അപടകരമായ ഹരിതഗ്രഹവാതക ഉദ്‌വമനം ഇല്ലാതാക്കാനും പുനരുത്പാദിതോര്‍ജ്ജ സ്രോതസ്സുകള്‍ സ്വീകരിക്കുന്നതിലും തങ്ങളുടെ പങ്ക് നിര്‍വ്വഹിക്കണമെന്ന് ലോകത്തെ 160 കോടി മുസ്ലീങ്ങളോട് ഒരു കൂട്ടം ഇസ്ലാമിക നേതാക്കള്‍ ആഹ്വാനം ചെയ്യുന്നു. ഈ വര്‍ഷം പാരീസില്‍ ഒത്തുചേരുന്ന ലോക നേതാക്കളോട് 100% ഉദ്‌വമനമില്ലാത്ത നയം സ്വീകരിക്കാനും ദാരിദ്ര്യവും അപകടകരമായ കാലാവസ്ഥാമാറ്റം ഇല്ലാതാക്കാനുമായി വികേന്ദ്രീകൃതമായ പുനരുത്പാദിതോര്‍ജ്ജത്തില്‍ നിക്ഷേപം നടത്താനും ഈ പ്രസ്താവന അപേക്ഷിക്കുന്നു. മുമ്പ് പോപ്പ് ഫ്രാന്‍സിസിന്റെ പരിസ്ഥിതിയെക്കുറിച്ചുള്ള encyclical ഉം കാലാവസ്ഥാ മാറ്റത്തെ ഇല്ലാതാക്കുനുള്ള പ്രവര്‍ത്തനം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. encyclical പോലെ, കാലാവസ്ഥാ മാറ്റത്തേയും സാമ്പത്തിക വളര്‍ച്ചയേയും ബന്ധപ്പെടുത്തുന്ന ഈ വിജ്ഞാപനം 60 ല്‍ അധികം ഇസ്ലാമിക നേതാക്കള്‍ അംഗീകാരത്തിന് ശേഷമാണ് പ്രസിദ്ധപ്പെടുത്തിയത്. അതില്‍ ഇങ്ങനെ പറയുന്നു, “സാമ്പത്തിക വളര്‍ച്ചക്കും ഉപഭോഗത്തിനുമായുള്ള നമ്മുടെ ഒടുങ്ങാത്ത ആര്‍ത്തി കാരണം മനുഷ്യന്‍ ഭൂമിയിലുണ്ടാക്കിയിരിക്കുന്ന അഴിമതിയെക്കുറിച്ച് ഞങ്ങള്‍ തിരിച്ചറിയുന്നു.” സമ്പന്ന രാജ്യങ്ങളേയും സമൂഹങ്ങളേയും പ്രത്യേകം എടുത്ത് പറഞ്ഞുകൊണ്ട്, കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതങ്ങള്‍ തുല്യമല്ലാതെയാവും വിതരണം ചെയ്യപ്പെടുക. എല്ലാ രാജ്യത്തിലേയും ദരിദ്രരും തകര്‍ന്ന സമൂഹങ്ങളും ആയിരിക്കും കൂടുതല്‍ ദുരിതങ്ങളനുഭവിക്കേണ്ടിവരിക എന്നും ആ വിജ്ഞാപനത്തില്‍ പറയുന്നു.
Saleemul Huq സംസാരിക്കുന്നു:
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാണ് Climate Action Network എന്ന ഒരു കൂട്ടം കാലാവസ്ഥാ സന്നദ്ധപ്രവര്‍ത്തകര്‍ Islamic Relief Worldwide എന്ന ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന ഒരു ഇസ്ലാമിക സംഘടനയുമായി ചേര്‍ന്ന് ഒരു സമ്മേളനം നടത്തിയതോടുകൂടിയാണ് ഇതിന് തുടക്കമായത്. ഇത് അവര്‍ ഏറ്റെടുക്കേണ്ട ഒരു പ്രശ്നമാണെന്ന് അവര്‍ സമ്മതിച്ചു. അവര്‍ ലോകത്തുള്ള പ്രധാന ഇസ്ലാമിക ഗുരുക്കന്‍മാരോടും മതനേതാക്കോളോടും സംഭാഷണം നടത്തി. എല്ലാവരും ഒത്തുചേര്‍ന്ന് കരട് രൂപരേഖ തയ്യാറാക്കി. പിന്നീട് ഇസ്താംബൂളില്‍ രണ്ട് ദിവസത്തെ ഒരു കൂടിയിരിപ്പ് നടത്തി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 60 ഇസ്ലാമിക ഗുരുക്കന്‍മാരും മതനേതാക്കോളും അവിടെ ഒത്തുചേര്‍ന്നു. കാലാവസ്ഥാ ശാസ്ത്രജ്ഞനായ എന്നേയും ക്ഷണിച്ചിരുന്നു. ഞങ്ങളെല്ലാരും കൂടിച്ചേര്‍ന്ന് അവസാന വിജ്ഞാപനം പുറത്തിറക്കി.
