
ഫാസ്റ്റ്-ഫുഡ് ജോലിക്കാര്‍ക്കുള്ള കുറഞ്ഞ ശമ്പളം പടിപടിയായി ഉയര്‍ത്തി മണിക്കൂറിന് $15 ഡോളറില്‍ എത്തിക്കാനുള്ള നിയമത്തിന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ Andrew Cuomo അംഗീകാരം നല്‍കി. സിയാറ്റില്‍, സാന്‍ഫ്രാന്‍സിസ്കോ, ലോസാഞ്ജലസ് പോലുള്ള നഗരങ്ങള്‍ക്ക് ശേഷം ന്യൂയോര്‍ക്കും ഇത്തരം ഒരു നയം ജൂലൈയിലായിരുന്നു പ്രഖ്യാപിച്ചത്. ഹോട്ടലുകളില്‍ ജോലിചെയ്യുന്ന രണ്ട് ലക്ഷം ആളുകളെ ഇത് സഹായിക്കും. ഇപ്പോള്‍ അവര്‍ക്ക് $8.75 ഡോളറാണ് കുറഞ്ഞ ശമ്പളം. അത് അവരെ ദാരിദ്ര്യത്തിലേക്ക് താഴ്ത്തുന്നു. വാടക, ആരോഗ്യ ചിലവ് ഉയരുന്ന ജീവിതച്ചിലവ് എന്നിവ വഹിക്കാന്‍ ആ ശമ്പളം തികയില്ല.
— സ്രോതസ്സ് nbcnewyork.com