കടലിലെ മല്‍സ്യങ്ങള്‍ വലിയ തകര്‍ച്ചയില്‍

അമിത മല്‍സ്യബന്ധവും മറ്റ് ഭീഷണികളാലും 1970 ന് ശേഷം കടലിലെ മീനിന്റെ എണ്ണം പകുതിയായി കുറഞ്ഞത് മല്‍സ്യസമ്പത്തിന്റെ പൂര്‍ണ്ണമായ തകര്‍ച്ചയിലേക്ക് നയിക്കും എന്ന് WWF പത്രപ്രസ്ഥാവനയില്‍ പറഞ്ഞു.

വാണിജ്യ മല്‍സ്യബന്ധ മീനുകളായ ചൂര, mackerel, bonito തുടങ്ങിയവയുടെ എണ്ണം 75% കുറഞ്ഞു. WWF ഉം Zoological Society of London (ZSL) ആണ് ഈ പഠനം നടത്തിയത്.

ശതകോടിക്കണക്കിന് ആളുകളുടെ ആഹാര സുരക്ഷിതത്വവും കടലിന്റെ ആവാസവ്യവസ്ഥയും പൂര്‍ണ്ണമായും തകര്‍ക്കുന്ന ദിശയിലേക്കാണ് നാം പോകുന്നതെന്ന് WWF International ന്റെ ഡയറക്റ്റര്‍ Marco Lambertini പറയുന്നു. കടലിന് resilient ഉണ്ട്, പക്ഷേ അതിന് പരിധിയുണ്ട്.

1970 – 2012 കാലത്ത് കടലിലെ മീന്‍, കടലിലെ സസ്തനികള്‍, പക്ഷികള്‍, ഇഴ‍ജന്തുക്കള്‍ എന്നിവയുടെ എണ്ണം 49% കുറഞ്ഞു. മീനിന്റെ മാത്രം എണ്ണം 50% കുറഞ്ഞു.

സീലുകള്‍, ആമ, ഡോള്‍ഫിന്‍, സ്രാവ് തുടങ്ങി 1,234 സ്പീഷീസുകളിലാണ് അവര്‍ പഠനം നടത്തിയത്. മുമ്പ് നടത്തിയ പഠനങ്ങളേക്കാള്‍ ഇരട്ടി വ്യാപ്തിയിലാണ് ZSL ന്റെ പഠനം.

“ശതകോടിക്കണക്കിന് ജീവികളാണ് എന്റെ ജീവിത കാലത്തില്‍ തന്നെ ലോക സമുദ്രത്തില്‍ നിന്ന് ഇല്ലാതായത്. നമ്മുടെ പേരക്കുട്ടികള്‍ക്ക് നാം നല്‍കുന്ന ഭീകരമായ പാരമ്പര്യമാണിത്”, എന്ന് ZSL ന്റെ ഡയറക്റ്ററായ Ken Norris പറയുന്നു.

മീനുകളുടെ നഴ്സറികളായ പവിഴപ്പുറ്റുകളും കണ്ടല്‍കാടുകളും നശിക്കുന്നത്, അമിത മല്‍സ്യബന്ധനം, തീരദേശത്തെ വികസനം, മലിനീകരണം, വെള്ളത്തിന്റെ താപനിലയും അമ്ലതയും ഉയര്‍ത്തുന്ന കാലാവസ്ഥാ മാറ്റം, തുടങ്ങിയവയാണ് മീനിന്റെ പ്രധാന നാശ കാരണം.

ലോകത്തെ മീന്‍പിടുത്ത കപ്പലുകള്‍ വളരെ വലുതാണെന്നും അവക്ക് പ്രതിവര്‍ഷം $1400-3500 കോടി ഡോളര്‍ സബ്സിഡി കിട്ടുന്നതായും പഠനം കണ്ടെത്തി.

ലോകത്തെ കടല്‍ മല്‍സ്യബന്ധനം 2012 ല്‍ 7.97 കോടി ടണ്ണായി കുറഞ്ഞു. 2011 ല്‍ അത് 8.26 കോടി ടണ്ണായിരുന്നു എന്ന് Food and Agriculture Organization പറയുന്നു. സമുദ്രത്തെ സംരക്ഷിച്ചാല്‍ സാമ്പത്തിക വളര്‍ച്ചയെ അത് സഹായിക്കുകയും ദാരിദ്ര്യം കുറക്കുകയും ഭക്ഷ്യ സുരക്ഷിതത്വത്തെ ഉയര്‍ത്തുകയും ചെയ്യും എന്നും റിപ്പോര്‍ട്ട് പറയുന്നു.

— സ്രോതസ്സ് reuters.com

ഒരു അഭിപ്രായം ഇടൂ