ലോകത്തെ ജനസംഖ്യയുടെ, പ്രത്യേകിച്ച് ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ, 40% ആളുകളുപയോഗിക്കുന്ന ഇന്ധനം വീടുകളില്‍ ഉയര്‍ന്ന അളവില്‍ മലിനീകരണമുണ്ടാക്കുകയാണ്. പുതിയ പഠന പ്രകാരം ഏകദേശം 300 കോടിയാളുകള്‍ സ്വന്തം വീടുകളിലെ വായൂ ശ്വസിച്ചതിനാല്‍ രോഗികളാകുകയും നേരത്തെ മരിക്കുകയും ചെയ്യുന്നു. ആഹാരം പാകംചെയ്യാനും ചൂടാക്കാനും തീ ഉപയോഗിക്കുന്നതാണ് വായുവിനെ മലിനമാക്കുന്നത്. The Lancet Respiratory Medicine ജേണലിലാണ് ആ റിപ്പോര്‍ട്ട് വന്നത്. വലിയ ദാരിദ്ര്യത്തില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളുമാണ് വീട്ടിലെ ഈ മലിനീകരണം കൂടുതല്‍ സഹിക്കുന്നത്.
വീട്ടിലെ വായൂ ശ്വസിക്കുന്നതിനാല്‍ ലോകം മൊത്തം 60-80 കോടി കുടുംബങ്ങള്‍ക്ക് ശ്വാസകോശ infections , pneumonia, asthma, lung cancer, മറ്റ് വേദനകള്‍ ഒരു ഭീഷണിയാണ്. 2012 ല്‍ ലോകം മൊത്തം വീട്ടിലെ വായു മലിനീകരണം കാരണം 43 ലക്ഷം ആളുകള്‍ മരിച്ചു എന്ന് WHO യുടെ കണക്കുകള്‍ പറയുന്നു. കുട്ടികളുടെ ന്യൂമോണിയയാണ് പകുതി മരണത്തിന് കാരണമാകുന്നത്.
ലോകാരോഗ്യ സംഘടനയുടെ Global Health Report 2014 ല്‍ ലോകത്തെ ഏറ്റവും മലിനീകൃതമായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്‍ഡ്യക്ക് 9ആം സ്ഥാനമാണ് കൊടുത്തിരിക്കുന്നത്. ലോകത്തെ 91 രാജ്യങ്ങളിലായുള്ള 1,600 നഗരങ്ങളിലെ പുറത്തുള്ള വായൂഗുണമേന്‍മയെക്കുറിച്ചുള്ള പഠനമായിരുന്നു ആ റിപ്പോര്‍ട്ട്.
— സ്രോതസ്സ് downtoearth.org.in