ഇനി കമന്റ്സ് ഫ്രം ദ പ്രസ്. ഡല്‍ഹി റിലേ

# നരേന്ദ്ര മോദി സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും മികച്ച നയങ്ങളുള്ള പ്രധാനമന്ത്രിയെന്ന് മാദ്ധ്യമ ചക്രവർത്തി റുപ്പേർട്ട് മർഡോക്ക് പ്രശംസിച്ചു.

വണ്ടി കേറുന്നതിന് മുമ്പ് 300 കോടി ഡോളറിന്റെ കരാര്‍ ഞങ്ങളുടെ നാട്ടിലെ കമ്പനിക്ക് നല്‍കിയാല്‍ ഞങ്ങള്‍ പൂവിട്ട് പൂജിക്കില്ലേ…. പണ്ട് ഔറംഗസീബിന്റെ കാല്‍ കഴുകി തുടങ്ങിയതല്ലേ ഈ പണി. സദ്ദാം ഹുസൈന്‍ പോയതില്‍ പിന്നെ ഞങ്ങള്‍ക്ക് നല്ല ഒരു നേതാവിനെ ഇതുവരെ കിട്ടിയിട്ടില്ല. ഇന്‍ഡ്യക്കാരേ സന്തോഷിക്കൂ.

# ഓണ്‍ലൈന്‍ ഉള്‍പ്പെടെ എല്ലാ മാധ്യമ പ്രവര്‍ത്തകര്‍ക്കും അംഗത്വം: കെയുഡബ്ല്യൂജെ മാറ്റത്തിന്റെ പാതയില്‍

ഹോ രക്ഷപെട്ടു…. എന്നെയും ഇതില്‍ കൂട്ടുമോ സാറന്‍മാരേ ….

# വില്‍പ്പനക്കാര്‍ ലാഭം കുറയ്ക്കാത്തത് വിലക്കയറ്റത്തിനു കാരണമാകുന്നു: രഘുറാം രാജന്‍

ആദം സ്മിത്തിന് ശേഷം ലോകം കണ്ട സാമ്പത്തിക വിദഗ്ദ്ധനായ രാജന്‍, CII യോടും CEO മാരോടും സന്യാസം സ്വീകരിച്ച് യോഗ ചെയ്ത് പശവിനെ വളര്‍ത്തി സല്‍സ്വഭവികളായി ലാഭം കുറക്കണമെന്നും ആവശ്യപ്പെട്ടു. ജയ് രഘുറാം!

ഒരു അഭിപ്രായം ഇടൂ