HSBC യുടെ പണം വെളുപ്പിക്കല്‍ കേസിന്റെ പിഴ

“organisational deficiencies” കാരണമുള്ള സ്വിസ് പിഴ.

#SwissLeaksനാല്‍ പുറത്തുവന്ന പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട “organisational deficiencies” ന് ജനീവയിലെ അധികൃതര്‍ HSBCക്ക് $4.28 കോടി ഡോളറിന്റെ പിഴ ശിക്ഷ നല്‍കി.
#SwissLeaks പുറത്തുകൊണ്ടുവന്നത് $10000 കോടി ഡോളറിന്റെ പണം വെളുപ്പിക്കലാണ്.
പുറത്തുവന്ന ഈ തുക അനുസരിച്ച് നല്‍കിയ ശിക്ഷയുടെ ശതമാനം 0.04% ആണ്.
ഇനി ഇത്തരം കേസുകളില്‍ നിന്ന് കമ്പനികളെ പിന്‍തിരിപ്പിക്കാനുള്ള സാദ്ധ്യത 0.00%

എല്ലാ പണവും വെളുപ്പിക്കപ്പെട്ടതല്ല. എന്ന് നമുക്ക് പ്രതീക്ഷിക്കാം. എന്നാല്‍ “organisational deficiencies” – ല്‍ ഇടപാടുകാരുടെ വിവരങ്ങള്‍ തങ്ങളും സ്വന്തം രാജ്യങ്ങളെ അറിയിക്കുകയില്ല എന്ന ഉറപ്പ്, പുറത്തുപറയുക എന്ന ഉത്തരവാദിത്തത്തില്‍ രക്ഷപെടാന്‍ വിദേശ അകൌണ്ട് ഉപയോഗിക്കുന്നത് കൂടി ഉള്‍പ്പെടും.

വേറൊരു രീതിയില്‍ പറഞ്ഞാല്‍ ഈ പിഴ എന്നത് ബ്രിട്ടണില്‍ നിന്ന് മാത്രം HMRC പിടിച്ചെടുത്ത £13.5 കോടി പൌണ്ട് നികുതിയുടെ അഞ്ചിലൊന്നേ വരൂ.

എന്തിന് പിഴ വിധിച്ച prosecutorക്ക് പോലും അത്ഭുതം തോന്നി. സ്വിസ് നിയമങ്ങള്‍ക്കെതിരെ ഒരു ശക്തമായ ആക്രമണം തുടങ്ങി.

— സ്രോതസ്സ് uncounted.org

ഒരു അഭിപ്രായം ഇടൂ