അമേരിക്ക ഒരു ജനാധിപത്യരാജ്യമല്ല എന്ന് പ്രിന്‍സ്റ്റണ്‍ പഠനം

അമേരിക്കയിലെ ജനാധിപത്യത്തിന് മോശം പേരുണ്ടാക്കുന്നതാണ് പുതിയ പ്രിന്‍സ്റ്റണ്‍ പഠനം. അതായത് അവിടെ ജനാധിപത്യം ഇല്ലെന്ന്.

“ആരാണ് ശരിക്കും ഭരിക്കുന്നത്?” എന്ന ചോദ്യം ഗവേഷകര്‍ Martin Gilens ഉം Benjamin I ഉം ചോദിച്ചു. കഴിഞ്ഞ കുറേ ദശാബ്ദങ്ങളായി അമേരിക്കയിലെ രാഷ്ട്രീയ സംവിധാനം സാവധാനത്തില്‍ ജനാധിപത്യത്തില്‍ നിന്ന് കൂടുതല്‍ അധികാരവും സമ്പന്നരിലേക്ക് കേന്ദ്രീകരിക്കുന്ന ഒരു oligarchy യിലേക്ക് മാറിയതായ Page വാദിക്കുന്നു.

1981 – 2002 കാലത്തെ 1,800 നയങ്ങള്‍ പരിശോധിച്ചതില്‍ നിന്ന് ബഹുഭൂരിപക്ഷം വോട്ടര്‍മാരും എതിര്‍ത്താലും ഇല്ലെങ്കിലും സമ്പന്നരും രാഷ്ട്രീയ വ്യവസ്ഥയുമായി ബന്ധമുള്ളവരും ആണ് രാജ്യത്തിന്റെ ഗതി നിയന്ത്രിക്കുന്നത് എന്നാണ് മനസിലാക്കാനായത്.

സാമ്പത്തിക ഉന്നതര്‍ക്കും ബിസിനസ് താല്‍പര്യങ്ങള്‍ക്കായി സംഘം ചേര്‍ന്നവര്‍ക്കും അമേരിക്കന്‍ സര്‍ക്കാര്‍ നയങ്ങളില്‍ വലിയ സ്ഥാനമാണുള്ളത്. അതേ സമയം ബഹുജന പ്രസ്ഥാനങ്ങള്‍ക്കും ശരാശരി പൌരന്‍മാര്‍ക്കും ഒരു സ്ഥാനവുമില്ല.

അത് വിശദീകരിക്കാനായി Gilens ഉം Page ഉം 50th income percentile ലെ അമേരിക്കക്കാരുടേയും 90th percentile ലെ അമേരിക്കക്കാരുടേയും രാഷ്ട്രീയ preferences താരതമ്യം ചെയ്തു. സര്‍ക്കാര്‍ അത് Republican ആയാലും Democratic ആയാലും രണ്ടാമത്തെ സംഘത്തിന്റെ താല്‍പര്യങ്ങളാണ് സംരക്ഷിക്കുന്നത് എന്ന് അവര്‍ കണ്ടെത്തി.

രാഷ്ട്രീയത്തില്‍ പണം ഒഴുക്കാന്‍ അനുവദിക്കുന്ന Citizens United ഓ McCutcheon v. FEC ഓ പോലെ സുപ്രീം കോടതിയുടെ വിധിയുടെ ഫലമായുണ്ടായ പുതിയ ഒരു മാറ്റമല്ല ഇതെന്ന് ഇവര്‍ പറയുന്നു. ഇത് ദീര്‍ഘകാലമായി തുടരുന്ന കാര്യമാണെന്ന് 1980കളിലെ വിവരങ്ങളില്‍ നിന്നും അറിയാന്‍ കഴിയും. അതുകൊണ്ട് തന്നെ അത് ആളുകള്‍ക്ക് തിരിച്ചറിയാന്‍ കഴിയുന്നുമില്ല.

സാധാരണ പൌരന്‍ ‘വിജയിച്ചതായി’ തോന്നുന്ന സമയത്തും അവര്‍ക്ക് നയരൂപീകരണത്തില്‍ ഒരു പങ്കും ഉണ്ടാവുകയുമില്ല. അവസാനം സമ്പന്നര്‍ തന്നെ വിജയിക്കുന്നു.

— സ്രോതസ്സ് talkingpointsmemo.com

[എത്ര ജനാധിപത്യപരമായാലും എത്ര നന്മ നിറഞ്ഞതായാലൂം എവിടെ പരീക്ഷിച്ചാലും ഈ വ്യവസ്ഥ അവസാനം ഫാസിസത്തിലെത്തും എന്ന് അതാണ് വളരെ മുമ്പ് തന്നെ അറിവുള്ളവര്‍ പറഞ്ഞത്]

ഒരു അഭിപ്രായം ഇടൂ