1. ഫാഷന്‍ വ്യവസായമാണ് ലോകത്തെ ഏറ്റവും വലിയ മലിനീകരണമുണ്ടാക്കുന്നവരില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. എണ്ണ വ്യവസായമാണ് ഒന്നാം സ്ഥാനത്ത്
“ലോകത്ത് ഉത്പാദിപ്പിക്കുന്ന രാസവസ്തുക്കളുടെ 25% തുണിയവ്യവസായത്തിന് വേണ്ടിയുള്ളതാണ്. ഈ വ്യവസായമാണ് ശുദ്ധജലത്തെ മലിനമാക്കുന്നതില്‍ ഈ വ്യവസായം രണ്ടാം സ്ഥാനത്താണ്. കൃഷിയാണ് ഇക്കാര്യത്തില്‍ ഒന്നാമത്,” എന്ന് Danish Fashion Institute പറയുന്നു.
2. H&M, Gap, Forever 21 തുടങ്ങിയ ഫാഷന്‍ ബ്രാന്റുകളിലെ വലിയ പേരുകളായ കമ്പനികള്‍ക്ക് സ്വന്തമായി വസ്ത്രനിര്‍മ്മാണ ഫാക്റ്ററികളില്ല. അത് അങ്ങനെ തന്നെ തുടരാനാണ് ഈ കമ്പനികള്‍ക്ക് താല്‍പ്പര്യം.
ഫാക്റ്ററികളുടെ പ്രവര്‍ത്തന രീതികള്‍ അതത് ഫാക്റ്ററികളുടെ ഉത്തരവാദിത്തമായി ഉപേക്ഷിക്കുകയാണ് ഈ ഫാസ്റ്റ് ഫാഷന്‍ ഭീമന്‍മാര്‍ ചെയ്യുന്ന കാര്യം. എന്തുകൊണ്ട്? ഫാക്റ്ററികള്‍ തകര്‍ന്നാലോ, തീ പിടിച്ചാലോ തങ്ങള്‍ക്കതില്‍ പങ്കില്ല എന്ന് പറഞ്ഞ് കൈകഴുകാമല്ലോ.
3. പരസഹായ കടകളിലേക്ക് ദാനം ചെയ്യുന്നതും പരിസ്ഥിതി സൌഹൃദമല്ല
Goodwill പോലുള്ള ധാരാളം പരസഹായ സംരംഭങ്ങള്‍ക്ക് തുണി ദാനം ചെയ്യുന്നത് കടകളില്‍ വില്‍ക്കാന്‍ പറ്റാത്തതാണ്. അവര്‍ അത് പിന്നെ എന്തു ചെയ്യും? വലിയ ഒരളവ് ഹെയ്ത്തി പോലുള്ള രാജ്യങ്ങളിലേക്ക് കയറ്റിയയക്കും. അവിടെയും കൂടുതലും ചവറായി തള്ളും. ടണ്‍ കണക്കിന് ഇങ്ങനെ വരുന്ന വസ്ത്രങ്ങള്‍ പ്രാദേശിക സമൂഹത്തിലെ തൊഴിലാളികള്‍ക്ക് തയ്യല്‍ പരിശീലന സാദ്ധകതള്‍ കുറക്കുന്നു.
4. ലോകത്ത് ആറില്‍ ഒരാള്‍ ഫാഷന്‍ വ്യവസായത്തില്‍ ജോലിചെയ്യുന്നവരാണ്.
വിലകുറഞ്ഞ ഷൂസ് നിര്‍മ്മിക്കുന്ന തോല്‍ക്കൊല്ലന്‍മാര്‍ മുതല്‍ തുണിക്ക് നിറം കൊടുക്കുന്നവര്‍, seamstresses, പരുത്തി പറിച്ചെടുക്കുന്നവര്‍ വരെയുണ്ട്.
— സ്രോതസ്സ് grist.org