ഗ്രീന്‍പീസ് ഇന്‍ഡ്യ ഭീഷണികളനുസരിക്കാന്‍ വിസമ്മതിക്കുന്നു

സര്‍ക്കാരിന്റെ അടിച്ചമര്‍ത്തല്‍ കാരണം ജീവന് വേണ്ടി ഗ്രീന്‍പീസ് ഇന്‍ഡ്യ സമരം ചെയ്യുകയാണ് എന്ന് അവര്‍ പറയുന്നു.

The Times of India യുടെ റിപ്പോര്‍ട്ട് പ്രകാരം, “അന്വേഷണ ഉദ്യോഗസ്ഥന്‍മാര്‍ രേഖമൂലമായ മറുപടി തരാന്‍ വിസമ്മതിക്കുന്നു. സംഘടനയുടെ സാമൂഹ്യ സ്ഥിതി, ഇന്‍ഡ്യയില്‍ ഗ്രീന്‍പീസ് പ്രവര്‍ത്തിക്കുന്നതിന്റെ നിയമപരമായ അടിസ്ഥാനം എന്നിവയാണ് ഉദ്യോഗസ്ഥന്‍മാര്‍ അന്വേഷിക്കുന്നത് എന്ന് വാക്കാലെ പറഞ്ഞു.”

സര്‍ക്കിരിന്റെ ശത്രുതാപരമായ നയമുണ്ടായിട്ടും ഗ്രീന്‍പീസ് പിട്ടിച്ചുനില്‍ക്കുന്നതിന്റെ പ്രതികരണമായാണ് ആശ്ചര്യകരമായി അന്വേഷണം തുടങ്ങിയിരിക്കുന്നത്

“ഗ്രീന്‍പീസ് ഇന്‍ഡ്യ ആഭ്യന്തരവകുപ്പ് പ്രതീക്ഷച്ചതിനേക്കാളും ശക്തമാണ്. അതിന്റെ ഫലമായി ഡല്‍ഹിയിലെ ഉദ്യോഗസ്ഥര്‍ പുതിയ വഴികളുപയോഗിച്ച് അതിനെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ് ഞങ്ങള്‍ ഭീഷണിപ്പെടുത്തലിനെ വകവെക്കുന്നില്ല. മുമ്പത്തെ പോലെ അന്വേഷണവുമായി ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കും”, എന്ന് പ്രോഗ്രാം ഡയറക്റ്റര്‍ Divya Raghunandan പറഞ്ഞു.

ജൂണ്‍ -12 ന് ഒരു tax hearing ന് ഹാജരാകാന്‍ കല്‍പ്പന ലഭിച്ചു എന്ന് ഗ്രീന്‍പീസ് ഇന്‍ഡ്യ പറയുന്നു. അതിനായി അകൌണ്ടന്‍മാരോട് അടുത്ത കുറച്ച് മാസത്തേക്കുള്ള വലിയ ഒരു നികുതി ബില്‍ തയ്യാറാക്കാന്‍ പറഞ്ഞു.

ഗ്രീന്‍പീസ് ഇന്‍ഡ്യയുടെ ബാങ്ക് അകൌണ്ടുകള്‍ മുമ്പേ തന്നെ വിദേശ ധനസഹായവും ചില പ്രാദേശിക സഹായവും ലഭിക്കുന്നതിന് മരവിപ്പിച്ചിരിക്കുകയാണ്. ധനസഹായം തകര്‍ക്കുന്നത് സംഘടനയുടെ ഈ രാജ്യത്തെ പ്രവര്‍ത്തനത്തിന്റെ ഭാവിയെ തന്നെ ബാധിക്കും എന്ന് ഒരു സമയത്ത് കരുതിയിരുന്നു. എന്നാല്‍ സന്നദ്ധ സംഘടനയുടെ ദേശീയ ബാങ്ക് അകൌണ്ടുകള്‍ തുറക്കാന്‍ ഡല്‍ഹി ഹൈകോടതി ഉത്തരവിടുകയാണുണ്ടായത്. ഒരു ജീവന്‍ കിട്ടിയ സംഭവമായിരുന്നു എന്ന് സംഘടന അതിനെക്കുറിച്ച് പറയുന്നു. വിദേശ സംഭാവന സ്വീകരിക്കാനുള്ള അകൌണ്ടുകള്‍ മരവിക്കപ്പെട്ടുതന്നെയിരിക്കുന്നു.

