ഒരു ശതമാനക്കാരല്ല രാഷ്ട്രീയത്തെ നിയന്ത്രിക്കുന്നത്

അത് 0.01 ശതമാനക്കാരാണ്.

പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ ശതകോടീശ്വരന്‍മാരെ നിരത്തി നിര്‍ത്താന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ, 2016 ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ഏറ്റവും വലിയ വമ്പന്‍-പണ തെരഞ്ഞെടുപ്പായിരിക്കും എന്ന് വ്യക്തമായി. Crowdpac നിര്‍മ്മിച്ചതാണ് ഈ ചാര്‍ട്ട്. 1980 – 2012 കാലത്ത് ദേശീയ തെരഞ്ഞെടുപ്പ് സംഭാവന വരുന്നത് വളരെ വളരെ വലിയ ദാദാക്കളില്‍ നിന്നുമാണ്. ഏറ്റവും മുകളിലുള്ള 0.01% കാരുടെ സംഭാവന മൂന്നിരട്ടിയായിരിക്കുകയാണ്.

വേറൊരു രീതിയില്‍ പറഞ്ഞാല്‍, വളരെ ചെറിയ എണ്ണം അമേരിക്കക്കാര്‍ ആണ് തെരഞ്ഞെടുപ്പ് സംഭവാനയുടെ 40% നല്‍കുന്നത്. 2010 – 2012 കാലത്ത് ഈ സംഭാവനക്കാരുടെ പങ്ക് 10% പോയന്റ് വര്‍ദ്ധിച്ചു. ആ മാറ്റം സുപ്രീം കോടതിയുടെ 2010 ലെ Citizens United വിധിയെ തുടര്‍ന്നാണ്. തെരഞ്ഞെടുപ്പ് ചിലവിനായി സംഭാവന സ്വീകരിക്കുന്നതിന്റെ പരിധി ഈ വിധി എടുത്തുകളഞ്ഞു. ഈ വിവരങ്ങള്‍ പൊതുവായി പ്രസിദ്ധപ്പെടുത്തിയ വിവരങ്ങളില്‍ അടിസ്ഥാനമായതാണ്. കറുത്ത പണത്തെ ഉള്‍പ്പെടുത്തിയിട്ടില്ല. അതും കൂടി പരിഗണിച്ചാല്‍ വമ്പന്‍ ദാദാക്കളുടെ പങ്ക് അതി ഭീമമായിരിക്കും.

സമ്പത്തിന്റെ പിരമിഡിന്റെ ഏറ്റവും മുകളില്‍ നില്‍ക്കുന്നവരാണ് ഇവരെന്ന് ഊഹിക്കാന്‍ പ്രത്യേകിച്ച് ബുദ്ധിയൊന്നും വേണ്ട. ഉന്നതരുടെ രാഷ്ട്രീയ സംഭാവനകളും ഒരു ശതമാനക്കാരുടെ ഒരു ശതമാനത്തിന്റെ (എറ്റവും മുകളിലുള്ള 0.01%) സാമ്പത്തിക പങ്കും ഒന്ന് താരതമ്യം ചെയ്യൂ. ആ ഗ്രാഫ് പൂര്‍ണ്ണമായി ഒന്നാവുന്നില്ലെങ്കിലും ഏറ്റവും കൂടുതല്‍ സംഭാവന കൊടുക്കുന്നവരുടേയും അമേരിക്കയുടെ വരുമാനത്തിന്റെ ഏറ്റവും കൂടുതല്‍ സ്വന്തമാക്കുന്നവരുടേയും ഗ്രാഫ് ഒപ്പത്തിനൊപ്പമാണ്. 2010 ലേയും 2011 ലേയും ഉയര്‍ച്ച കണ്ടില്ലേ. അത് Citizens United കാലമാണ്. അതി സമ്പന്നര്‍ സാമ്പത്തിക മാന്ദ്യത്തില്‍ നിന്ന് കരകേറുകയായിരുന്നു. എന്നാല്‍ അമേരിക്കയിലെ ബഹുഭൂരിപക്ഷം ജനത്തിനും ഇതുവരെ അതില്‍ നിന്ന് കരകേറാനായില്ല.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