1. CEOമാരും, കോര്‍പ്പറേറ്റുകളും, സമ്പന്നരും ആണ് “തൊഴില്‍ സൃഷ്ടാക്കള്‍”. അതുകൊണ്ട് അവര്‍ക്കുള്ള നികുതി കുറച്ചാല്‍ അവര്‍ കൂടുതല്‍ തൊഴില്‍ സൃഷ്ടിക്കും. പൊട്ടത്തരം. ശരിക്കും തൊഴില്‍ സൃഷ്ടാക്കള്‍ മദ്ധ്യവര്‍ഗ്ഗവും ദരിദ്രരും ആണ്. അവര്‍ ചിലവാക്കുന്നതുകൊണ്ടാണ് ബിസിനസുകള്‍ക്ക് തൊഴില്‍ സൃഷ്ടിക്കാനാവുന്നത്. അതുകൊണ്ടാണ് അടിസ്ഥാന ശമ്പളം ഉയര്‍ത്തുന്നത്, overtime protection വിപുലീകരിക്കുന്നത്, Earned Income Tax Credit വലുതാക്കുന്നത്, മദ്ധ്യവര്‍ഗ്ഗത്തിന്റെ നികുതി കുറക്കുന്നത് എല്ലാം അവശ്യമായത്.
2. “സ്വതന്ത്ര കമ്പോളം” വേണോ “സര്‍ക്കാര്‍” വേണോ എന്നത് പ്രധാനപ്പെട്ട തെരഞ്ഞെടുക്കലാണ്. മണ്ടത്തരം. സ്വതന്ത്ര കമ്പോളം പ്രകൃതിയില്‍ സാധാരണയായി നിലനിന്നിരുന്ന ഒന്നല്ല. അതിനെ സൃഷ്ടിച്ചതും നിയമപരമായി നടപ്പാക്കുന്നതും സര്‍ക്കാരാണ്. എങ്ങനെ അത് രൂപീകരിച്ചിരിക്കുന്നു, എന്തിന് പേറ്റന്റ് സംരക്ഷണം കൊടുക്കണം, എത്ര കാലം (മനുഷ്യ ജിനോമോ?), ആര്‍ക്ക് പാപ്പരാകല്‍ പ്രഖ്യാപിക്കാം (കോര്‍പ്പറേറ്റുകള്‍ക്കോ, വീട്ടുടമസ്ഥനോ, കടം കേറിയ വിദ്യാര്‍ത്ഥിക്കോ), ഏതൊക്കെ കരാറാണ് തട്ടിപ്പ് (insider trading?), കമ്പോളശക്തി എത്രയാവുമ്പോഴാണ് അമിതം എന്ന് പറയുന്നത്(Comcast and Time Warner?) – ഇതെല്ലാം സര്‍ക്കാരിനെ ആശ്രയിച്ചിരിക്കുന്നതാണ്.
3. സര്‍ക്കാരിന്റെ വലിപ്പത്തെക്കുറിച്ചാണ് നാം അധികം വിഷമിക്കേണ്ടത്. തെറ്റ്. ആര്‍ക്ക് വേണ്ടിയാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത് എന്നതിനെയാണ് നാം ഏറ്റവും കൂടുതല്‍ വിഷമിക്കേണ്ടത്. ഭീമന്‍ കോര്‍പ്പറേറ്രുകളില്‍ നിന്നും വാള്‍സ്റ്റ്രീറ്റില്‍ നിന്നുമുള്ള വമ്പന്‍ പണം നമ്മുടെ രാഷ്ട്രീയത്തിലേക്ക നിറഞ്ഞുകവിഞ്ഞൊഴുകുമ്പോള്‍ #1, #2 നേയും കുറിച്ചുള്ള എല്ലാ തീരുമാനങ്ങളും ശരാശരി അമേരിക്കാരനെ തകര്‍ക്കുന്ന തരത്തിലാവും.
— സ്രോതസ്സ് robertreich.org