ഐക്യ രാഷ്ട്ര സംഭ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന് സംഘടന അയച്ച ഒരു കത്തില്‍ ഇന്‍ഡ്യയിലെ അതിന്റെ ചില നേട്ടങ്ങള്‍ വിശദീകരിച്ചു:

തങ്ങളുടെ നിത്യജീവിതത്തിനായി ആശ്രയിക്കുന്ന കാടുകളെ സംരക്ഷിക്കാനായി Mahan ലെ ആദിവാസികളുമായി ഞങ്ങള്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ച് ആ പ്രദേശം സംരക്ഷിച്ചു. ചെറിയ സമൂഹമായി അവരെ അല്ലെങ്കില്‍ ആരും അറിയുമായിരുന്നില്ല.‌
Dharnai ലെ ജനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ച് ഇന്‍ഡ്യയിലെ സൌരോര്‍ജ്ജത്തിന്റെ സാദ്ധ്യതകള്‍ വ്യക്തമാക്കി. ആ ഗ്രാമത്തിന് ആദ്യമായി വൈദ്യുതി കിട്ടി – അതും ശുദ്ധമായ പുനരുത്പാദിതോര്‍ജ്ജം.
തെയിലയിലെ സുരക്ഷിതമല്ലാത്ത രീതിയിലുള്ള കീടനാശിനി പ്രയോഗം ഗ്രീന്‍പീസ് ഇന്‍ഡ്യ അന്വേഷണം നടത്തി പുറത്തു കൊണ്ടുവന്നതിനാല്‍ 4 പ്രധാന തെയില കമ്പനികള്‍ അവയുടെ ഉപയോഗം ഉപേക്ഷിച്ചു.

“ഈ ആഴ്ച ഞങ്ങളുടെ സാമൂഹ്യ സ്ഥിതിയെക്കുറിച്ചാണ് അന്വേഷിക്കുന്നത്, അടുത്തയാഴ്ച ഭീമന്‍ നികുതി ബില്ലും. ഇതിന്റെ ക്രമം വ്യക്തമാണ്. ഖനന വ്യവസായത്തില്‍ നിന്ന് കാട് സംരക്ഷിക്കുന്ന, നമ്മുടെ നഗരങ്ങള്‍ക്ക് ശുദ്ധവായൂ, കല്‍ക്കരി കമ്പനികള്‍ക്ക് സുതാര്യത വേണം തുടങ്ങിയ ഞങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ വിജയിക്കുന്നതിനാല്‍ ഞങ്ങളെ ശ്വാസം മുട്ടിച്ച് കൊല്ലാന്‍ ഉദ്യോഗസ്ഥന്‍മാരെ ഉപയോഗിക്കുകയാണ്” എന്ന് Raghunandan പറഞ്ഞു.

“ഞങ്ങളുടെ പ്രതികരണം ലളിതമാണ്. വായൂ മലിനീകരണത്തിനെതിരേയും എല്ലാ ഇന്‍ഡ്യക്കാര്‍ക്കും ശുദ്ധമായ പരിസ്ഥിതി നേടാനും ഞങ്ങള്‍ തുടര്‍ന്നും സമരം നടത്തും. ഞങ്ങള്‍ക്കെതിരായ ഒറ്റപ്പെട്ട ആക്രമണങ്ങള്‍ ഞങ്ങളെ ഞങ്ങളുടെ സമരങ്ങള്‍ വിജയിപ്പിക്കാന്‍ സഹായിക്കുകയേയുള്ളു” Raghunandan പറഞ്ഞവസാനിപ്പിച്ചു.

— സ്രോതസ്സ് commondreams.org

ഒരു ഫാസിസ്റ്റ് വിരുദ്ധരും സര്‍ക്കാരിന്റെ ഈ അടിച്ചമര്‍ത്തലിനെക്കുറിച്ച് അറിഞ്ഞില്ല, പ്രതികരിച്ചില്ല. കെട്ടിപ്പിടിക്കാനോ തിന്നാനോ ഒന്നുമില്ലാത്തതിനാലാവും!

ഒരു അഭിപ്രായം ഇടൂ