ഞങ്ങളുടെ ശബ്ദം ഞങ്ങള്‍ അടിയറവെക്കില്ല

Protest comes just days after Conservative electoral victor. (Photo: Gary Horne Photography)

‘പിഴിയല്‍നയം ഇല്ലാതാക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ മാറണം.’

സര്‍ക്കാരിന്റെ പിഴിയല്‍നയത്തിനെതിരെ ഇംഗ്ലണ്ടിലെ ബ്രിസ്റ്റളില്‍ (Bristol) കൌമാരക്കാരുടെ ഉജ്വല പ്രകടനം നടന്നു. ആയിരക്കണക്കിനാളുകള്‍ തെരുവിലേക്കിറങ്ങി. Bristol Against Austerity എന്ന സംഘമാണ് പ്രകടനത്തിന് ആഹ്വാനം ചെയ്തത്. അവര്‍ ഇങ്ങനെ പ്രഖ്യാപിച്ചു.

അടുത്ത മൂന്ന് വര്‍ഷത്തില്‍ £1200 കോടി പൌണ്ടിന്റെ ജനക്ഷേമ പരിപാടികള്‍ വെട്ടിക്കുറച്ച സര്‍ക്കാരിനെതിരാണ് ഈ സമരം. ദരിദ്രരായ ജനങ്ങളെ ഉദ്ദേശിച്ചുള്ള കിടക്കമുറിക്ക് നികുതിയും, NHS ന്റെ സ്വകാര്യവല്‍ക്കരണവും അവര്‍ കൊണ്ടുവന്നു. അവ വലിയ പ്രത്യാഘാതമാണുണ്ടാക്കുന്നത്. വോട്ടര്‍മാരെ അന്യായമായി സ്വാധീനിക്കുന്ന, scaremongering ചെയ്യുന്ന വലത്പക്ഷ മാധ്യമങ്ങളുടെ പിന്‍തുണയുള്ള ആ പാര്‍ട്ടിക്കെതിരായ പ്രതിഷേധമാണിത്. പണക്കാരായ തങ്ങളുടെ സുഹൃത്തുക്കളില്‍ നിന്ന് സംഭാവന സ്വീകരിക്കുന്ന ആ പാര്‍ട്ടി അവര്‍ക്ക് നികുതി സൌജന്യങ്ങള്‍ ചെയ്യുന്നു.

പിഴിയല്‍ നയം ഇല്ലാതാക്കണം എന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. amok നടത്തുന്ന വലത് പക്ഷ മാധ്യമങ്ങള്‍ നിര്‍ത്തണം. ദരിദ്രര്‍ കൂടുതല്‍ ദരിദ്രരാകുന്നതും സമ്പന്നര്‍ കൂടുതല്‍ സമ്പന്നരാകുന്നതുമായ അവസ്ഥ ഇല്ലാതാകണം. അനീതി നിറഞ്ഞ വോട്ടിങ് വ്യവസ്ഥ നിര്‍ത്തലാക്കണം. യാഥാസ്ഥിതികപാര്‍ട്ടി സര്‍ക്കാരിനെ പേടിക്കുന്ന എല്ലാവര്‍ക്കും വേണ്ടിയാണ് ഈ പ്രതിഷേധം നിലകൊള്ളുന്നത്. ഞങ്ങള്‍ ഞങ്ങളുടെ ശബ്ദം അടിയറ പറയില്ലെന്ന് ഞങ്ങളുടെ നഗരമായ Westminster ല്‍ നിന്നുള്ള വ്യക്തമായ സന്ദേശമാണ്.

പ്രവര്‍ത്തകര്‍ ഈ പ്രഖ്യാപനം വായിച്ചു അതിന് ശേഷം പ്രതിഷേധത്തിന്റെ ദിനത്തിന് തുടക്കമായി. ആയിര്ക്കണക്കിന് ആളുകള്‍ തെരുവിലേക്കിറങ്ങി. രോഷാകുലരായ, ഊര്‍ജ്ജസ്വലരായ ചെറുപ്പക്കാരുടെ പ്രതിഷേധമായിരുന്നു അതെന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

The Bristol Post നോട് ഇതിന്റെ സംഘാടകരിലൊരാളായ 17-വയസ് പ്രായമായ Hannah Patterson ഇങ്ങനെ പറഞ്ഞു, “ഞങ്ങള്‍ വെറും ചെറുപ്പക്കാരായ 7 പെണ്‍കുട്ടികളുടെ സംഘടനയാണ്. വലിയ പ്രതികരണമാണുണ്ടായിരിക്കുന്നത്. ഞങ്ങള്‍ ഇത്ര പ്രതീക്ഷിച്ചിരുന്നില്ല. എത്രമാത്രം ഞങ്ങള്‍ ആശയറ്റവാണെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പറഞ്ഞിരുന്നു. അതാണ് ഇങ്ങനെയൊരു പരിപാടി സംഘടിപ്പിക്കാന്‍ തുടക്കമായത്.”

— സ്രോതസ്സ് commondreams.org

പിന്നേ… ഇവിടെ ചുമ്പനസമരം നടത്താന്‍ പാടുപെടുമ്പോഴാ അവളുടെ ഒരു പ്രതിഷേധം… ഒന്ന് പോ പെണ്ണേ….

ഒരു അഭിപ്രായം ഇടൂ