Physicians for Social Responsibility, Physicians for Global Survival, നോബല്‍ സമ്മാനം കിട്ടിയ International Physicians for the Prevention of Nuclear War എന്നീ സംഘടനകള്‍ നടത്തിയ സംയുക്ത പഠനത്തിന്റെ റിപ്പോര്‍ട്ട് Body Count: Casualty Figures after 10 Years of the ‘War on Terror എന്ന പേരില്‍ പ്രസിദ്ധപ്പെടുത്തി. അവരുടെ കണക്ക് പ്രകാരം 2001 സെപ്റ്റംബര്‍ 11 ന് അമേരിക്കയുടെ നേതൃത്വത്തില്‍ നടക്കുന്ന യുദ്ധത്തില്‍ ഇറാഖ്, അഫ്ഗാനിസ്ഥാന്‍, പാകിസ്ഥാന്‍ എന്നിവിടങ്ങളിലായി മൊത്തം 13 ലക്ഷം ആളുകള്‍ മരിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ കണക്കാണിത്. ഈ മൂന്ന് രാജ്യങ്ങളിലും കൊല്ലപ്പെട്ടവരുടെ കണക്ക് 20 ല്‍ അധികം ആകാനാണ് സാദ്ധ്യത എന്ന് അവര്‍ പറഞ്ഞു.
2003 ന് ശേഷം ഇറാഖില്‍ മാത്രം 10 ലക്ഷം പേര്‍ മരിച്ചിട്ടുണ്ടാവും. ഇറാഖ് ജനസംഖ്യയുടെ 5% ആണിത്. 30 ലക്ഷം ഇറാഖി അഭയാര്‍ത്ഥികളുടെ മരണത്തെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. കഴിഞ്ഞ ശൈത്യകാലത്ത് അവരിലധികം പേരും വളരെ മോശം അവസ്ഥയെ നേരിട്ടു..
അത് കൂടാതെ അഫ്ഗാനിസ്ഥാനില്‍ 2.2 ലക്ഷം ആളുകള്‍ കൊല്ലപ്പെട്ടു. പാകിസ്ഥാനില്‍ 80,000 പേരും കൊല്ലപ്പെട്ടു. ഐക്യരാഷ്ട്രസഭയുടെ അഭിപ്രായത്തില്‍ 2014 ആണ് അഫ്ഗാനിസ്ഥാനില്‍ ഏറ്റവും അധികം സാധാരണ ആളുകള്‍ കൊല്ലപ്പെട്ട വര്‍ഷം. 2009 മുതല്‍ക്ക്‍ ഐക്യരാഷ്ട്രസഭ സാധാരണ ജനങ്ങളുടെ ഇത്തരം മരണങ്ങളുടെ കണക്ക് സൂക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
— സ്രോതസ്സ് globalresearch.ca