വൈദ്യുതി വേണ്ടാത്ത ഭൂഗര്‍ഭഫ്രിഡ്ജ്

നിങ്ങളുടെ ആഹാരം പഴകാതെ സൂക്ഷിക്കുന്നതിന് വേണ്ടിവരുന്ന ഊര്‍ജ്ജത്തെക്കുറിച്ച് മറക്കാന്‍ എളുപ്പമാണ്. അതുകൊണ്ട് ഭൂമിയുടെ പ്രകൃതിദത്തമായ ഭൂഗര്‍ഭ കവചത്തെ നിങ്ങളുടെ ആഹാരം സൂക്ഷിക്കാന്‍ ഉപയോഗിക്കരുതോ. Weltevree എന്നത് natural and outdoor living നെ പ്രോത്സാഹിപ്പിക്കുന്ന Floris Schoonderbeek ന്റെ ഒരു ഡച്ച് ഡിസൈന്‍ കമ്പനിയാണ്. നിലവറ(root cellar) എന്ന ആശയത്തില്‍ അടിസ്ഥാനമായ ആധുനികമായ ഒരു ശ്രമമാണ് അവരുടെ Groundfridge. സാധാരണയായുള്ള ശീതീകരണി ഉപയോഗിക്കാതെ നിങ്ങളുടെ ആഹാരം പുതുമയോടെ സൂക്ഷിക്കും.

പരമ്പരാഗതമായ നിലവറ പോലുള്ള ഒന്നാണ് ഭൂഗര്‍ഭഫ്രിഡ്ജ്. മണ്ണിന്റെ കവച സ്വഭാവത്തേയും മണ്ണിലെ ജലത്തിന്റെ ശീതീകരണ സ്വഭാവത്തേയും ഇത് ഉപയോഗപ്പെടുത്തുന്നു. ഫ്രിഡ്ജിനകത്തെ താപനില വര്‍ഷം മുഴുവന്‍ 10 – 12° C നിലയില്‍ നിര്‍ത്താന്‍ ഇതിന് കഴിയുന്നു. [നമ്മുടെ നാട്ടില്ല]. പച്ചക്കറികളും പഴവര്‍ഗ്ഗങ്ങളും മറ്റും സൂക്ഷിക്കാന്‍ അത് ധാരാളമാണ്.

ഭൂഗര്‍ഭഫ്രിഡ്ജ് മണ്ണിലടിയില്‍ സ്ഥാപിച്ച ശേഷം മണ്ണിട്ട് മൂടുന്നു. ഒരു മീറ്റര്‍ കനത്തിലാണ് മണ്ണിട്ട് മൂടുന്നത്. അത് ഒരു കവചമായി പ്രവര്‍ത്തിക്കുന്നതിനാല്‍ അകത്തെ താപനിലയില്‍ വലിയ വ്യത്യാസം വരുന്നില്ല.

— സ്രോതസ്സ് inhabitat.com, weltevree.nl

ഒരു അഭിപ്രായം ഇടൂ