അഞ്ച് അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി

JPMorgan Chase & Co ഉം Citigroup Inc ഉം ഉള്‍പ്പടെ 5 അന്തര്‍ദേശീയ ബാങ്കുകള്‍ക്ക് $570 കോടി ഡോളര്‍ പിഴ ചുമത്തി. നാലെണ്ണം വിദേശവിനിമയ നിരക്കില്‍ കൃത്രിമം കാട്ടിയതിനാല്‍ അമേരിക്കയില്‍ ക്രിമിനല്‍ കേസ് നേരിടുകയാണ്.

അഞ്ചാമത്തെ ബാങ്കായ UBS AG പലിശനിരക്കില്‍ കൃത്രിമം കാട്ടി എന്ന് അമേരിക്കയുടെ Justice Department പറഞ്ഞു.

കുറ്റം ചെയ്തു എന്ന് വിധിച്ചതിനാല്‍ JPMorgan Chase ഉം Citigroup ഉ​ കൂടി നല്‍കേണ്ട പിഴ $55 കോടി ഡോളറും $92.5 കോടി ഡോളറും വീതം ആണ്.

ബ്രിട്ടീഷ് ബാങ്കുകളായ Barclays Plc $65 കോടി ഡോളര്‍ ക്രിമിനല്‍ പിഴയും Royal Bank of Scotland Plc $39.5 കോടി ഡോളറും ക്രിമിനല്‍ പിഴ നല്‍കും. അമേരിക്കന്‍ ഡോളറും യൂറോയും തമ്മിലുള്ള വിനിമയത്തിന്റെ spot market ല്‍ തിരിമറി നടത്തിയതിനാണ് ഈ ബാങ്കുകളെ ശിക്ഷിച്ചത്.

ഈ നാല് ബാങ്കുകളിലെ യൂറോ ഡോളര്‍ കച്ചവടക്കാര്‍ തങ്ങളെ സ്വയം “The Cartel” എന്നാണ് വിശേഷിപ്പിക്കുന്നത്. ലാഭം വര്‍ദ്ധിപ്പിക്കാന്‍ ഇലക്ട്രോണിക് ചാറ്റ് റൂമുകളും രഹസ്യ ഭാഷയും ഉപയോഗിച്ചാണ് കറന്‍സി കമ്പോളത്തില്‍ കൃത്രിമം നടത്തിയത്.

$570 കോടി ഡോളര്‍ പിഴയില്‍ അമേരിക്കന്‍ Federal Reserve ഈ 5 ബാങ്കുകളില്‍ ചുമത്തിയ $160 കോടി ഡോളറിന്റെ പിഴയും ഉള്‍പ്പെടും.

വിദേശ വിനിമയ നിരക്കിലെ മോശം പ്രവര്‍ത്തികള്‍ക്ക് Bank of America Corp നെ FED $20.5 കോടി ഡോളറിന്റെ പിഴ ചുമത്തിയിട്ടുണ്ട്.

New York State Department of Financial Services ന്റേയും U.S. Commodity Futures Trading Commission ന്റേയും UKയുടെ Financial Conduct Authority ന്റേയും കേസ് ഒത്തുതീര്‍പ്പാക്കാന്‍ ബാര്‍ക്ലേയും $130 കോടി ഡോളര്‍ അധികം നല്‍കേണ്ടിവരും.

കരാറനുസരിച്ച് ബാര്ഡക്ലേസ് തട്ടിപ്പ് നടത്തിയ 8 ബാങ്ക് ജോലിക്കാരെ പിരിച്ചുവിടും.

മുമ്പ് നടന്ന London interbank offered rate(Libor) തിരിമറിയുടെ പേരില്‍ ബാര്‍ക്ലേയ്സ് $6 കോടി ഡോളര്‍ പിഴ അധികം നല്‍കും.

Libor ല്‍ കൃത്രിമം കാട്ടിയതിന് സ്വിസ് ബാങ്കായ UBS ന് വേറെ കേസുണ്ട്. അവരും $20.3 കോടി ഡോളര്‍ പിഴ നല്‍കണം.

ഇപ്പോള്‍ പ്രഖ്യാപിച്ച് പിഴകളോടൊപ്പം കഴിഞ്ഞ നവംബറില്‍ ഇതേ ബാങ്കുകള്‍ക്കെതിരെ currency trading ലെ തട്ടിപ്പിന് ശിക്ഷിച്ച പിഴകളും കൂട്ടിയാല്‍ മൊത്തം പിഴ $900 കോടി ഡോളറാവും എന്ന് Justice Department പറഞ്ഞു

— സ്രോതസ്സ് reuters.com

[നമുക്ക് ബാങ്കുകളെ നിലക്ക് നിര്‍ത്തുന്ന ശക്തരായ സര്‍ക്കാരുകളുണ്ടെന്ന് കരുതല്ലേ. ആദ്യം അവര്‍ വലിയ ഒരു തട്ടിപ്പ് നടത്തും. പിന്നീട് അതിന്റെ ലാഭത്തിന്റെ ഒരു ചെറിയ ശതമാനം പിഴയായി നല്‍കും. തമ്മേ കബിളിപ്പിക്കാനുള്ള തട്ടിപ്പാണിത്. അമേരിക്കയുടെ അറ്റോര്‍ണി ജനറലായ എറിക് ഹോള്‍ഡര്‍ കാലാവധി കഴിഞ്ഞതോടെ ഒരു സാമ്പത്തിക സ്ഥാപനത്തില്‍ ജോലിക്ക് കയറി.]

ഒരു അഭിപ്രായം ഇടൂ