നിങ്ങളുടെ ആരോഗ്യത്തിന് മാത്രമല്ല പുകവലി മോശമായിട്ടുള്ളത്. 4 ലക്ഷം കുട്ടികളെ ദാരിദ്ര്യത്തിലേക്ക് അത് ദാരിദ്ര്യത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. വരുമാനം കുറഞ്ഞ കുടുംബങ്ങള്‍ക്ക് പുകവലി വലിയൊരു സാമ്പത്തിക ബാധ്യതയാണ്. തങ്ങളുടെ പുക ആസക്തി കാരണം വീട്ടിലേക്കുള്ള അത്യാവശ്യ സാധനങ്ങളും ആഹാരവും ഉപേക്ഷിക്കാന്‍ അവര്‍ തയ്യാറാവുന്നു. BMC Public Health എന്ന ജേണലിലാണ് ഈ പഠനം വന്നത്. അമേരിക്കയിലും പുകവലിക്കാര്‍ കുടുംബത്തിന് വേണ്ടി കുറവ് പണവും പുകവലിക്ക് വേണ്ടി കൂടുതല്‍ പണവും ചിലവാക്കുന്നു. ഇന്‍ഡ്യയില്‍ നടത്തിയ പഠനവും അത് തന്നെയാണ് സൂചിപ്പിക്കുന്നത്.
രക്ഷകര്‍ത്താക്കളില്‍ ആരെങ്കിലും ഒരാളെങ്കിലും പുകവലിക്കാരായ കുടുംബത്തില്‍ ജീവിക്കുന്നവരാണ് ബ്രിട്ടണിലെ 11 ലക്ഷം കുട്ടികളും. ദരിദ്രരായ കുട്ടികളുടെ പകുതിയാണിത്. വീട്ട് വരുമാനത്തില്‍ നിന്ന് പുകവലി ചിലവ് കുറച്ചാല്‍ വീണ്ടും ഒരു 4 ലക്ഷം കുട്ടികള്‍ കൂടി ദ്രിരാണെന്ന് കണക്കാക്കാം.
ജൂലൈ 2014 ന് 20 സിഗററ്റിന്റെ വില ബ്രിട്ടണില്‍ £7 (GB) പൌണ്ട് ആയിരുന്നു. വിലകുറഞ്ഞ സിഗററ്റുകള്‍ വാങ്ങി പണം ലാഭിക്കാന്‍ പുകവലിക്കാര്‍ ശ്രമിക്കുന്നുണ്ടെങ്കിലും താഴ്ന്ന വരുമാനക്കാരുടെ കുടുംബ ബഡ്ജറ്റിലെ വലിയൊരു ഭാഗം ഇത് അപഹരിക്കുന്നു. രണ്ട് കുട്ടികളുള്ള കുടുംബത്തിന്റെ ദാരിദ്ര്യ രേഖ £392 പൌണ്ടാണ്. രണ്ട് രക്ഷകര്‍ത്താക്കളും പുകവലിക്കാരാണെങ്കില്‍ ഈ കുടുംബങ്ങള്‍ ആഴ്ചയില്‍ ശരാശരി £50 പൌണ്ട് പുകവലിക്കായി ചിലവാക്കും. അത് അവരുടെ ചെറിയ ബഡ്ജറ്റില്‍ വലിയ ഒരു തുകയാണ്.
Dr Tessa Langley, UK Centre for Tobacco and Alcohol Studies, University of Nottingham.
— സ്രോതസ്സ് sciencedaily.com