സമുദ്രജല പ്രവാഹങ്ങള്‍ക്ക് വേഗത കുറയുന്നു

2004 ല്‍ ഹോളീവുഡ് “The Day After Tomorrow” എന്നൊരു ദുരന്ത സിനിമ ഇറക്കിയിരുന്നു. ആഗോള തപനം കാരണം ആര്‍ക്ടിക്കിലെ മഞ്ഞെല്ലാം ഉരുകുന്നു. അതിനാല്‍ ലോകത്തെ കടലിന്റെ ഉപ്പ് രസം കുറയുന്നു. അതിനാല്‍ സമുദ്രജല പ്രവാഹങ്ങള്‍ക്ക് മാറ്റം സംഭവിക്കുകയും ചെയ്യുന്നു. ആഗോളതപനത്തിന്റെ ഫലമായി Gulf Stream നിന്നുപോകുകയും അതിന്റെ ചൂടാക്കല്‍ ഇല്ലാതാവുന്നതിനെ തുടര്‍ന്ന് പുതിയ മഞ്ഞ് യുഗത്തിലേക്ക് പോകുന്നു. അതാണ് കഥ.

വന്യമായ ആ കഥക്ക് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ അംഗീകാരം നല്‍കിയില്ല.

ആര്‍ക്ടിക് മഞ്ഞ് ഉരുകുന്നതോടെ മദ്ധ്യരേഖയിലെ ചൂടുകൂടിയെ വെള്ളം തണുത്ത ഉയര്‍ന്ന അക്ഷാംശങ്ങളിലേക്ക് കൊണ്ടുപോകുന്ന Atlantic Meridional Overturning Circulation എന്ന പ്രതിഭാസത്തിന് വേഗത കുറയുകയാണോ എന്നൊരു ചിന്ത 2013 ല്‍ ഐക്യരാഷ്ട്രസഭയുടെ Intergovernmental Panel on Climate Change മുന്നോട്ട് വെച്ചിരുന്നു. അത് എത്രമാത്രം സംഭവിക്കുന്നു എന്നതിന് അന്ന് അവര്‍ക്ക് ഉറപ്പില്ലായിരുന്നു.

വടക്കെ അറ്റലാന്റികിലെ ജലപ്രവാഹത്തിന്റ ശക്തി സാധാരണയില്‍ നിന്ന് 15% – 20% വരെ കുറഞ്ഞതായി Nature Climate Change ല്‍ വന്ന പുതിയ റിപ്പോര്‍ട്ടില്‍ കാണാം. അത് വലിയ ഒരു മാറ്റമൊന്നുമല്ലെങ്കിലും കഴിഞ്ഞ 1,100 വര്‍ഷത്തെ കുറവിന്റെ തോതുമായി താരതമ്യം ചെയ്യുമ്പോള്‍ അത് വലിയ മാറ്റമാണ്.

പെട്ടെന്നുള്ള ഒരു ആഗോള അപകടത്തിന് അത് കാരണമാകുന്നില്ല. അത് യൂറോപ്പിനെ തണുപ്പിച്ച് കൊല്ലില്ല. മൊത്തത്തിലുള്ള ചൂടാകല്‍ കാരണം Gulf Stream ന്റെ ശക്തികുറയുന്നതിന്റെ ഫലം അത്ര പ്രകടമാകുകയില്ല.

എന്നാലും സമുദ്രജല പ്രവാഹങ്ങള്‍ മന്ദഗതിയാവുന്നത് ദോഷകരമായ ഫലമുണ്ടാക്കുന്നതാണ്. അമേരിക്കയില്‍ സമുദ്രജലനിരപ്പ് ഉയരുന്നതിന്റെ വേഗത വര്‍ദ്ധിക്കും, മല്‍സ്യബന്ധന തകര്‍ച്ച, യൂറോപ്പില്‍ ശക്തികൂടുന്ന കൊടുംകാറ്റ് ഇവയൊക്കെയാവും ഫലം.

Potsdam Institute for Climate Impact Research ലെ Stefan Rahmstorf ആണ് ഈ പഠനത്തിലെ മുഖ്യ ഗവേഷകന്‍. ഫലം “The Day After Tomorrow” യിലേത് പോലല്ലെങ്കിലും “നമുക്ക് നാശമുണ്ടാക്കുന്ന ഫലം അവ ചെയ്യും” എന്ന് അദ്ദേഹം പറഞ്ഞു.

— സ്രോതസ്സ് discovery.com

ഒരു അഭിപ്രായം ഇടൂ