നോര്‍വ്വേയിലെ പാര്‍ലമെന്റ് കല്‍ക്കരി നിക്ഷേപം നിരോധിച്ചു

രാജ്യത്തിന്റെ sovereign wealth fund കല്‍ക്കരി വ്യവസായത്തില്‍ നിന്ന് പിന്‍വലിക്കാന്‍ മെയ് 27 ന് നോര്‍വ്വേയിലെ പാര്‍ലമെന്റ് ഏകകണ്ഠേനെ തീരുമാനമെടുത്തു. Norwegian Government Pension Fund Global ലോകത്തെ ഏറ്റവും വലിയ sovereign wealth fund ആണെന്ന് മാത്രവുമല്ല അവരാണാണ് ആഗോള കല്‍ക്കരി വ്യവസായത്തിലെ ഏറ്റവും വലിയ പത്ത് നിക്ഷേപകരില്‍ ഒന്ന്.

30% ല്‍ അധികം വരുമാനമോ ഊര്‍ജ്ജോത്പാദനമോ കല്‍ക്കരിയില്‍ നിന്ന് നേടുന്ന കമ്പനികളെ ഒഴുവാക്കാന്‍ സര്‍ക്കാരിനോട് കമ്മറ്റി ആവശ്യപ്പെട്ടു. ജൂണ്‍ 5 ന് ഈ നയം സ്വീകരിക്കും.

2016 ജനുവരി മുതല്‍ ഈ നയം നടപ്പാക്കണമെന്ന് പാര്‍ലമെന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

ജര്‍മ്മനിയിെല RWE, ചൈനയിലെ Shenhua, അമേരിക്കയിലെ Duke Energy ആസ്ട്രേലിയയിലെ AGL Energy, ഇന്‍ഡ്യയിലെ Reliance Power, ജപ്പാനിലെ Electric Power Development Corporation, ഫിലിപ്പീന്‍സിലെ Semirara Mining, പോളണ്ടിലെ PGE തുടങ്ങിയ കമ്പനികളില്‍ നിന്നാവും Pension Fund ന്റെ നിക്ഷേപം പിന്‍വലിക്കാന്‍ പോകുക എന്ന് NGOകള്‍ കരുതുന്നു.

— സ്രോതസ്സ് commondreams.org

പെന്‍ഷന്‍ ഫണ്ട് എന്നത് തട്ടിപ്പാണ്. ആളുകള്‍ കഷ്ടപ്പെട്ട് നേടിയ പെന്‍ഷന്‍ ഓഹരിക്കമ്പോളത്തില്‍ ചൂതാട്ടം നടത്താനുള്ളതല്ല.

ഒരു അഭിപ്രായം ഇടൂ