിടെ ഗവര്‍ണര്‍ ജെറി ബ്രൌണ്‍ വീട്ടിലെ ജല ഉപഭോഗം നിര്‍ബന്ധിതമായി 25% കുറക്കാനുള്ള ഉത്തരവിറക്കിയ കാര്യം അറിയുന്ന ആളാവും. ഇതിനകം തന്നെ കുളി ലഘുവാക്കിയിട്ടുണ്ടാവും. പുല്‍ത്തകിടിക്ക് വെള്ളമടിക്കുന്നത് നിര്‍ത്തിയിട്ടുണ്ടാവും. ധാരാളം പാല് കുടിക്കുന്നത് പോലും നിര്‍ത്തിയിട്ടുണ്ടാവും.

കാലിഫോര്‍ണിയയില്‍ ജീവിക്കുന്നവരല്ലെങ്കില്‍ കൂടി ഞങ്ങളും നമ്മുടെ ജീവിതരീതി എത്രമാത്രം ജലം ഉപയോഗിക്കുന്നു എന്ന് ശ്രദ്ധിക്കുന്നവരാണ്. കാലാവസ്ഥാ മാതൃകകളുടെ പ്രവചനമനുസരിച്ച് വരള്‍ച്ച കൂടിവരുകയും കൂടുതല്‍ സാധാരണ സംഭവമാകുകയും ചെയ്യും. നാം സാധാരണയായി ഉപയോഗിക്കുന്ന ചില സാധനങ്ങളുടെ ജല കാല്‍പ്പാട് കണ്ടുനോക്കൂ.

1 ഗാലന്‍ = 3.78 ലിറ്റര്‍.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