ഇന്‍ഡ്യയുടെ പ്രധാന മന്ത്രി നരേന്ദ്ര മോദി GMO ലോബിയുടെ ധനസഹായം സ്വീകരിച്ച് ജനിതകമാറ്റം വരുത്തിയ ആഹാരത്തിന്റെ പക്ഷത്തേക്ക് രാജ്യത്തെ കൊണ്ടുപോകുന്നത് തുടരാന്‍ പോകുന്നു എന്ന് ചിലര്‍ പറയുന്നത് കേട്ടു. എന്നാല്‍ അത് രാജ്യത്തെ ആയിരക്കണക്കിന് കര്‍ഷകരെ പ്രതിഷേധത്തില്‍ നിന്ന് അകറ്റുന്നില്ല. അവര്‍ മൊണ്‍സാന്റോക്കും മറ്റ് ബയോടെക് cronies നുമെതിരെ ജനകീയ പ്രസ്ഥാനങ്ങള്‍ രൂപീകരിച്ച് പ്രതിഷേധിക്കുന്നു.
ഭാരതീയ കിസാന്‍ യൂണിയന്റെ (Bhartiya Kisan Union (BKU)) വക്താവായ ശ്രീ രാകേഷ് ടികൈട് (Rakesh Tikait) പറയുന്നു:
“വ്യവസായത്തിന്റെ നിര്‍ബന്ധത്താല്‍ ആവശ്യമില്ലാത്ത, സുരക്ഷിതമല്ലാത്ത GMOകളെ നമ്മുടെ കൃഷിയുടെ ഭാഗമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണ്. രാജ്യത്ത് ജനിതകമാറ്റംവരുത്തിയ വിളകളുടെ തുറന്ന സ്ഥലത്തെ എല്ലാ പരീക്ഷണങ്ങളും ഉടന്‍ നിര്‍ത്തണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. തുറന്ന സ്ഥലത്തെ GMO കൃഷി സാധാരണവിളകളെ ജനിതകപരമായി മലിനമാക്കുകയും വാണിജ്യ നിരോധനത്തിന് കാരണമാകുകയും ചെയ്യുന്നു. WTO വഴിയായോ സ്വതന്ത്ര വ്യാപാര കരാറുകള്‍ വഴിയോ ആയാലും എല്ലാ വാണിജ്യ ഉദാരവല്‍ക്കരണം ഞങ്ങള്‍ക്ക് സ്വീകാര്യമല്ല.”
മോഡി സര്‍ക്കാരിന്റെ കര്‍ഷക വിരുദ്ധ നിലപാടുകളോട് പ്രതിഷേധിക്കാന്‍ കര്‍ഷകര്‍ ഡല്‍ഹിയില്‍ കിസാന്‍ മഹാ പഞ്ചായത്ത് സംഘടിപ്പിച്ച് തെരുവുകള്‍ കൈയ്യേറി.
ധാരാളം സ്ത്രീകള്‍ ഉള്‍പ്പടെയുള്ള പ്രതിഷേധക്കാര്‍ പാര്‍ളമെന്റ് നിരത്തില്‍ തങ്ങി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ കേള്‍ക്കും വരെ സമരം ചെയ്യാന്‍ തീരുമാനിച്ചു. കത്തുന്ന പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ തങ്ങളുമായി ചര്‍ച്ചകള്‍ നടത്തണം എന്നതാണ് അവരുടെ ആവശ്യം. അതില്‍ ഉള്‍പ്പെടുന്ന വിഷയങ്ങള്‍ ഇവയാണ്:
- ജനിതകമാറ്റം വരുത്തിയ ആഹാരം
- കാര്‍ഷിക ഉല്‍പ്പന്നങ്ങള്‍ക്ക് ശരിക്ക് വില കിട്ടാതിരിക്കുന്നത്
- farm income commission രൂപീകരിക്കുക
- WTO ഉള്‍പ്പടെയുള്ള എല്ലാ സ്വതന്ത്ര വ്യാപാര കരാറുകളില്‍ നിന്ന് കൃഷിയെ മോചിപ്പിക്കുക
- കര്‍ഷകര്‍ക്ക് ദുരന്ത സഹായം അവശ്യമായ അളവില്‍ നല്‍കുക
- രാജ്യത്തെ കര്‍ഷകര്‍ അനുഭവിക്കുന്ന ഏറ്റവും വലിയ പ്രശ്നമായ ഉയര്‍ന്ന ആത്മഹത്യാ നിരക്ക്, ജനിതകമാറ്റം വരുത്തിയ വിളകളുടെ വമ്പന്‍ പരാജയം

ബയോടെക് തട്ടിപ്പില്‍ ഏറ്റവും അധികം കഷ്ടപ്പാട് സഹിക്കുന്നവരാണ് ഇന്‍ഡ്യയിലെ കര്‍ഷകര്‍. GM വിളകള്‍ വേണ്ട എന്ന് മുദ്രാവാക്യമുമായി മെക്സിക്കോ മുതല്‍ റഷ്യവരെയുള്ള ലോകത്തിലെ ദശലക്ഷക്കണക്കിന് കര്‍ഷകരോട അവര്‍ ഒത്തു ചേരുന്നു.
ഇതുപോലെ എന്നാല്‍ കൂടുതല്‍ ശക്തമായ പ്രതിഷേധം പോളണ്ടില്‍ നടന്നു. GMO കടന്നുകയറ്റത്തേയും ബയോടെക്, ഭീമന്‍ കൃഷി കമ്പനികളുടെ ഭൂമി കൈയ്യേറ്റം എന്നിവക്കെതിരെ ട്രാക്റ്ററുകളുടെ മഹാ ജാഥയുമായായിരുന്നു അവിടെ കര്‍ഷകര്‍ സമരത്തിനെത്തിയത്.
150 കര്‍ഷകര്‍ റോഡ് തടഞ്ഞു. ഭക്ഷ്യ സുരക്ഷ പോളണ്ടില്‍ നേടിയെടുക്കുക എന്ന ആശയത്തെ അടിസ്ഥാനമാക്കിയുള്ള ധാരാളം പ്രകടനങ്ങളും നടന്നു. ജനിതകമാറ്റം വരുത്തിയ വിളകളെ(GMO) നിരോധിക്കണം എന്നും ചെറുകിട കര്‍ഷകരുടെ അവകാശങ്ങള്‍ നിലനിര്‍ത്തണം, ഭീമന്‍ കൃഷി കമ്പനികള്‍ വിഷം വിതറുന്നതും ഒറ്റവിള കൃഷി നടത്തുന്നതും നിര്‍ത്തണമെന്നുംമാണ് അവരുടെ ആവശ്യം.
പോളണ്ടിലെ പോലെ ഇന്‍ഡ്യക്കും GMO വേണ്ട. സര്‍ക്കാരിന്റെ അഴിമതിയും Monsanto, Dow, DuPont, Syngenta, Bayer, BASF തുടങ്ങിയ കോര്‍പ്പറേറ്റുകളുടെ കടന്നുകയറ്റവും കൊണ്ടുമാത്രമാണ് ഇന്‍ഡ്യയിലും ലോകം മൊത്തവും GMOകള്‍ നിലനില്‍ക്കുന്നത്.
— സ്രോതസ്സ് globalresearch.ca
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.