10 ലക്ഷത്തിലധികം ക്യൂബക്കാര്‍ വികസിപ്പിച്ചെടുത്ത നഗര കൃഷിയും അടുക്കളത്തോട്ടങ്ങളും ക്യൂബയുടെ പച്ചക്കറി ഉത്പാദനത്തിന്റെ 50%വും നല്‍കുന്നു. ഹവാനയില്‍ നടന്ന Second International Congress on Urban and Family Gardening പങ്കെടുത്ത ക്യൂബയുടെ കൃഷി മന്ത്രി Gustavo Rodriguez ന്റെ അഭിപ്രായത്തില്‍ 3 ലക്ഷം ആളുകള്‍ നേരിട്ട് ഈ രംഗത്ത് പ്രവര്‍ത്തിയെടുക്കുന്നു.
പരമ്പരാഗത കൃഷി രീതികളുടെ വൈഷമ്യങ്ങള്‍ കാരണം അവര്‍ വികസിപ്പിച്ച് പരിസ്ഥിസൌഹൃദമായ കൃഷി ഇപ്പോള്‍ ശാസ്ത്രത്തിന്റേയും സാങ്കേതികവിദ്യകളുടേയും വളര്‍ച്ചയുമായി ബന്ധപ്പെടുത്തി പ്രാദേശിക ഉത്പാദകര്‍ ഉള്‍പ്പെട്ട വലിയ പ്രസ്ഥാനം ആയി മാറിയിരിക്കുകയാണ്.
തരിശ് ഭൂമിയെ ഉത്പാദനക്ഷമമാക്കുന്നതുലും, പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിലും ആരോഗ്യമുള്ള ആഹാര സംസ്കാരം വളര്‍ത്തുന്നതിലും ജൈവ, പരിസ്ഥിതി സൌഹൃദ കൃഷി പ്രധാന പങ്ക് വഹിക്കുന്നു.
ഈ സമ്മേളനത്തില്‍ 25 രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും 37 ക്യൂബന്‍ സംഘങ്ങളും പങ്കെടുത്തു. 200 പ്രബന്ധങ്ങള്‍ അവതരിപ്പിക്കപ്പെടുകയും ചര്‍ച്ച ചെയ്യുകയും ചെയ്തു. അത് ക്യൂബയിലും ലോകത്ത് മൊത്തവും നഗര കൃഷിയുടേയും അടുക്കളത്തോട്ടങ്ങളുടേയും വളര്‍ച്ചയില്‍ നല്ല പങ്ക് വഹിക്കും.
— സ്രോതസ്സ് cubanews.ain.cu