ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ്

ബീജിങ്ങില്‍ ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ് ഓടിത്തുടങ്ങി. Foton AUV 18-meter Harmony City BJ6180 ന് ശക്തി കൊടുക്കുന്നത് TM4 SUMO HD electric powertrain ആണ്.

SUMO HD യെ ഇടക്കുള്ള ഗിയര്‍ ബോക്സ് ഇല്ലാതെ പിറകിലുള്ള ഡിഫറെന്‍ഷ്യലിലേക്ക് നേരിട്ട് ബന്ധിപ്പിക്കാം. ഗിയറില്ലാത്ത ഇതിന് കൂടുതല്‍ ശക്തി വേണ്ട ഉപയോഗത്തിന് വളരെ അനുയോജ്യമാണ്. TM4 ന്റെ പുറത്തെ റോട്ടര്‍ മോട്ടോര്‍ സാങ്കേതികവിദ്യയാണ് ഇവര്‍ ഉപയോഗിക്കുന്നത്. ഇതില്‍ സ്റ്റേറ്ററിന് പുറത്തുള്ള റോട്ടറാണ് തിരിയുന്നത്. അകത്തുള്ള റോട്ടറിനേക്കാള്‍ പുറത്തെ റോട്ടര്‍ സാങ്കേതികവിദ്യ ഉയര്‍ന്ന torque density യും ഒപ്പം കൂടിയ ദീര്‍ഘകാല സുസ്ഥിരതയും. നല്‍കുന്നു എന്ന് TM4 പറയുന്നു.

https://youtu.be/a7bytjEEdP4&rel=0

കാന്ത ശക്തിയും magnetic flux ന്റെ radius ന്റെ നീളവും ഗുണിച്ചാല്‍ കിട്ടുന്ന സംഖ്യയാണ് വൈദ്യുതി മോട്ടറിന്റെ തിരിയല്‍ ശക്തി(torque). axle ലില്‍ നിന്ന് magnetic flux എത്ര അകലെ വരെ പോകുന്നുവോ അത്ര കൂടുതല്‍ തിരിയല്‍ ശക്തി ഉത്പാദിപ്പിക്കപ്പെടും. തന്നിരിക്കുന്ന വ്യസത്തിലുള്ള ഒരു മോട്ടറില്‍ അതുകൊണ്ട് പുറമേയുള്ള റോട്ടര്‍ സാങ്കേതിക വിദ്യക്ക് കൂടുതല്‍ വ്യാസം മറ്റുള്ളതിനേക്കാളുണ്ട്. അതുകൊണ്ട് കുറച്ച് പദാര്‍ത്ഥങ്ങളില്‍ നിന്ന് കൂടുതല്‍ തിരിയല്‍ ശക്തി അതിന് ഉത്പാദിപ്പിക്കാനാവും.

SUMO HD സിസ്റ്റത്തിലെ LSM280 മോട്ടോറിന് 336 kg ഭാരമുള്ള അതിന് 250 kW peak, 170 kW ശക്തി നല്‍കാനാവും. കൂടുതല്‍ എണ്ണം ധൃവങ്ങളും ഉരുണ്ട കാന്ത ആകൃതിയും കാരണം TM4 മോട്ടോറിന് ലഘുവായ റോട്ടറും സ്റ്റേറ്ററുമാണുള്ളത്. ചെറിയ കാന്തം ഉപയോഗിക്കുന്നതിനാല്‍ കാന്ത പദാര്‍ത്ഥങ്ങളുടെ അളവും കുറക്കാനാവും. SUMO HD യുടെ ഏറ്റവും കൂടിയ ദക്ഷത 95% ആണ്.

ബീജിങ്ങിലെ Pride Energy Technology Ltd യുടെ 215 kW/h lithium iron phosphate ബാറ്ററി ആണ് ഈ ബസ്സില്‍ ഉപയോഗിക്കുന്നത്. 18-മീറ്റര്‍ നീളമുള്ള ഈ ഭീമന് 143 ആളുകളെ വഹിച്ചുകൊണ്ട് 100 കിലോമീറ്റര്‍ സഞ്ചരിക്കാനുള്ള ശേഷിയുണ്ട്.

— സ്രോതസ്സ് greencarcongress.com

One thought on “ചൈനയുടെ ആദ്യത്തെ 18-മീറ്റര്‍ ബാറ്ററി ബസ്

ഒരു അഭിപ്രായം ഇടൂ