ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് മല്‍സരിക്കാനാവുമോ?

മുമ്പ് കരുതിയതിലും കൂടുതല്‍ വിളവ് ജൈവകൃഷിയില്‍ നിന്ന് കിട്ടും എന്ന് ജൈവകൃഷിയും വ്യാവസായിക കൃഷിയും തമ്മില്‍ താരതമ്യം ചെയ്യുന്ന 100 ല്‍ അധികം പഠനം വ്യക്തമാക്കി. UC Berkeleyയിലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്. ചില കൃഷിരീതികള്‍ ജൈവകൃഷിയുടെ ഉത്പാദന ക്ഷമത കുറക്കും എന്നും അവര്‍ കണ്ടെത്തി.

ഈ പഠനത്തിന്റെ റിപ്പോര്‍ട്ട് Proceedings of the Royal Society B ല്‍ പ്രസിദ്ധീകരിച്ചു. ജൈവകൃഷിക്ക് രാസവസ്തുക്കളിലടിസ്ഥാനമായ വ്യാവസായിക കൃഷിയുടെ അല്‍പ്പം പോലും ഉത്പാദന ക്ഷമതയില്ല എന്ന തെറ്റിധാരണ മാറ്റാന്‍ ഇത് സഹായിക്കും.

115 പഠനങ്ങളുടെ വിശകലനമാണ് ഗവേഷകര്‍ ചെയ്തത്. മുമ്പ് പ്രസിദ്ധീകരിക്കപ്പെട്ട പഠനത്തേക്കാള്‍ മൂന്നിരട്ടി വലിപ്പമുള്ള dataset ആണ് അവര്‍ ജൈവകൃഷിക്ക് വ്യാവസായിക കൃഷിയോട് താരതമ്യം ചെയ്യാന്‍ അവര്‍ ഉപയോഗിച്ചത്. ജൈവകൃഷിയുടെ ഉത്പാദന ക്ഷമത വ്യാവസായിക കൃഷിയില്‍ നിന്ന് 19.2% കുറവാണ്.

ലഭ്യമായ പഠനങ്ങളില്‍ കൃഷിരീതികള്‍ വ്യാവസായിക കൃഷിക്ക് അനുകൂലമായതിനാല്‍ ഉത്പാദന ക്ഷമതയുടെ വിടവ് കണക്ക് പെരുപ്പിച്ച് കാണിക്കുകയാണ് ചെയ്യുന്നത്. ജൈവകൃഷിയുടെ ഉത്പാദനരീതി optimize ചെയ്യുന്നത് ഉത്പാദന ക്ഷമതയുടെ വിടവ് കുറക്കാന്‍ സഹായിക്കും. രണ്ട് പ്രധാന രീതികളാണ് അവര്‍ എടുത്തു പറഞ്ഞത്. multi-cropping (പല വിളകള്‍ ഒരേ സമയം ഒരു സ്ഥലത്ത് കൃഷിചെയ്യുന്നത്), crop rotation എന്നിവ ഉപയോഗിച്ചാല്‍ ഉത്പാദന ക്ഷമതയുടെ വിടവ് 9% ഉം 8% ഉം ആയി കുറക്കാനാവും.

വിളകളുടെ വിഭാഗവും ഉത്പാദനക്ഷമതയെ ബാധിക്കുന്നതാണ്. ഉദാഹരണത്തിന് ബീന്‍സ്, പയറ് പോലുള്ള leguminous വിളകളില്‍ ജൈവകൃഷിയും വ്യാവസായിക കൃഷിയും തമ്മില്‍ വ്യത്യാസമില്ല.

agroecological ഗവേഷണത്തിന് നിക്ഷേപം നടത്തി ജൈവ മാനേജ്മന്റ് മെച്ചപ്പെടുത്തുന്നതും ജൈവകൃഷിക്കായുള്ള breeding cultivars മെച്ചപ്പെടുത്തുന്നതും വിളവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. ജൈവവൈവിദ്ധ്യമുള്ള കൃഷിയിടം നിര്‍മ്മിച്ച് പ്രകൃതിയെ നാം അനുകരിച്ചാല്‍ nitrogen-fixing, cover-cropping with legumes പോലുള്ള ഗുണങ്ങളും ലഭിക്കും എന്ന് ഗവേഷകയായ Lauren Ponisio പറഞ്ഞു.

ഭക്ഷ്യോല്‍പ്പാദന രംഗത്ത് ജൈവകൃഷി വ്യാവസായിക കൃഷിയുമായി മല്‍സരത്തിന് വളരേറെ തയ്യാറായതാണ്.

ഭൂമിയിലെ മുഴുവന്‍ ആളുകള്‍ക്കും വേണ്ടതിലും വളരേധികം ആഹാരമാണ് ഇപ്പോഴത്തെ കൃഷി നല്‍കുന്നത്. ലോകത്തെ പട്ടിണി ഇല്ലാതാക്കുന്നതിന് ഉത്പാദനം വര്‍ദ്ധിപ്പിക്കുകയല്ല വേണ്ടത് പകരം ലഭ്യത വര്‍ദ്ധിപ്പിക്കയാണ് വേണ്ടത്. സുസ്ഥിരമായ, ജൈവകൃഷി രീതികള്‍ ഉപയോഗിക്കുന്നതിന്റെ തോത് വര്‍ദ്ധിപ്പിക്കുക എന്നത് ഒരു choice അല്ല, പകരം ഒരു ആവശ്യകതമായാണ്. മണ്ണ്, ജലം, ജൈവവൈവിദ്ധ്യം എന്നിവയെ പരിഗണിക്കാതെ ഭാവിയിലേക്ക് ഭക്ഷ്യോല്‍പ്പാദനം ഇപ്പോഴുള്ളത് പോലെ തുടരാനാവില്ല എന്ന് Claire Kremen പറഞ്ഞു.

National Science Foundation Graduate Research Fellowship ഉം Natural Sciences and Engineering Research Postdoctoral Fellowship ഉം ആണ് ഈ പഠനത്തെ സഹായിച്ചത്.

— സ്രോതസ്സ് berkeley.edu

നാം ഉത്പാദിപ്പിക്കുന്ന ആഹാരത്തിന്റെ 40% വും ചവറായി വലിച്ചെറിയുകാണ് ഇപ്പോള്‍.
മനുഷ്യന് കഴിക്കാവുന്ന ആഹാരത്തിന്റെ വലിയൊരു പങ്ക് കന്നുകാലികള്‍ക്ക് തീറ്റയായി കൊടുക്കുന്നു. കന്നുകാലികള്‍ പച്ചിലയാണ് തിന്നേണ്ടത്.
ജൈവ ഇന്ധനം നിര്‍മ്മിക്കാനും ധാരാളം ധാന്യം ഉപയോഗിക്കുന്നു.

ഒരു അഭിപ്രായം ഇടൂ