IBM വീണ്ടും സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പേറ്റന്റുകള്‍ നേടി ആക്രമിക്കുന്നു

ഇന്‍ഡ്യയില്‍ സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം കൊണ്ടുവരാനായി IBM ന്റെ Chief Patent Counsel ആയ Manny Schecter സ്വാധീനം ചെലുത്തുന്നു. ലോകം മൊത്തം സോഫ്റ്റ്‌വെയര്‍ പേറ്റന്റു് നിയമം നടപ്പാക്കണം എന്നാണ് IBM ന്റെ ആഗ്രഹം. യൂറോപ്പിലും ന്യീസിലാന്റിലും അവര്‍ അത് ചെയ്തു. IBM ന്റെ വിരൂപമായ വശം സ്വതന്ത്ര സോഫ്റ്റ്‌വെയറുകള്‍ക്ക് വിരുദ്ധമായതാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിനെ പൂര്‍ണ്ണമായും ഇല്ലാതാക്കുകയോ വളരെ ദുഷ്കരമായ അന്തരീക്ഷം സൃഷ്ടിക്കുകയും ആണ് ഈ നിയമങ്ങള്‍ ചെയ്യുക.

മുംബയ് ആസ്ഥാനമായ cloud technology യില്‍ പ്രവര്‍ത്തിക്കുന്ന CloudLeap Computing Pvt യുെട സ്ഥാപകരിലൊരാളാണ് Srikant Sreenivasan. ഒരു ബഹുരാഷ്ട്രകുത്തക കമ്പനിയുടെ പേറ്റന്റു് കൈയ്യേറി എന്ന കാരണത്താല്‍ അവര്‍ക്ക് ഒരു സങ്കേതത്തെ നാല് മാസം re-engineering പുതിയതായി നിര്‍മ്മിക്കേണ്ടതായി വന്നു. അവര്‍ അത് മുമ്പ് ചെയ്തതായിരുന്നു. പക്ഷേ അന്ന് അവര്‍ അറിയാതെ ആ ബഹുരാഷ്ട്രകുത്തക കമ്പനി പേറ്റെന്റെടുത്ത രീതി ഉപയോഗിച്ചു.

CloudLeap ന് ചക്രം വീണ്ടും കണ്ടുപിടിക്കേണ്ട(reinvent the wheel) ഗതികേടാണുണ്ടായത്. കാരണം അവരുടെ ഉപഭോക്താക്കള്‍ അമേരിക്കയിലാണുള്ളത്. ഇന്‍ഡ്യയില്‍ നിന്ന് വിഭിന്നമായി അവിടെ എല്ലാ സോഫ്റ്റ്‌വെയറുകള്‍ക്കും പേറ്റന്റുണ്ട്. അതുകൊണ്ട് അവിടെ സോഫ്റ്റ്‌വെയര്‍ വിതരണം ചെയ്യുന്നതിന് മുമ്പ് ആരുടേയെങ്കിലും പേറ്റന്റുകള്‍ ലംഘിക്കപ്പെട്ടോ എന്ന് കമ്പനികള്‍ക്ക് സ്വയം പരിശോധിച്ച് പ്രതിവിധികളെടുക്കുകയോ പേറ്റന്റ് ഉപയോഗിക്കാനുള്ള അനുമതി പണം കൊടുത്ത് വാങ്ങുകയോ വേണം. അല്ലെങ്കില്‍ ഭീമമായ തുക കേസിനും നഷ്ടപരിഹാരത്തിനും നല്‍കേണ്ടിവരും.

— സ്രോതസ്സ് techrights.org

സോഫ്റ്റ്‌വെയര്‍ നിര്‍മ്മാതാക്കളേ സംബന്ധിച്ചടത്തോളം പേറ്റന്റ് ഇല്ലാതിരിക്കുന്നതാണ് നല്ലത്. ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം പേറ്റന്റില്ലാതിരിക്കുന്നത് സോഫ്റ്റ്‌വെയറിന്റെ വില കുറക്കുന്നതിനും സഹായിക്കും.

IBM തങ്ങളുടെ technology ചൈനക്ക് കൊടുത്തു എന്ന് മുമ്പൊരിക്കല്‍ ഒരു സുഹൃത്ത് പറയുകയുണ്ടായി. എന്നാല്‍ 21 ആം നൂറ്റാണ്ടില്‍ മുതലാളിത്തം ഉത്പാദന രംഗത്തെ ഉപേക്ഷിച്ചിരിക്കുകയാണ്. സാമ്പത്തിക മുതലാളിത്തം എന്ന ഘടത്തിലേക്ക് അത് കടന്നുകഴിഞ്ഞു. നിര്‍മ്മാണമൊക്കെ ദരിദ്രര്‍ ചെയ്തോളും നമ്മള്‍ നിയമങ്ങള്‍ വെച്ചു് കളിക്കും അതാണ് ലൈന്‍.

ഒരു അഭിപ്രായം ഇടൂ