പരിസ്ഥിതി സംരക്ഷിക്കാനും അതിന്റെ കാവല്‍ക്കാരാകാനും ആവശ്യപ്പെടുന്ന, ലോകം മൊത്തമുള്ള മുസ്ലീങ്ങള്‍ ആരാധിക്കുന്ന വിശുദ്ധ ഖുറാന്‍ വചനങ്ങളിലക്ക് അവരുടെ ശ്രദ്ധ കൊണ്ടുവരാനും അതോടൊപ്പം നമ്മളുണ്ടാക്കുന്ന മലിനീകരണവും ഹരിതഗ്രഹവാതക ഉദ്‌വമനവും മറ്റുള്ളവര്‍ക്ക് ദോഷമായി വരരുതെന്നും ബോധിപ്പിക്കാന്‍ ലോകത്തെ 160 കോടി മുസ്ലീങ്ങളെ ഉദ്ദേശിച്ചാണ് അത് എഴുതിയിരിക്കുന്നത്. വ്യക്തിപരമായ നിലയില്‍ നാം നമ്മുടെ ഉദ്‌വമനം കുറക്കണം, ആഗോളതലത്തില്‍ എല്ലാ വിശ്വാസികളോടും എല്ലാ രാജ്യങ്ങളോടും കൂടി ചേര്‍ന്ന് ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം പൂര്‍ണ്ണമായും ഇല്ലാതാക്കാനുള്ള ശ്രമം എത്രയും വേഗം നടത്തണം.
സഹ മുസ്ലീംങ്ങളെ സഹായിക്കാനായി സമ്പന്ന രാജ്യങ്ങളിലെ സമ്പന്ന മുസ്ലീങ്ങളോട് തങ്ങളുടെ കാര്‍ബണ്‍ കാല്‍പ്പാട് കുറക്കാനാണ് അത് പറയുന്നത്. അത് പാകിസ്ഥാന്‍, ബംഗ്ലാദേശ്, ആഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിലെ ദുര്‍ബലരായ മുസ്ലീങ്ങളെ കാലാവസ്ഥാ മാറ്റത്തിന്റെ ദുരിതത്തില്‍ നിന്ന് രക്ഷപെടുത്തുന്ന പ്രവര്‍ത്തിയാണ്. ഇവര്‍ ഇപ്പോള്‍ തന്നെ വളരെ ദുരിതത്തിലാണ്. മെച്ചപ്പെട്ട നിലയില്‍ കഴിയുന്നവര്‍ക്ക് അവരെ രക്ഷിക്കാനുള്ള ബാദ്ധ്യതയുണ്ട്. അതൊടൊപ്പം ഈ രാജ്യങ്ങളിലെ നേതാക്കളെ ബോധ്യപ്പെടുത്തി ഫോസിലിന്ധനങ്ങളില്‍ നിന്ന് മോചനം നേടാനുള്ള ദീര്‍ഘകാലത്തെ പരിപാടികള്‍ ആസൂത്രണം ചെയ്യണം. ഇതൊരു തുടക്കമാണ്. അബുദാബിയിലെ നേതാക്കള്‍ ഇപ്പോള്‍ തന്നെ വലിയ തോതില്‍ സൌരോര്‍ജ്ജത്തിലും മറ്റ് പുനരുത്പാദിതോര്‍ജ്ജത്തിലും നിക്ഷേപങ്ങള്‍ നടത്തുന്നു. കാരണം അവരുടെ എണ്ണ അധികകാലം നിലനില്‍ക്കില്ല എന്ന് അവര്‍ക്കറിയാം.
___
Saleemul Huq, one of the contributors and signatories to the Islamic Declaration on Global Climate Change. He is a climate scientist at the International Institute for Environment and Development in London, and director of the International Center for Climate Change and Development in Bangladesh.
— സ്രോതസ്സ് democracynow.org