Organization for Economic Cooperation and Development (OECD) ന്റെ റിപ്പോര്‍ട്ട് പ്രകാരം ആഗോള അസത്വം വീണ്ടും വളരുകയാണ്. അമേരിക്ക അതില്‍ ഏറ്റവും ഉയര്‍ന്ന സ്ഥാനത്താണ്.
34 അംഗ രാജ്യങ്ങളുടെ സാമ്പത്തിക സ്ഥിതിയാണ് ഈ സംഘടന പരിശോധിച്ചത്. വരുമാന അസമത്വം അതിന്റെ ഏറ്റവും ഉയര്‍ന്ന അവസ്ഥയിലാണെന്ന് OECD Secretary General Angel Gurría പത്രപ്രസ്ഥാവനയില്‍ പറഞ്ഞു.
അമേരിക്കയിലാണ് ഏറ്റവും ഉയര്‍ന്ന അസമത്വത്തിന് അടുത്താണ്. ഇസ്രായേല്‍ തൊട്ടുപിറകിലുണ്ട്. പിന്നീട് ബ്രിട്ടണ്‍, ഗ്രീസ്. അമേരിക്കക്ക് മുകളില്‍ Turkey, Mexico, Chile എന്നീ രാജ്യങ്ങള്‍.
ഡന്‍മാര്‍ക്കാണ് ഏറ്റവും കുറവ് അസമത്വമുള്ള രാജ്യം. സമ്പത്തിന്റെ വിതരണത്തെക്കുറിച്ചുള്ള Gini index എന്ന രീതി ഉപയോഗിച്ചാണ് പഠനം നടത്തിയത്. ഡന്‍മാര്‍ക്കിന് ശേഷം Slovenia, Slovak Republic, Norway എന്നീ രാജ്യങ്ങള്‍ ഏറ്റവും കുറവ് അസമത്വമുള്ള രാജ്യങ്ങളാണ്.
വരുമാനത്തെക്കാള്‍ ഏറെ തുല്യമല്ലാതെയാണ് സമ്പത്തിന്റെ വിതരണം. 34 രാജ്യങ്ങള്‍ പരിശോധിച്ചതില്‍ ഏറ്റവും താഴെയുള്ള 40% വീടുകള്‍ക്ക് മൊത്തം സമ്പത്തിന്റെ 3% മേയുള്ളു. ഇതിന് വിപരീതമായി ഏറ്റവും മുകളിലുള്ള 10% വീടുകള്‍ക്ക് മൊത്തം സമ്പത്തിന്റെ പകുതി കൈയ്യാളുന്നു. ഏറ്റവും മുകളിലുള്ള 1% ന് മൊത്തം സമ്പത്തിന്റെ 20% സ്വന്തമാണ്.
ഈ അസമത്വം സാമ്പത്തിക വളര്‍ച്ചയെ മന്ദമാക്കുന്നു. സമ്പത്തിന്റെ വിതരണത്തിനുള്ള നയങ്ങള്‍ രൂപീകരിക്കാന്‍ Gurría രാജ്യങ്ങളോട് ആവശ്യപ്പെട്ടു. താഴ്ന്ന വരുമാനമുള്ള വീടുകളിലേക്ക് സമ്പത്ത് ഒഴുകുന്നത് അവരെ സഹായിക്കുക മാത്രമല്ല, മൊത്തം സമ്പദ്‌വ്യവസ്ഥയെ ഉത്തേജിപ്പിക്കുകയും ചെയ്യും.
വിദ്യാഭ്യാസം, തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്ന നയങ്ങള്‍ തുടങ്ങിയവയും നടപ്പാക്കാന്‍ OECD റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. സ്ത്രീകള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കണം.
അടുത്തകാലത്തായി ആഗോള വരേണ്യവര്‍ഗ്ഗം സമ്പത്തിന്റെ അസമത്വത്തെക്കുറിച്ച് കൂടുതല്‍ വ്യാകുലരാകുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തെ World Economic Forum ല്‍ നേതാക്കള്‍ ഏറ്റവും പ്രാധാന്യത്തോടെ നിരീക്ഷിക്കേണ്ട കാര്യമായി കണ്ടത് വരുമാനത്തിന്റെ അസമത്വമാണ്.
— സ്രോതസ്സ് america.aljazeera.com