ന്യൂയോര്‍ക്ക് സംസ്ഥാനവുമായള്ള കേസ് ലോകത്തെ നാല് ഏറ്റവും വലിയ ഓഡിറ്റ് കമ്പനിയായ ഏര്‍ണസ്റ്റ് & യങ് (Ernst & Young) ഒരു കോടി ഡോളര്‍ കൊടുത്തു ഒത്തുതീര്‍പ്പാക്കി. തകര്‍ന്ന വാള്‍സ്റ്റ്രീറ്റ് ബാങ്കായ ലെയ് മാന്‍ ബ്രതേഴ്സ്(Lehman Brothers) ന്റെ കണക്കിന്റെ ഓഡിറ്റ് നടത്തിയത് ഇവരായിരുന്നു. മോശമായ ശതകോടിക്കണക്കിന് ഡോളറിന്റെ കരാറുകള്‍ മറച്ച് വെക്കാന്‍ ഓഡിറ്റിങ്ങിന്റെ രീതി ബാങ്കിനെ സഹായിച്ചു.
2001 ല്‍ ലെയ്‌മാന്‍ ബ്രതേഴ്സ് Repo 105 ഒരു പദ്ധതി കൊണ്ടുവന്നു. ഒരാഴ്ചകഴിഞ്ഞ് തിരികെ വാങ്ങാം എന്ന ഉറപ്പോടെ മോശമായ കടം താല്‍ക്കാലികമായി “വില്‍ക്കാനുള്ള” പദ്ധതിയായിരുന്നു ഇത്. “repossess” എന്നതില്‍ നിന്ന് എടുത്ത വാക്കാണ് Repo. സേവനത്തിന് 5% premium എന്നതിനെ ഉദ്ദേശിച്ചാണ് 105. സാധാരണ അത് 2% ആണ്. അങ്ങനെ ഏറ്റവും മോശം കരാറുകളെ അവരുടെ ബാലന്‍സ് ഷീറ്റില്‍ നിന്ന് നീക്കം ചെയ്തതോടെ ബാങ്ക് ആരോഗ്യമുള്ളതായതെന്ന് വരുത്തിത്തീര്‍ക്കാനായി. യഥാര്‍ത്ഥത്തില്‍ അങ്ങനെ ആയിരുന്നില്ലല്ലോ.
Repo 105 വാങ്ങിയവരില്‍ ബ്രിട്ടണിലെ Barclays, ബെല്‍ജിയത്തിലെ KBC Bank, ജപ്പാനിലെ Mizuho Bank, Mitsubishi UFJ Financial Group, സ്വിറ്റ്സര്‍ലാന്റിലെ UBS തുടങ്ങിയവര്‍ ഉള്‍പ്പെടും. അമേരിക്കയിലെ ഒരു നിയമ സ്ഥാപനങ്ങളും ഈ പദ്ധതിയെ “ശരിക്കുള്ള വില്‍പ്പന” എന്ന സാക്ഷ്യപത്രം നല്‍കാന്‍ സമ്മതിക്കാത്തതിനെ തുടര്‍ന്ന് ലെയ്‌മാന്‍ പ്രശ്നത്തിലായി. അംഗീകാരം കിട്ടാനായി ബാങ്ക് ബ്രിട്ടണിലെ ഏറ്റവും വലിയ 5 നിയമ സ്ഥാപനങ്ങളിലൊന്നായ Linklaters മായി ബന്ധപ്പെട്ടു.
Simon Firth മായി പങ്കാളിത്തമുള്ള Linklaters ഒരു മുന്നറിയിപ്പോടെ സമ്മതിച്ചു. “ഈ അഭിപ്രായം ഇംഗ്ലീഷ് നിയമം ബാധകമായ ഇംഗ്ലീഷ് കോടതിക്ക് മാത്രമേ ബാധകമാകൂ.”
ആ സമയത്ത്, ബ്രിട്ടണില്‍ തന്നെ ആസ്ഥാമായിട്ടുള്ള ഏര്‍ണസ്റ്റ് & യങിന് ആയിരുന്നു ബാങ്ക് ഓഡിറ്റ് ചെയ്യാനുള്ള കരാര്‍. 2001 – 2008 കാലത്ത് ലെയ്‌മാന്‍ $15 കോടി ഡോളര്‍ ഏര്‍ണസ്റ്റ് & യങിന് കൊടുത്തു. ബാങ്കിന്റെ സാമ്പത്തിക പ്രസ്ഥാന ശരിയാണോ എന്ന് പരിശോധിക്കാന്‍ വേണ്ടിയായിരുന്നു ഇത്.
2008 സെപ്റ്റംബറില്‍ ബാങ്ക് തകര്‍ന്നു. അത് ആഗോള സാമ്പത്തിക തകര്‍ച്ചയായി ലോകം മൊത്തം പടര്‍ന്നു. ഈ പദ്ധതിയെക്കുറിച്ച് സര്‍ക്കാരിനെ അറിയിക്കാതിരുന്നതിന് 2010 ല്‍ ന്യൂയോര്‍ക്ക് സംസ്ഥാന attorney general ഏര്‍ണസ്റ്റ് & യങിന് എതിരെ കേസ് കൊടുത്തു. ബാങ്കില്‍ നിന്ന് ഏര്‍ണസ്റ്റ് & യങിനിന് കിട്ടിയ $15 കോടി ഡോളര്‍ സര്‍ക്കാരിലേക്ക് അടക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടു.
2013 ഒക്റ്റോബറില്‍ ഏര്‍ണസ്റ്റ് & യങ് ലെയ്‌മാന്‍ ന്റെ നിക്ഷേപകരുമായുള്ള കേസില്‍ $9.9 കോടി ഡോളര്‍ നഷ്ടപരിഹാരം കൊടുക്കാമെന്ന് സമ്മതിച്ചു. ന്യൂയോര്‍ക്ക് സംസ്ഥാനത്തിന് ഒരു കോടി ഡോളര്‍ കൊടുക്കാമെന്ന് കഴിഞ്ഞ ആഴ്ച സമ്മതിക്കുകയും ചെയ്തു.
എന്തെങ്കിലും തെറ്റ് ചെയ്തു എന്നത് ഇവര്‍ നിരാകരിക്കുന്നു. “Lehman’s audited financial statements clearly portrayed Lehman as what it was – a highly leveraged entity operating in a risky and volatile industry; and Lehman’s bankruptcy was not caused by any accounting issues. പല വര്‍ഷങ്ങളായുള്ള ചിലവേറിയ കോടതി നടത്തിപ്പിന് ശേഷം EY ഓ ജോലിക്കാരോ ഒരു തെറ്റായ പ്രവര്‍ത്തിയും ചെയ്തിട്ടില്ല എന്ന് അറിയിക്കുന്നതില്‍ ഞങ്ങള്‍ക്ക് അതിയായ സന്തോഷമുണ്ട്” എന്ന് ഏര്‍ണസ്റ്റ് & യങ് പത്രപര്സ്ഥാവനയില്‍ പറഞ്ഞു.
— സ്രോതസ്സ് globalresearch.ca
[സാമ്പത്തിക തകര്‍ച്ചക്ക് കാരണം ഇത്തരം ഉപരപ്ലവമായ സാങ്കേതിക തകരാറല്ല. അത് വ്യവസ്ഥയുടെ ഭാഗമായ വലിയ തകരാറിനാലാണ്. എന്നാലും അതല്ല ശരിക്കുള്ള കാരണമെങ്കിലും, നടക്കുന്ന സംഭവങ്ങള്‍ നാം അറിഞ്ഞിരിക്കണം.]
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.