ഇല്ല, ബര്‍ണി സാന്‍ഡേഴ്സിന്റെ ദേശീയ നയത്തിന് $18 ട്രില്യണ്‍ ചിലവാകില്ല

ബര്‍ണി സാന്‍ഡേഴ്സിന്റെ domestic policy plan ന് അടുത്ത 10 വര്‍ഷത്തേക്ക് $18 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് Wall Street Journal പറയുന്നു. ഇത് ശരിയാണോ?

അത് നിങ്ങളുടെ വീക്ഷണത്തെ അടിസ്ഥാനപ്പെടുത്തിയിരിക്കും. ഒന്നാമതായി ജേണല്‍ പരിഗണിക്കുന്ന $3.4 ട്രില്യണ്‍ ഡോളര്‍ വരുന്ന ഒരു കൂട്ടം ചിലവുകളുണ്ട്. പോക്കറ്റ് മാറ്റമല്ല അത്. അത് ജബ് ബുഷിന്റെ നികുതിയിളവിന് തുല്യമായ സംഖ്യയാണ്. ജബിന്റെ നികുതിയിളവ് സമ്പന്നര്‍ക്കാണ് ഗുണം ചെയ്യുന്നത്. എന്നാല്‍ സാന്‍ഡേഴ്സിന്റെ പദ്ധതി ദരിദ്രരേയും ഇടത്തരക്കാരേയും സഹായിക്കും. ഇതാണ് പ്രധാന വ്യത്യാസം. ഏതിന് മുന്‍ഗണന നല്‍കണമെന്ന് നിങ്ങള്‍ക്ക് തെരഞ്ഞെടുക്കാം.

universal health care ന് $15 ട്രില്യണ്‍ ഡോളര്‍ നീക്കിവെച്ചിരിക്കുന്നു. അത് ശരിക്കുള്ള കണക്കാണോ? കഴിഞ്ഞ വര്‍ഷം Private health insuranceനായി $1 ട്രില്യണ്‍ ഡോളര്‍ ചിലവാക്കപ്പെട്ടു. വളര്‍ച്ചാ തോതും കൂടി കണക്കാക്കിയാല്‍ 10 വര്‍ഷത്തേക്ക് അത് $15 ട്രില്യണ്‍ ഡോളര്‍ വരും.

ഇവിടെയാണ് കാര്യം: ഇത് നാം ഇതിനകം തന്നെ ചിലവാക്കിയ പണമാണ്. ഇപ്പോള്‍ തൊഴില്‍ദാദാക്കളും തൊഴിലാളികളും ഇന്‍ഷുറന്‍സ് കമ്പനിക്ക് ആരോഗ്യ പരിരക്ഷക്കായി $1 ട്രില്യണ്‍ ഡോളര്‍ ചിലവാക്കുന്നു. ബര്‍ണിയുടെ പദ്ധതി അനുസരിച്ച്, നാം ആ പണം സര്‍ക്കാരിന് അടക്കുന്നു. പൊതുവായി പറഞ്ഞാല്‍ അത് നമ്മേ സംബന്ധിച്ചടത്തോളം അദൃശ്യമാണ്. നമ്മുടെ പണം വേറൊരു സ്ഥലത്തേക്കൊഴുകുന്നു എന്ന് മാത്രം.

അതുകൊണ്ട് സാന്‍ഡേഴ്സിന്റെ നയം നമ്മുടെ പോക്കറ്റിന് അധിക ചിലവ് ആകില്ല. എല്ലാ രീതിയിലും അതിനെ പരിശേധിക്കണം. ചിലവ് കുറക്കുന്നതില്‍ സര്‍ക്കാരിന് നല്ല പ്രവര്‍ത്തനം ചെയ്യാനാവുമോ? സര്‍ക്കാരിന്റെ നിയന്ത്രണം കമ്പോളത്തിന്റെ സൂചകങ്ങളില്‍ വ്യത്യാസം വരുത്തുമോ? കണ്ടുപിടുത്തങ്ങള്‍ ഇല്ലാതാകുമോ? ആശുപത്രികളേയോ, ഡോക്റ്റര്‍മാരേയോ നമുക്ക് തെരഞ്ഞെടുക്കാനാവുമോ? കൂടുതലാളുകള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് കിട്ടുമോ? തുടങ്ങി പല ചോദ്യങ്ങളുണ്ട്?

പ്രധാന കാര്യം: സാന്‍ഡേഴ്സിന്റെ പദ്ധതിക്ക് $3.4 ട്രില്യണ്‍ ഡോളര്‍ ചിലവാകും എന്ന് നിങ്ങള്‍ കരുതണം. universal health care എന്ന ആശയത്തോട് നിങ്ങള്‍ക്ക് ഇഷ്ടമോ വെറുപ്പോ ഉണ്ടാകാം. എന്നാല്‍ അതിന് നിങ്ങളുടെ വീട്ടിലേക്ക് എത്തുന്ന പണത്തിന്റെ അളവില്‍ ഒരു മാറ്റവും വരുത്തില്ല.

— സ്രോതസ്സ് motherjones.com

ഒരു അഭിപ്രായം ഇടൂ