നാലാം വര്‍ഷത്തിലേക്ക് കടക്കുന്ന കാലിഫോര്‍ണിയയിലെ ചരിത്രത്തിലെ ഏറ്റവും വലിയ വരള്‍ച്ച കാരണം സംസ്ഥാനത്തെ വനങ്ങള്‍ നാശത്തെ നേരിടുകയാണ്. വര്‍ഷങ്ങളായി വളരെ കുറവ് മഴമാത്രമാണ് അവിടെ കിട്ടുന്നത്. U.S. Forest Service നടത്തിയ പഠന പ്രകാരം ഈ വരള്‍ച്ചയില്‍ കുറഞ്ഞത് 1.25 കോടി കാട്ടിലെ മരങ്ങള്‍ കരിഞ്ഞിട്ടുണ്ട് എന്ന് കണ്ടെത്തി. വരണ്ട കാലാവസ്ഥയും കൂടിയായപ്പോള്‍ കാട്ടുതീയുടെ ഭീഷണിയും വര്‍ദ്ധിച്ചു.
കഴിഞ്ഞ മാസം Forest Service നടത്തിയ ആകാശത്തില്‍ നിന്നുള്ള സര്‍വ്വേയിലാണ് ആ കണക്ക് കണ്ടുപിടിച്ചത്. digital aerial sketch-mapping system ഉപയോഗിച്ച് സംസ്ഥാനത്തെ മൊത്തം ദേശീയോദ്യാനങ്ങളും വനങ്ങളും ഗവേഷകര്‍ പഠിച്ചു. 9.99 ലക്ഷം ഏക്കര്‍ സ്ഥലത്തെ മരങ്ങളാണ് കരഞ്ഞ് കാണപ്പെട്ടത്. വരള്‍ച്ച വര്‍ദ്ധിക്കുന്ന വേനല്‍കാലാമാസങ്ങളായതിനാല്‍ അതിന്റെ വ്യാപ്തി ഇനിയും വര്‍ദ്ധിക്കുമെന്നാണ് അവര്‍ പറയുന്നത്. 1970 കളുടെ പകുതിയിലാണ് ഇതിന് മുമ്പ് ഇതുപോലെ വനം കരിഞ്ഞത്. ആ സമയത്ത് aerial surveys ഒന്നും നടത്തിയിരുന്നില്ല. ഭൂമിയില്‍ നിന്നുള്ള കണക്ക് പ്രകാരം 1975 – 1979 കാലത്ത് 1.4 കോടി മരങ്ങള്‍ കരിഞ്ഞിരുന്നു.
— സ്രോതസ്സ് thinkprogress.org