വീട്ടിലെ അക്രമവും പ്രസവ സങ്കീര്‍ണ്ണതയും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒരു പഠനം നടന്നു. ഉത്തര്‍പ്രദേശിലെ 12 ജില്ലകളിലായുള്ള 225 ഗ്രാമങ്ങളിലാണ് പഠനം നടന്നത്. ഗര്‍ഭിണികളായ സ്ത്രീകള്‍ക്ക് മേലെയുള്ള വൈകാരിക, ശാരീരിക, ലൈംഗിക ആക്രമണങ്ങള്‍ ആണ് പഠനവിഷയം.
ഡല്‍ഹിയിലെ Population Council എന്ന സംഘടനയാണ് പഠനം നടത്തിയത്. പഠന റിപ്പോര്‍ട്ട് Journal of Interpersonal Violence എന്ന ജേണലില്‍ പ്രസിദ്ധപ്പെടുത്തി. criminologyയേയും വ്യക്തികള്‍ തമ്മിലുള്ള അക്രമത്തേയും കുറിച്ചുള്ള പഠിക്കുന്ന ജേണലാണിത്.
ഫലം
15 – 49 വയസ് വരെ പ്രായമായ വിവാഹിതകളായ 4,223 സ്ത്രീകളിലും 2,274 ഭര്‍ത്താക്കന്‍മാരിലുമാണ് പഠനം നടത്തിയത്. ഉത്തരപ്രദേശിന്റെ എല്ലാ ഭാഗത്തേയും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
47% സ്ത്രീകളും അവരുടെ ഗര്‍ഭകാലത്ത് അക്രമങ്ങള്‍ ഏറ്റുവാങ്ങിയവരാണ്. അതില്‍ 34% പേരും വീട്ടിലെ അക്രമം അനുഭവിച്ചവര്‍ക്ക് ഗര്‍ഭസംബന്ധമായ സങ്കിര്‍ണതകളുണ്ടായി. എന്നാല്‍ അക്രമങ്ങള്‍ സഹിക്കേണ്ടിവരാത്ത സ്ത്രീകളില്‍ 24% ത്തിന് മാത്രമേ സങ്കിര്‍ണതകളുണ്ടായുള്ളു.
മറ്റൊരു പഠനത്തില്‍ അക്രമം നേരിട്ട, ഗര്‍ഭ സങ്കിര്‍ണതകളുണ്ടായ സ്ത്രീകള്‍ പ്രസവത്തിനു വേണ്ടി കുറവ് തയ്യാറായവറെടുപ്പുകള്‍ മാത്രമേ നടത്തിയിരുന്നുള്ളു. അത്തരം സ്ത്രീകളില്‍ കുറച്ചുപേര്‍ മാത്രമേ ആശുപത്രിയോയോ ഡോക്റ്റേയോ ആശ്രയിച്ചുള്ളു. അവരില്‍ കുറച്ചുപേര്‍ മാത്രമേ ഭര്‍ത്താക്കന്‍മാരോട് കുടുംബാസൂത്രണത്തെക്കുറിച്ച് സംസാരിച്ചുള്ളു.
അക്രമം ഏറ്റ സ്ത്രീകള്‍ക്ക് ഗര്‍ഭ സംബന്ധമായ കാര്യങ്ങളും പ്രസവിക്കാനുള്ള പ്ലാനുകളും (ഏത് ആശുപത്രി തുടങ്ങിയവ) തങ്ങളുടെ കുടുംബാംഗങ്ങളോട് സംസാരിക്കാനുള്ള ആത്മധൈര്യമുള്ളവരായിരുന്നില്ല.
ആരോഗ്യ സൌകര്യങ്ങള്‍, വാഹന സൌകര്യങ്ങള്‍, delivery kit, പണം ലാഭിക്കാനുള്ള വഴികള്‍ തുടങ്ങിയവയൊന്നും അവര്‍ സംസാരിച്ചില്ല. ഇതെല്ലാം പ്രസവത്തിന്റെ സങ്കീര്‍ണ്ണതയിലുണ്ട്. കുട്ടികളുടെ post-natal care നേയും അത് ബാധിച്ചു.
— സ്രോതസ്സ് downtoearth.org.in