Axiom എന്ന കമ്പനിയാണ് Refrigeration Battery നിര്‍മ്മിച്ചിരിക്കുന്നത്. പലചരക്ക് കടകളുടെ വൈദ്യുതി ഉപഭോഗത്തിന്റെ 56% തിന്നുന്നത് ആഹാരവസ്തുക്കള്‍ തണുപ്പിച്ച് തൂക്ഷിക്കുന്ന ഭീമന്‍ ശീതീകരണിയും ഫ്രിഡ്ജുകളുമാണ്. Refrigeration Battery എന്നത് Powerwall പോലെയാണ്. വൈദ്യുതിയുടെ വില കുറവായ സമയത്ത് ഊര്‍ജ്ജം സംഭരിക്കുകയാണ് അത് ചെയ്യുന്നത്. അതുവഴി ആവശ്യകതാ ഗ്രാഫ് നേരെയാകുന്നു. എന്നാല്‍ അത് ലിഥിയത്തിന് പകരം വെള്ളമാണ് ഉപയോഗിക്കുന്നത് എന്ന വ്യത്യാസമേയുള്ളു.
ഇപ്പോഴുള്ള ശീതീകരണിയുമായി ഘടിപ്പിച്ചിരിക്കുന്ന ബാറ്ററി രാത്രിയില്‍ അതിനകത്തുള്ള വെള്ളത്തെ തണുപ്പിച്ച് മഞ്ഞ് കട്ടയാക്കുന്നു. പകല്‍ സമയത്ത് അതിന്റെ തണുപ്പുപയോഗിച്ച് തണുപ്പിക്കലിന്റെ അദ്ധ്വാനം കുറക്കുന്നു. peak electric load നെ 40% കുറക്കാന്‍ ഇതുമൂലമാകും. വൈദ്യുതി ബില്ലില്‍ 20% കുറവും ഉണ്ടാകും. അത്യാഹിതസമയത്തെ backup ആയും ഇത് ഉപയോഗിക്കാം.
2-4 ഓ മണിക്കൂര്‍ സമയത്തെ പവര്‍കട്ട് കാരണം ആയിരക്കണക്കിന് ഡോളര്‍ വിലയുള്ള ഭക്ഷ്യവസ്തുക്കള്‍ നഷ്ടമാകാം. Refrigeration Battery പലചരക്ക് കടകള്‍ക്ക് ജനറേറ്റര്‍ സെറ്റുകള്‍ക്ക് പകരമുള്ള വിലകുറഞ്ഞ ബദല്‍ backup സംവിധാനമായും പ്രവര്‍ത്തിക്കുന്നു. ഒരു മലിനീകരണവും ഉണ്ടാകുന്നില്ല എന്ന് Axiom പറയുന്നു.
— സ്രോതസ്സ് treehugger.com, axiomexergy.com